Jump to content

സരസ്വതി റാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരസ്വതി റാനെ
സരസ്വതി റാനെ
സരസ്വതി റാനെ
പശ്ചാത്തല വിവരങ്ങൾ
ജനനം(1913-10-04)ഒക്ടോബർ 4, 1913
മിറാജ്, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ഉത്ഭവംമിറാജ്, മഹാരാഷ്ട്ര
മരണംഒക്ടോബർ 10, 2006(2006-10-10) (പ്രായം 93)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം], ഖയാൽ, തുമ്രി, ഭജൻ, അഭാംഗ്, etc.
തൊഴിൽ(കൾ)ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ
വർഷങ്ങളായി സജീവം1933–2006

ഒരു ഇന്ത്യൻ ഗായികയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത മേഖലയിലെ പ്രമുഖയുമായിരുന്നു സരസ്വതി റാനെ (ഒക്ടോബർ 4, 1913 - ഒക്ടോബർ 10, 2006). കിരാന ഖരാനയുടെ സ്ഥാപകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937)മകളാണ്. ദീർഘവും മഹത്തായ സംഗീത പാരമ്പര്യവും ഉണ്ടായിരുന്ന കുടുംബത്തിലായിരുന്നു ജനനം. അക്കാലത്തെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മഹാരഥൻമാരായ മൂത്ത സഹോദരൻ സുരേഷ്ബാബു മാനെ , മൂത്ത സഹോദരി ഹിരാബായി ബരോഡെകർ എന്നിവരിൽ നിന്നും കിരാന ഘാരാനയുടെ ശൈലിയിൽ പ്രാരംഭ പരിശീലനം ലഭിച്ചു. [1] പിന്നീട് അവർ മൂത്ത സഹോദരി, ഹിരാബായി ബരോഡെകരുടെ ജുഗൽബന്ദി അവതരിപ്പിച്ചു. [2]

ആദ്യകാല ജീവിതവും പരിശീലനവും

[തിരുത്തുക]

1913 ഒക്ടോബർ 4 ന് കിരാന ഘാരാനയുടെ സ്ഥാപകനായ ഉസ്താദ് അബ്ദുൾ കരീം ഖാന്റെയും (1872-1937), താരാബായി മാനെയുടെയും മകളായി ജനിച്ചു. സാകിന എന്നായിരുന്നു പേര്. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം, താരാബായ്, തന്റെ അഞ്ചുകുട്ടികളുടെയും പേരു മാറ്റി. അങ്ങനെ സനീന, കുമാരി സരസ്വതി മാനെയായി. 1930 ന് ശേഷം സുരേഷ് ബാബു മാനെയുടെ പക്കൽ സംഗീത പഠനം ആരംഭിച്ചു. പിന്നീട് സഹോദരി ഹിരബായി ബരോഡെക്കറിൽ നിന്ന് സംഗീത പഠിനം തുടർന്നു.

അവളുടെ സംഗീത അറിവ് മെച്ചപ്പെടുത്തുന്നതിനായി അനന്തരവനായ അല്ലദിയ ഖാൻ , ജയ്പൂർ ഘരാനയിലെ ഉസ്താദ് നത്തൻ ഖാൻ , പ്രൊഫ ബി ആർ ദിയോദാർ , ഗ്വാളിയോർ ഘരാനയിലെ പണ്ഡിറ്റ് മാസ്റ്റർ കൃഷ്ണരാജാ ഫുലാംബ്രികർ. [3] തുടങ്ങി നിരവധി ഉസ്താദുമാരുടെ പക്കൽ നിന്ന് വിദഗ്ദ്ധ പരിശീലനം നേടി. രറെെെെ

ഏഴാം വയസു മുതൽ സരസ്വതി ബായി, സംഗീത നാടകങ്ങളിൽ അഭിനയം ആരംഭിച്ചു. സംഗീത സൌഭദ്ര, സംഗീത് സംശയ് കല്ലോൽ സംഗീത എകഛ് പ്യാല തുടങ്ങിയ നാടകങ്ങളിൽ, പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബാലഗന്ധർവ പോലുള്ള മറ്റ് പ്രമുഖ കലാകാരന്മാരോടൊപ്പം, ഇന്ത്യയിലുടനീളം നാടക ഷോകളിൽ പങ്കെടുത്തു. 1933 ൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. 1990 വരെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. കന്യാകുമാരിയിൽ നിന്നും പെഷവാർ വരെ (ഇന്ന് പാകിസ്താനിൽ) നിരവധി റേഡിയോ സംഗീത പരിപാടികൾ നടത്തി.

ഹിന്ദി, മറാത്തി ചിത്രങ്ങളിലെ ആദ്യകാല പിന്നണി ഗായികയാണ്. ആചാര്യ ആത്രെ സംവിധാനം ചെയ്ത പായാച്ചി ദാസി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ചു . 1954 വരെ അവർ രംഗത്തുണ്ടായിരുന്നു. ഹിന്ദി സിനിമയായ രാമരാജ്യയിൽ നിന്നുള്ള ഗാനം. . 'ബിന മധൂർ മധുൂർ കാച്ച് ബോൽ' വലിയ ജനപ്രീതി നേടി. അക്കാലത്ത് ഗ്രാമോഫോണിന്റെ റെക്കോർഡ് വിൽപ്പനയ്ക്കായി എച്ച്എംവി അവരെ ആദരിച്ചു.

ഹിന്ദി ചിത്രമായ ' സർഗം' (1950) പ്രശസ്തനായ സംവിധായകൻ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഭൂമിക (1977), എന്നിവയിലും പാടി . സി. രാമചന്ദ്ര , ശങ്കർറാവു വ്യാസ്, കെ.സി ഡേ , സുധീർ ഫഡ്കെ തുടങ്ങിയ സംഗീത സംവിധായകരുടെ കീഴിൽ പാടാൻ അവസരം ലഭിച്ചു. ദൽഹിയിൽ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ സരസ്വതീബായിയെ ക്ഷണിച്ചിരുന്നു. ഇതേ കാലഘട്ടത്തിൽ മറാത്തി ലൈറ്റ് ക്ലാസിക്കൽ സംഗീതം ഭാവ്-ഗീത് എന്ന പേരിൽ അവതരിപ്പിച്ചത് ജനകീയമായി. മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബറോഡ, ഭോപ്പാല്, ഗ്വാളിയോർ എന്നിവിടങ്ങളിലെ സംഗീത പരിപാടികളിൽ പങ്കെടുത്തു. പുനെ സവായി ഗന്ധർവ മ്യൂസിക് ഫെസ്റ്റിവലിലും കച്ചേരി അവതരിപ്പിച്ചു. [4]

സരസ്വതിബായിയും അവളുടെ മൂത്ത സഹോദരി ഹിരാബായി ബറോഡക്കറും ആദ്യമായി സ്ത്രീകൾ പങ്കെടുക്കുന്ന ജുഗൽബന്തി ശബ്ദലേഖനം ചെയ്തു. അവരുടെ ജുഗൽബന്തി റിക്കോർഡുകൾക്കും കാസറ്റുകൾക്കും ഇപ്പോഴും ആവശ്യക്കാരുണ്ട്. സരസ്വതിഭായി സ്വന്തം പ്രൊഫഷണൽ ജീവിതത്തിൽ തിരക്കിലായിരുന്നെങ്കിലും, സമയമുള്ളപ്പോഴെല്ലാം വിദ്യാർത്ഥികൾക്ക് ക്ലാസിക്കൽ സംഗീതം പഠിപ്പിച്ചു. കിരാന ഖരാനയിലെ പ്രമുഖ ഗായിക, മീനാ ഫത്തേർപിക്കർ ശിഷ്യയാണ്.

സ്വകാര്യ ജീവിതം

[തിരുത്തുക]

സുന്ദറാവു റാണെയെ വിവാഹം ചെയ്തു. 2006 ഒക്ടോബർ 10 ന് അന്തരിച്ചു.

അവാർഡുകളും അംഗീകാരവും

[തിരുത്തുക]

1. ബാലഗന്ധർവ പുർസ്കർ ( മഹാരാഷ്ട്ര സർക്കാർ , 1966) 2. ബാലഗന്ധർവ സ്വർണ്ണ മെഡൽ 3. ഐടിസി സംഗീത റിസർച്ച് അക്കാദമി അവാർഡ് 4. യശ്വന്ത്റാവു ചവാൻ പുരസ്കാരം 5. ഗുരു മഹാത്മപുര പുരസ്കാരം (മഹാരാഷ്ട്ര) 6. ഉസ്താദ് ഫയാസ് അഹമ്മദ് ഖാൻ മെമ്മോറിയൽ ട്രസ്റ്റ് (കിരാന ഘാരന അവാർഡ് 1999)

അവലംബം

[തിരുത്തുക]
  1. "Kirana Gharana". Archived from the original on 2011-01-28. Retrieved 2019-03-25.
  2. Wade, Bonnie C. (1994). Khyāl: creativity within North India's classical music tradition. Cambridge University Press Archive. p. 196. ISBN 0-521-25659-3.
  3. Misra, Susheela (2001). Among contemporary musicians. Harman Pub. House. pp. 90–91.
  4. {{cite news}}: Empty citation (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സരസ്വതി_റാനെ&oldid=3646877" എന്ന താളിൽനിന്ന് ശേഖരിച്ചത്