സരസ ബാലുശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടക നടിയാണ് സരസ ബാലുശ്ശേരി.

മലബാറിലെ ആദ്യകാല നാടകനടിമാരിലൊരാളായ സരസ 1962-ൽ പതിനേഴാം വയസ്സിലാണ് അഭിനയം ആരംഭിച്ചത്. ബാലുശ്ശേരിയിലെ ഗണേശ്‌ കലാസമിതി വഴിയാണ് നാടകരംഗത്ത് എത്തിയത്.[1] അമേച്വർ നാടകരംഗത്ത്‌ സജീവമായ സരസ സഹനടനായ ശ്രീനിവാസൻ വേങ്ങേരി വഴി പ്രഫഷണൽ നാടകരംഗത്തേക്ക്‌ എത്തി. ഉയരും ഞാൻ നാടാകെ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചലച്ചിത്രത്തിങ്ങളിലും അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

ഖോജാത്തിപാത്തുവിന്‌ 1992-ലും ആമിനയ്‌ക്ക് 1994-ലും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ചു.[2] 1992-ൽ തന്നെ നാനയുടെ പുരസ്കാരമടക്കം മറ്റു ചില പുരസ്കാരങ്ങളും ലഭിച്ചു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ സരസയ്ക്ക് മികച്ച സ്വഭാവനടിയ്ക്കുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു.[3]

നാടകങ്ങൾ[തിരുത്തുക]

  • രാജ്യസഭ
  • ദിവ്യബലി
  • ഭൂമിയിലെ മാലാഖ
  • മണൽക്കാറ്റ്‌
  • അഗ്നിവലയം
  • അഗ്രഹാരം
  • തീക്കനൽ
  • ഉപഹാരം
  • പകിട പന്ത്രണ്ട്‌

അവലംബം[തിരുത്തുക]

  1. "മരണവീട്ടിൽ നിന്നും നാടകസ്‌റ്റേജിലേക്ക്‌". മംഗളം. ശേഖരിച്ചത് 25 ഏപ്രിൽ 2015.
  2. "പഴയകാല നാടകനടിക്ക്‌ നാടിന്റെ ആദരം". മംഗളം. ശേഖരിച്ചത് 25 ഏപ്രിൽ 2015.
  3. Kerala State Film Awards. Press release.
"https://ml.wikipedia.org/w/index.php?title=സരസ_ബാലുശ്ശേരി&oldid=3260163" എന്ന താളിൽനിന്ന് ശേഖരിച്ചത്