സലൈൻ നദി (ഇല്ലിനോയി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലൈൻ നദി (ഇല്ലിനോയി)
സലൈൻ നദി.
CountryUnited States
Stateഇല്ലിനോയി
Physical characteristics
പ്രധാന സ്രോതസ്സ്ബ്രഷി ക്രീക്ക് (സലൈൻ നദി)
വില്യംസൺ കൌണ്ടി, ഇല്ലിനോയി, യു.എസ്.
351 ft (107 m)
നദീമുഖംഒഹായോ നദി
സലൈൻ ലാന്റിംഗ്, ഇല്ലിനോയി, യു.എസ്.
200 ft (61 m)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,762 sq mi (4,560 km2)
[1][2]

സലൈൻ നദി {Saline River (Illinois)} അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിന്റെ തെക്കൻ ഇല്ലിനോയി ഭൂപ്രദേശത്തുകൂടി ഒഴുകുന്ന ഏകദേശം 27 മൈൽ (43 കിലോമീറ്റർ)[3] നീളമുള്ള ഒഹായോ നദിയുടെ ഒരു പോഷകനദിയാണ്. തെക്കുകിഴക്കൻ ഇല്ലിനോയിയുടെ ഒരു വലിയ ഭാഗത്തുകൂടി കടന്നുപോകുന്ന ഈ നദിയ്ക്ക് ഏകദേശം, 1,762 ചതുരശ്ര മൈൽ (4,564 ചതുരശ്ര കിലോമീറ്റർ) നീർത്തടമുണ്ട്. സലൈൻ വാലിക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഈ നദിയുടെ പ്രധാന പോഷകനദികളിൽ സൗത്ത് ഫോർക്ക്, മിഡിൽ ഫോർക്ക്, നോർത്ത് ഫോർക്ക് എന്നിവ ഉൾപ്പെടുന്നു. 19 -ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെനിന്നുള്ള നിരവധി ലവണ ഉറവകളിൽനിന്ന് വാണിജ്യപരമായി ഉപ്പ് വേർതിരിച്ചെടുത്തിരുന്ന ഈ നദി തദ്ദേശീയ അമേരിക്കൻ വർഗ്ഗക്കാർക്കും ആദ്യകാല കുടിയേറ്റക്കാർക്കുമിടയിൽ സുപ്രധാനമായി കണക്കാക്കിയിരുന്നു.

അവലംബം[തിരുത്തുക]

  1. "GNIS Account Login".
  2. "Saline River".
  3. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed May 13, 2011
"https://ml.wikipedia.org/w/index.php?title=സലൈൻ_നദി_(ഇല്ലിനോയി)&oldid=3928197" എന്ന താളിൽനിന്ന് ശേഖരിച്ചത്