സമർ യസ്‌ബെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് [1] സമർ യസ്‌ബെക് (English: Samar Yazbek (Arabic: سمر يزبك)

ജനനം[തിരുത്തുക]

1970ൽ സിറിയൻ തീര നഗരമായ ജബ്‌ലെയിൽ ജനിച്ചു. അറബിക് സാഹിത്യത്തിൽ സർവ്വകലാശാല പഠനം പൂർത്തിയാക്കി. നോവൽ, ചെറുകഥകൾ, സിനിമാ തിരക്കഥകൾ, ടെലിവിഷൻ നാടകങ്ങൾ, സിനിമാ നിരൂപണങ്ങൾ എന്നിവ എഴുതുന്നു. സിറിയൻ പണ്ഡിതനായ ആന്റൺ മഖ്‌ദെസിയെ കുറിച്ച് ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ഓൺലൈൻ മാഗസിനായ വിമൺ ഓഫ് സിരിയയുടെ പത്രാധിപരാണ്.

സിറിയയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് യസ്‌ബെക്. ഇവരുടെ പ്രഥമ നോവലായ തിഫ്‌ലത് അസ്സമ - ഹിവെൻല് ഗേൾ - സിറിയയിലെ നിലവിലെ ബഹിഷ്‌കരണങ്ങളെ വെല്ലുവിളിക്കുന്നതാണ്[2]. സിറിയയിലെ ന്യൂനപക്ഷ സമൂഹമായ അലവി സമുദായാംഗമാണ് യസ്‌ബെക്. തന്റെ സഹ സമുദായംഗമായ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെതിന്റെ വിമർശകയാണ് യസ്‌ബെക്. അസദ് സർക്കാരിനെതിരായ 2011ലെ പ്രക്ഷോഭത്തിൽ അവർ പങ്കാളിയായി.[3] ഇതേതുടർന്ന് സുരക്ഷാ സേന തടവിലാക്കിയിരുന്നു.[4] സിറിയയ്ക്ക് പുറത്തേക്ക് പോകുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു.[5]

പ്രധാനകൃതികൾ[തിരുത്തുക]

 • The Crossing: My Journey to the Shattered Heart of Syria (2015)[6]
 • A Woman in the Crossfire: Diaries of the Syrian Revolution (2012 English)
 • Cinnamon (2012 English)
 • Salsal (2008)
 • Tiflat as-Sama (Heavenly Girl)

അവലംബം[തിരുത്തുക]

 1. "Profile in English PEN World Atlas website". മൂലതാളിൽ നിന്നും 2012-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-08-29.
 2. Beirut39 blog
 3. Samar Yazbek’s Damascene Diaries
 4. "A testimony from Syria", The Guardian
 5. "Samar Yazbek speaks up on Syria in an Italian magazine"
 6. "The Syrian war: Divided country, divided narratives". The Economist. 11 July 2015. ശേഖരിച്ചത് 14 July 2015.
"https://ml.wikipedia.org/w/index.php?title=സമർ_യസ്‌ബെക്&oldid=3646844" എന്ന താളിൽനിന്ന് ശേഖരിച്ചത്