Jump to content

സരസ്വതി പാർക്ക് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saraswati Park
സരസ്വതി പാർക്ക് എന്ന കൃതിയുടെ ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്Anjali Joseph
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംDrama
പ്രസാധകർHarperCollins Publishers
പ്രസിദ്ധീകരിച്ച തിയതി
2010
ഏടുകൾ272
ISBN978-0-00-736077-2

ഇന്ത്യൻ സാഹിത്യകാരിയായ അഞ്ജലി ജോസഫിന്റെ ആദ്യ നോവലാണ് സരസ്വതി പാർക്ക് (ഇംഗ്ലീഷ് : Saraswati Park). 2010-ൽ ഹാർപ്പർ കോളിൻസ് പബ്ലീഷേഴ്സ് ലണ്ടനിൽ പുറത്തിറക്കിയ ഈ നോവൽ ബെറ്റി ട്രാസ്‌ക് അവാർഡ്, ഡെസ്മണ്ട് എലിയട്ട് പ്രൈസ് എന്നീ രാജ്യാന്തര പുരസ്കാരങ്ങൾ നേടി. ഇതിനു പുറമേ ഏറ്റവും മികച്ച ഇന്ത്യൻ ഫിക്ഷനുള്ള 2010-ലെ ക്രോസ്‌വേഡ് പുരസ്കാരം ഈ കൃതി ഒമർ അഹമ്മദിന്റെ ജിമ്മി, ദ് ടെററിസ്റ്റ് എന്ന പുസ്തകവുമായി പങ്കിട്ടെടുത്തു.

മുംബൈയിലെ പാർപ്പിട സമുച്ചയമായ സരസ്വതി പാർക്കിലെ അന്തേവാസികളായ മോഹൻ കരേക്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും വിരസജീവിതത്തിലേക്ക് 19 വയസ്സുള്ള അനന്തരവൻ ആശിഷ് കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയം .[1]

അവലംബം

[തിരുത്തുക]
  1. Sarma, Ramya (2 ഒക്ടോബർ 2010). "Into the heart of a vibrant city". The Hindu. Archived from the original on 6 ജൂൺ 2014. Retrieved 4 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=സരസ്വതി_പാർക്ക്_(നോവൽ)&oldid=3772737" എന്ന താളിൽനിന്ന് ശേഖരിച്ചത്