സയീദ് അബിദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സയീദ് അബിദ് അലി
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-09-09) 9 സെപ്റ്റംബർ 1941  (82 വയസ്സ്)
ഹൈദരാബാദ്, ഹൈദരാബാദ് സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 116)23 ഡിസംബർ 1967 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്15 ഡിസംബർ 1974 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 1)13 ജൂലൈ 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം14 ജൂൺ 1975 v ന്യൂസിലൻഡ്
പ്രാദേശിക തലത്തിൽ
വർഷംടീം
1959/60–1978/79ഹൈദരാബാദ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 29 5 212 12
നേടിയ റൺസ് 1018 93 8732 169
ബാറ്റിംഗ് ശരാശരി 20.36 31.00 29.30 28.16
100-കൾ/50-കൾ 0/6 0/1 13/41 0/1
ഉയർന്ന സ്കോർ 81 70 173* 70
എറിഞ്ഞ പന്തുകൾ 4164 336 25619 783
വിക്കറ്റുകൾ 47 7 397 19
ബൗളിംഗ് ശരാശരി 42.12 26.71 28.55 19.31
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 14 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 6/55 2/22 6/23 3/20
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 32/– 0/– 190/5 5/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 21 നവംബർ 2013

സയീദ് അബിദ് അലി (ജനനം: 9 സെപ്റ്റംബർ 1941, ഹൈദരാബാദ്, ബ്രിട്ടീഷ് ഇന്ത്യ) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായിരുന്ന അദ്ദേഹം, പിൻനിര വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു. 1967 ഡിസംബറിൽ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൻ തന്നെ ആറു വിക്കറ്റുകൾ നേടി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 1974 ജൂലൈ 13ന് ഇംഗ്ലണ്ടിനെതിരെ നടന്ന ഇന്ത്യയുടെ ആദ്യ ഏകദിന മത്സരത്തിൽ അദ്ദേഹം തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റവും കുറിച്ചു. തന്റെ കരിയറിലാകെ 29 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 1018 റൺസും 47 വിക്കറ്റുകളും നേടിയ അദ്ദേഹം, 5 ഏകദിന മത്സരങ്ങളിൽനിന്ന് 93 റൺസും 7 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

1974ൽ ടെസ്റ്റിൽ നിന്നും, 1975ൽ ഏകദിനത്തിൽനിന്നും വിരമിച്ച അബിദ് അലി കുറച്ചുകാലം ഹൈദരാബാദ് ജൂനിയർ ടീമിനെയും, 1990കളിൽ മാലിദ്വീപ് ടീമിനെയും, 2002 മുതൽ 2005 വരെ യു.എ.ഇ. ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

1990കളുടെ തുടക്കത്തിൽ, ഹൃദയശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന്റെ തെറ്റായ ചരമവാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[1] 2008 ഏപ്രിലിൽ അദ്ദേഹത്തിന്റെ മകനായ ഫാക്വിർ അലി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. [2]ഇപ്പോൾ അദ്ദേഹം കാലിഫോർണിയയിലാണ് താമസിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സയീദ്_അബിദ്_അലി&oldid=1871975" എന്ന താളിൽനിന്ന് ശേഖരിച്ചത്