സമ്മർ റെയ്ൻ ഓക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമ്മർ റെയ്ൻ ഓക്ക്സ്
ഓക്ക്സ് 2018 ൽ അവളുടെ ഹൗസ്‌പ്ലാന്റ് മാസ്റ്റർക്ലാസ് ചർച്ച ചെയ്യുന്നു
ജനനംജൂൺ 1984 (വയസ്സ് 39–40)
അറിയപ്പെടുന്നത്പരിസ്ഥിതി പ്രവർത്തക, എഴുത്തുകാരി, സംരംഭക; ഇക്കോ മോഡൽ
Modeling information
Height5 ft 10 in (178 cm)[1]
വെബ്സൈറ്റ്summerrayne.net

അമേരിക്കൻ ഫാഷൻ മോഡലും പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയും സംരംഭകയുമാണ് സമ്മർ റെയ്ൻ ഓക്ക്സ് (ജനനം: ജൂൺ 1984). അവർ ലോകത്തിലെ ആദ്യത്തെ "ഇക്കോ മോഡൽ" എന്നറിയപ്പെടുന്നു.[2]ഓക്ക്സ് വളർന്നത് ഗ്രാമീണ പെൻസിൽവാനിയയിലാണ്. പരിസ്ഥിതിയോടുള്ള അവരുടെ താല്പര്യം നേരത്തെ തന്നെ ആരംഭിച്ചു. കോളേജിൽ പരിസ്ഥിതി ശാസ്ത്രം പഠിച്ച അവർ പരിസ്ഥിതിയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രബന്ധങ്ങൾക്ക് ജനപ്രിയ മാധ്യമങ്ങളേക്കാൾ വളരെ കുറച്ച് ശ്രദ്ധ ലഭിക്കുന്നത് ശ്രദ്ധിച്ചു. ന്യൂയോർക്ക് സിറ്റിയിൽ ഒരു മോഡലായി മാറിയ അവർ ഓർഗാനിക് അല്ലെങ്കിൽ റീസൈക്കിൾ മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച വസ്ത്രങ്ങൾ മാത്രം മോഡലിംഗ് ചെയ്യാൻ നിർബന്ധിച്ചു. ഈ തത്ത്വങ്ങൾ അവരുടെ ജോലിയിൽ വിലമതിക്കുന്നുവെങ്കിലും അവരുടെ ശ്രദ്ധിക്കപ്പെടൽ ലോകത്തിലെ ആദ്യത്തെ "ഇക്കോ മോഡൽ" എന്ന പദവി നേടി.

മോഡലിംഗിനുപുറമെ പരിസ്ഥിതി ശൃംഖലയായ പ്ലാനറ്റ് ഗ്രീന്റെ ടെലിവിഷൻ റിപ്പോർട്ടറായും ഫാഷൻ മാഗസിൻ ലൂസെയറിന്റെ എഴുത്തുകാരിയും പത്രാധിപരുമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പരിസ്ഥിതി സൗഹൃദ ഫാഷന്റെയും സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങളുടെയും ഒരു ഷോപ്പിംഗ് ഗൈഡ് ആയ സ്റ്റൈൽ, നാച്യറലി (Style, Naturally), ഫ്രീ ഷുഗർ നീക്കം ചെയ്യുന്നതിനുള്ള പാചക പുസ്തകം ആയ SugarDetoxMe, ഒരു നഗര ഭവനത്തിൽ സസ്യങ്ങൾ വളർത്തുന്നതിനെക്കുറിച്ചുള്ള How to Make a Plant Love You തുടങ്ങി മൂന്ന് പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്. പരിസ്ഥിതി അവബോധമുള്ള ഫാഷൻ ഡിസൈനർമാരെ പാരിസ്ഥിതിക സൗഹാർദ്ദ ഫാബ്രിക് നിർമ്മാതാക്കളുമായി ബന്ധിപ്പിക്കുന്ന ലെ സൂക്ക്, മുമ്പ് സോഴ്സ് 4 സ്റ്റൈൽ എന്നറിയപ്പെട്ടിരുന്ന അവാർഡ് നേടിയ ഒരു വെബ് സൈറ്റും അവർ സ്ഥാപിച്ചു. ബ്രൂക്ലിനിലെ മുകളിലെ അപ്പാർട്ട്മെന്റിലാണ് അവർ താമസിക്കുന്നത്. അതിൽ 1100 ൽ അധികം സസ്യങ്ങൾ നിറച്ചിട്ടുണ്ട്. മുമ്പ് ഒരു കോഴികുഞ്ഞിനെയും വളർത്തിയിരുന്നു.

മുൻകാലജീവിതം[തിരുത്തുക]

1984 ജൂണിൽ പെയ്ത മഴയിൽ ജനിച്ചതിനാൽ ഓക്ക്സിന് സമ്മർ റെയ്ൻ എന്ന് പേരിട്ടു. [1][3]സ്‌ക്രാന്റണിന് 20 മൈൽ (32 കിലോമീറ്റർ) വടക്ക് പെൻസിൽവേനിയയിലെ ക്ലാർക്ക്സ് സമ്മിറ്റിൽ [4] അവർ വളർന്നു.

പരിസ്ഥിതിയോടുള്ള ഓക്ക്സിന്റെ ആശങ്ക നേരത്തെ തന്നെ ആരംഭിച്ചു. വളർന്നുവരുന്ന സമയത്ത് ഉടമസ്ഥർ ലജ്ജിക്കുമെന്ന പ്രതീക്ഷയിൽ പ്രാദേശിക റോഡുകളിൽ കിടക്കുന്ന യന്ത്രോപകരണങ്ങളുടെയും ചത്ത മൃഗങ്ങളുടെയും ഫോട്ടോകൾ അവർ പോസ്റ്റുചെയ്യും.[2]ലേക്ലാന്റ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ[5] കൃഷിസ്ഥലത്ത് സംസ്കരിച്ച മലിനജലം ഒഴുക്കുന്ന ലക്കവണ്ണ കൗണ്ടി കൺസർവേഷൻ ഡിസ്ട്രിക്റ്റ് ബയോസോളിഡ്സ് പ്രോഗ്രാമിലും അവർ ജോലി ചെയ്തു. [2]ബിരുദം നേടിയ ശേഷം പ്രകൃതി വിഭവങ്ങൾ, പരിസ്ഥിതിശാസ്ത്രം, എൻ‌ടോമോളജി എന്നിവ പഠിച്ച ഓക്ക്സ് കോർണെൽ സർവ്വകലാശാലയിൽ നിന്ന് ഉഡാൽ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ നേടി. ലഡ്ജ് വിഷാംശം, മലിനീകരണം എന്നിവയെക്കുറിച്ച് അവർ സംയുക്തമായി രണ്ട് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. [2][6] എന്നാൽ ശാസ്ത്രജ്ഞരുടെ സദസ്സിനപ്പുറം തന്റെ സൃഷ്ടിയുടെ പ്രസക്തി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്നതിൽ അവർ നിരാശയായി. പരസ്യവും മാധ്യമവും എത്രമാത്രം ശ്രദ്ധ നേടുന്നുവെന്നും അവർ നിരീക്ഷിച്ചു.[2][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Heyman, Stephen (May 4, 2010). "Going Green for Summer". T: The New York Times Style Magazine. Retrieved February 7, 2018.
  2. 2.0 2.1 2.2 2.3 2.4 Sabel, Mike (September 8, 2006). "Meet the eco-model who's changing the face of fashion". Grist. Retrieved January 22, 2018.
  3. Pesce, Nicole Lyn (August 24, 2014). "New Yorkers love having unique names... until a celebrity copies them". New York Daily News. Retrieved February 8, 2018.
  4. Licea, Melkorkea (July 24, 2016). "Inside the concrete jungle's secret garden". New York Post. Retrieved February 7, 2018.
  5. 5.0 5.1 Bonifanti, Terry (August 19, 2005). "Model's roots in NEPA's trees". Namedropper. The Scranton Times-Tribune. Archived from the original on 2009-03-23. Retrieved February 8, 2018.
  6. Gellerman, Bruce (December 1, 2006). "Green Fashionista". Living on Earth. Public Radio International. Retrieved January 22, 2018.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമ്മർ_റെയ്ൻ_ഓക്ക്സ്&oldid=3547880" എന്ന താളിൽനിന്ന് ശേഖരിച്ചത്