സരോജിനി യോഗേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരോജിനി യോഗേശ്വരൻ
ജാഫ്‌ന മേയർ
ഓഫീസിൽ
1998–1998
പിൻഗാമിപോൺ ശിവപാലൻ
ജാഫ്‌ന മുൻസിപ്പൽ കൗൺസിൽ മെമ്പർ
ഓഫീസിൽ
1998–1998
വ്യക്തിഗത വിവരങ്ങൾ
മരണം1998 മേയ് 17
ജാഫ്‌ന, ശ്രീലങ്ക
രാഷ്ട്രീയ കക്ഷിതമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്
പങ്കാളിവെട്ടിവേലു യോഗേശ്വരൻ
അൽമ മേറ്റർവെമ്പാടി ഗേൾസ് ഹൈസ്കൂൾ

ഒരു ശ്രീലങ്കൻ രാഷ്ട്രീയ പ്രവർത്തകയായിരുന്നു സരോജിനി യോഗേശ്വരൻ. തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ടിൽ അംഗമായിരുന്നു അവർ. 1997ൽ, പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യ മേയറും നഗരത്തിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയുമായിരുന്നു സരോജിനി യോഗേശ്വരൻ.

1998 മെയ് 17ന് ജാഫ്നയ്ക്ക് സമീപമുള്ള അവരുടെ ഭവനത്തിൽവച്ച് ഒരു പിസ്റ്റൾ ഉപയോഗിച്ച് അഞ്ചു തവണ അവരുടെ മേൽ വെടിയുതിർക്കപ്പെടുകയും ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ അവർ മരണത്തെ പുൽകുകയും ചെയ്തു. ശങ്കിലിയൻ ഫോഴ്സ് എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട ഒരു സംഘം ഈ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നിരുന്നാലും ആത്യന്തികമായി എൽ.ടി.ടി.ഇ.യാണ് ഈ കൊലയുടെ ഉത്തരവാദിയെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. 1987-ൽ സരോജിനിയുടെ ഭർത്താവായിരുന്ന വി. യോഗേശ്വരനെയും എൽ.ടി.ടി.ഇ. വധിച്ചിരുന്നു.


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സരോജിനി_യോഗേശ്വരൻ&oldid=3646882" എന്ന താളിൽനിന്ന് ശേഖരിച്ചത്