സലിമ ഹഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സലിമ ഹഷ്മി
سلیمہ ہاشمی
സലിമ ഹഷ്മി
ജനനം1942
ഡൽഹി
പൗരത്വംപാകിസ്താൻ
കലാലയംനാഷണൽ കോളേജ് ഓഫ് ആർട്സ് (NCA)
ബാത്ത് അക്കാദമി ഓഫ് ആർട്ട് (BAA)
റോഡ് ഐലന്റ് സ്കൂൾ ഓഫ് ഡിസൈൻ
അറിയപ്പെടുന്നത്ആണവ വിരുദ്ധ പ്രവർത്തക [1]
ജീവിതപങ്കാളി(കൾ)ഷോയിബ് ഹഷ്മി
കുട്ടികൾഅഡീൽ ഹഷ്മി
യാസർ ഹഷ്മി
മീരാ ഹഷ്മി
പുരസ്കാരങ്ങൾപ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ് in 1999[1][2]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംചിത്രകല
സ്ഥാപനങ്ങൾബീക്കൺഹൗസ് നാഷണൽ യൂണിവേഴ്സിറ്റി (BNU)
ഗവൺമെന്റ് കോളേജ് സർവ്വകലാശാല, ലാഹോർ

പാകിസ്താനിലെ പ്രശസ്തയായ കലാകാരികളിൽ ഒരാളും ചിത്രകാരിയും മുൻ കോളേജ് പ്രൊഫസറുമാണ് സലിമ ഹാഷ്മി (ഉർദു: سلیمہ ہاشمی, ജനനം: 1942).[2][3] ആണവ വിരുദ്ധ പ്രവർത്തകയും സേതി കെയർ ടേക്കർ മന്ത്രിസഭയിലംഗവുമായിരുന്നു.[4] നാലു വർഷം നാഷണൽ കോളേജ് ഓഫ് ആർട്സ് പ്രൊഫസറും ഡീൻ ആയും പ്രവർത്തിച്ചു. പ്രശസ്ത കവി ഫൈസ് അഹമ്മദ് ഫൈസിന്റേയും അലി ഫായിസിന്റെയും മൂത്ത മകളാണ്.[5][1][1]

പാകിസ്താനിലെ ആധുനിക കലാകാരൻമാരുടെ ആദ്യ തലമുറയെ പ്രതിനിധാനം ചെയ്യുന്നു. അവർ കലാ സൃഷ്കൾ തദ്ദേശീയരായ കലാകാരന്മാരിൽ നിന്ന് വ്യത്യസ്തമാണ്. 1998 ലെ ഇന്ത്യയുടെയും പാകിസ്താന്റെയും ആണവ പരീക്ഷണത്തെ അപലപിച്ച കുറച്ച് പാകിസ്താനി ബുദ്ധിജീവികളിൽ ഒരാളാണ് അവർ. 1999 ൽ 'പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ്' ലഭിച്ചു. [2]

ജീവിതരേഖ[തിരുത്തുക]

1942 ൽ ഫൈസ് അഹമ്മദ് ഫൈസിനും അലി ഫൈസിനും ഇന്ത്യ വിഭജനത്തിനുമുൻപ് ദൽഹിയിൽ സലിമ ജനിച്ചു. പാകിസ്താനിലെ ടി.വിയിലെ മുതിർന്ന നിർമ്മാതാവായ മുനീസി ഹഷ്മി ഇളയ സഹോദരിയാണ്. 1947 ൽ വിഭജനകാലത്ത് സലിമ കുടുംബത്തോടൊപ്പം ലാഹോറിലേക്ക് കുടിയേറി. ലാഹോറിലെ നാഷണൽ കോളജ് ഓഫ് ആർട്ട്സിലെ (NCA) പഠന ശേഷം, 1960-കളിൽ അവർ ഇംഗ്ലണ്ടിലേക്കു പഠനത്തിനായി പോയി. [6] 1953 ൽ കോർഷാമിലുള്ള ബാത്ത് അക്കാദമി ഓഫ് ആർട്ട്സിൽ നിന്നും കലാ പഠനത്തിൽ ഡിപ്ലോമാ നേടി. അമേരിക്കയിലെ റോഡ് ഐലന്റ് സ്കൂൾ ഓഫ് ഡിസൈനിൽ ഉപരി പഠനം നടത്തി.[7] ലാഹോറിൽ യുവ ആർട്ടിസ്റ്റുകളുടെ രചനകൾ പ്രദർശിപ്പിക്കാൻ റോഹ്താസ് 2 ഗാലറി ആരംഭിച്ചു സ്വദേശത്തും വിദേശത്തും നിരവധി കലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[2][7][5] 2001 ൽ "അൺവെയിലിംഗ് ദി വിസിബിൾ: ലൈവ്സ് ആന്റ് വർക്ക്സ് ഓഫ് വിമന്റ് ആർട്ടിസ്റ്റ്സ് ഓഫ് പാകിസ്താൻ" എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

സഹ പ്രൊഫസറായ ഷോയിബ് ഹഷ്മിയെ വിവാഹം ചെയ്തു. ലാഹോർ ഗവണ്മെന്റ് കോളേജ് യൂണിവേഴ്സിറ്റിയിലെ അധ്യാപിക പദവിയിൽ നിന്ന് വിരമിച്ച ഷൊയൈബ് ഹഷ്മി, പാകിസ്താനിലെ ടെലിവിഷൻ പരിപാടികളിൽ കോമഡികളിലും കുട്ടികളുടെ ടെലിവിഷൻ ഷോകളിലും സജീവമാണ്.[8] അഡീൽ ഹഷ്മി, യാസർ ഹഷ്മി, മീരാ ഹഷ്മി എന്നിവരാണ് മക്കൾ. 2009 മുംബൈ മുംബൈ ആക്രമണത്തിനുശേഷം ആംനസ്റ്റി ഇൻറർനാഷനിലും പാകിസ്താൻ പീസ് ഇനിഷ്യേറ്റീവ് അംഗമാണ് ഹഷ്മി. പാകിസ്താനിലെ (പഞ്ചാബ്) മനുഷ്യാവകാശ കമ്മീഷൻ വൈസ് ചെയർമാൻ കൂടിയാണ്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1999 ൽ 'പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ്'

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Profile of Salima Hashmi Archived 2017-04-22 at the Wayback Machine. Retrieved 16 December 2018
  2. 2.0 2.1 2.2 2.3 2.4 "Peace Museum receives painting from renowned artist Salima Hashmi (Profile of Salima Hashmi)". The Peace Museum.Org. 27 ജൂൺ 2011. Archived from the original on 2 മാർച്ച് 2017. Retrieved 16 ഡിസംബർ 2018.
  3. "Herald Exclusive: Ayesha Jatoi interviews Salima Hashmi". Daily Dawn (newspaper). 2 ഫെബ്രുവരി 2011. Retrieved 16 ഡിസംബർ 2018.
  4. Profiles of Punjab caretaker ministers (including Salima Hashmi) The News International (newspaper), Published 2 April 2013, Retrieved 16 December 2018
  5. 5.0 5.1 "Pakistani Poet Faiz Ahmed Faiz's daughter – Salima Hashmi in India". Reliance Big Entertainment website. Archived from the original on 4 മാർച്ച് 2016. Retrieved 16 ഡിസംബർ 2018.
  6. "Paradise Found & Lost by Salima Hashmi". ArtAsiaPacific Magazine. Retrieved 16 ഡിസംബർ 2018.
  7. 7.0 7.1 "Prof. Salima Hashmi – SAF Chairperson – Pakistan". South Asia Foundation.Org. Retrieved 16 ഡിസംബർ 2018.
  8. Ali Usman (21 ഫെബ്രുവരി 2011). "Banning cartoons: Chasing fairytales". The Express Tribune (newspaper). Retrieved 14 ഡിസംബർ 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സലിമ_ഹഷ്മി&oldid=3800397" എന്ന താളിൽനിന്ന് ശേഖരിച്ചത്