സരസ്വതി (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം എസ്.റ്റി. റെഡ്യാർ ആന്റ് സൺസിന്റെ വി.വി. പ്രസ്സിൽ നിന്നും റ്റി.വി.കെ മുതലിയാരുടെ ഉടമസ്ഥതയിൽ 1927 നവംബറിൽ തുടങ്ങിയ മാസികയാണ് സരസ്വതി.[1] ഡമ്മി 1/8ൽ 32 പുറങ്ങളുള്ള മാസികയിൽ അവസാനം പരസ്യങ്ങളുമുണ്ടായിരുന്നു. ജീവരക്ഷാമണി വൈദ്യശാല നടത്തിയിരുന്ന ഔഷധവ്യാപാരിയും ഗ്രന്ഥപ്രസാധകനുമായ റ്റി.വി.കെ മുതലിയാർ മരുന്നുകളുടെ വിവരങ്ങളും പരസ്യങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സാധ്യതയാണ് സരസ്വതി മാസിക ആരംഭിക്കാനുള്ള പ്രേരണയായിട്ടുള്ളത്. വൈക്കം സത്യാഗ്രഹം സംബന്ധിച്ച സുപ്രധാന രേഖകളെല്ലാം അടങ്ങിയിട്ടുള്ള ഒരു ചരിത്രഗ്രന്ഥം കൂടിയാണ് ഈ മാസിക.

അവലംബം[തിരുത്തുക]

  1. ജി.പ്രിയദർശനൻ (1 ഓഗസ്റ്റ് 2007). ആദ്യകാലമാസികകൾ. കേരള സാഹിത്യ അക്കാദമി. p. 202. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സരസ്വതി_(മാസിക)&oldid=2517774" എന്ന താളിൽനിന്ന് ശേഖരിച്ചത്