സയ്യിദ് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയ്യിദ് രാജവംശം

1414–1451
മുഹമ്മദ്‌ ഷായുടെ ശവകുടീരം
മുഹമ്മദ്‌ ഷായുടെ ശവകുടീരം
Capitalഡൽഹി
Common languagesപേർഷ്യൻ (official)[1]
Religion
ഇസ്ലാം
Governmentസുൽത്താൻ ഭരണം
സുൽത്താൻ 
• 1414–1421
ഖിസ്ർ ഖാൻ
• 1445–1451
അലാവുദ്ധീൻ ആലം ഷാ
History 
• Established
28 മെയ്‌ 1414
• Disestablished
19 ഏപ്രിൽ 1451
Preceded by
Succeeded by
തുഗ്ലക്ക് രാജവംശം
ലോധി രാജവംശം


തുഗ്ലക്ക് രാജവംശത്തിൻറെ പതനത്തിനുശേഷം 1414 മുതൽ 1451 വരെ ദില്ലി സുൽത്താനത്ത് ഭരിച്ച നാലാമത്തെ രാജവംശമാണ് സയ്യിദ് രാജവംശം. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം സയ്യിദ് രാജവംശത്തിൻറെ ഭരണം അവസാനിച്ചു.

പ്രവാചകൻ മുഹമ്മദിൻറെ പിന്മുറക്കാരാണ് തങ്ങളെന്ന് സയ്യിദ് രാജവംശം അവകാശപ്പെടുന്നുണ്ട്. ദില്ലിയിലെ സുൽത്താൻ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1398 ൽ തിമൂർ ദില്ലി ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോൾ ഈ സയ്യിദ് വംശക്കാരെയാണ് അവിടുത്തെ ഗവർണർമാരായി നിയമിച്ചത്.

ഖിസ്‌ർ ഖാൻ ആണ് സയ്യിദ് രാജവംശം സ്ഥാപിച്ചത്. തിമൂർ, പഞ്ചാബിലെമുൾത്താൻറെ ഗവർണറായി നിയമിച്ച ഖിസ്‌ർ ഖാൻ 1414 മാർച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കി. ദൗലത് ഖാനെ തടവിലാക്കി ഹിസാർ ഫിറൂസയിലേക്കയച്ചു. എന്നാൽ ഖിസ്‌ർ ഖാൻ സുൽത്താൻ പദവി ഏറ്റെടുത്തില്ല. ആദ്യം തിമൂറിൻറെയും, തിമൂറിൻറെ മരണശേഷം അദ്ദേഹത്തിൻറെ പൗത്രനായ രുഖിൻറെയും സാമന്തനായാണ്‌ ഖിസ്‌ർ ഖാൻ സാമ്രാജ്യം ഭരിച്ച്ത്.[2] സയ്യിദ് രാജവംശത്തിന്റെ 37 വർഷത്തെ ഭരണകാലയളവ്‍ നാലു സുൽത്താന്മാരുടെ ഭരണത്തിന്‌ സാക്ഷ്യം വഹിച്ചു.

സയ്യിദ് ഖിസ്‌ർ ഖാൻ[തിരുത്തുക]

ഫിറോസ് ഷാ തുഗ്ലക്കിൻറെ ഭരണകാലത്ത് മുൾട്ടാനിലെ ഗവർണരായിരിന്നു ഖിസ്‌ർ ഖാൻ. തിമൂറിൻറെ അധിനിവേശസമയത്ത് ഖിസ്‌ർ ഖാൻ തിമൂറിൻറെ ഭാഗത്ത് ചേർന്നു. ദില്ലി കീഴടക്കിയ തിമൂർ ഖിസ്‌ർ ഖാനെ മുൾട്ടാനിലെ ഗവർണറായി നിയമിച്ചു. പിന്നീട് ഖിസ്‌ർ ഖാൻ 1414 മാർച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കുകയും സയ്യിദ് ഭരണം ആരംഭിക്കുകയും ചെയ്തു.

സയ്യിദ് മുബാറക്ക്‌ ഷാ[തിരുത്തുക]

ഖിസ്‌ർ ഖാൻറെ പുത്രനായിരിന്നു മുബാറക്ക്‌ ഷാ. 1421 ൽ അധികാരത്തിലേറിയ മുബാറക്ക്‌ ഷാ വിശാലമായ കാഴ്ച്ചപ്പാടുകൾ ഉള്ള ഭരണകർത്താവായിരിന്നു. എന്നാൽ രാജ്യത്തെ പ്രമാണിമാർ അദേഹത്തിന് എതിരാവുകയും അദ്ദേഹത്തിനെതിരെ കലാപങ്ങൾ ഉയർത്തിവിടുകയും ചെയ്തു.

സയ്യിദ് മുഹമ്മദ്‌ ഷാ[തിരുത്തുക]

മുബാറക്ക്‌ ഷായുടെ കാലത്തെ നാണയം

മുബാറക്ക്‌ ഷായുടെ സഹോദരീപുത്രൻ ആയിരിന്നു 1434 മുതൽ 1443 വരെ ദില്ലി ഭരിച്ച മുഹമ്മദ്‌ ഷാ.

സയ്യിദ് അലാവുദ്ധീൻ ആലം ഷാ[തിരുത്തുക]

ആലം ഷായുടെ കാലത്തെ നാണയം

ദുർബലനായ ഭാരണാധികാരിയായിരിന്നു ആലം ഷാ. 1451 ലോധി വംശ സ്ഥാപകനായ ബഹ്ലൂൽ ലോധിയ്ക്ക് മുമ്പാകെ കീഴടങ്ങിയ ആലം ഷാ ബാദായൂണിലേക്ക് പോകുകയും മരണം വരെ അവിടെ തന്നെ കഴിയുകയും ചെയ്തു.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Arabic and Persian Epigraphical Studies - Archaeological Survey of India". Asi.nic.in. മൂലതാളിൽ നിന്നും 2019-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-14.
  2. Mahajan, V.D. (1991, reprint 2007). History of Medieval India, Part I, New Delhi: S. Chand, ISBN 81-219-0364-5, p.237
"https://ml.wikipedia.org/w/index.php?title=സയ്യിദ്_രാജവംശം&oldid=3646862" എന്ന താളിൽനിന്ന് ശേഖരിച്ചത്