കമ്പ്രസിബിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമ്മർദ്ദനീയത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

താപഗതികത്തിലും ദ്രവബലതന്ത്രത്തിലും സമ്മർദ്ദനീയത (compressibility) എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ സമ്മർദ്ദനീയ ഗുണാങ്കം[1] (Compressibility Coefficient) എന്നും സമതാപീയ സമ്മർദ്ദനീയത (Isothermal Compressibility) എന്നും പറയാറുണ്ട‌്[2]. സമ്മർദ്ദനീയത, β യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,

,

ഇതിൽ V എന്നാൽ വ്യാപ്തവും p മർദ്ദവും ആകുന്നു. സമ്മർദ്ദനീയതയെ ഋണഭിന്നമായി നിർവ്വചിച്ചിരിക്കുന്നതിന് കാരണം, മർദ്ദത്തിൽ വർദ്ധനഉണ്ടാകുമ്പോൾ വ്യാപ്തത്തിൽ കുറവുണ്ടാകുന്നതിനാലാണ്.

നിർവ്വചനം[തിരുത്തുക]

മുകളിലുളള വിവരണം പൂർണമല്ല, എന്തെന്നാൽ ഏതൊരു വസ്തുവിന്റെയും വ്യൂഹത്തിന്റെയും സമ്മർദ്ദനീയതയുടെ അളവ് ആ പ്രക്രിയ സമതാപീയമാണോ(isothermal) സമോത്ക്രമമാണോ(isentropic) എന്നതിനെ ആശ്രയിച്ചിരിക്കും. സമതാപീയ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഇതിൽ പാദാങ്കം T സൂചിപ്പിക്കുന്നത് ഭാഗിക അവകലം (Partial derivative) സ്ഥിര താപനിലയിലയിലാണെന്നാണ്.

സമോത്ക്രമ(Isentropic) സമ്മർദ്ദനീയതയെ ഇപ്രകാരം നിർവ്വചിക്കാം:

ഇതിൽ S എന്നാൽ ഉത്ക്രമം അഥവാ എൻട്രോപി ആണ്. ഖരപദാർത്ഥങ്ങൾക്ക് ഇവരണ്ടും തമ്മിലുളള വ്യത്യാസം സാധാരണയായി നിസ്സാരമാണ്.

ശബ്ദവേഗതയുമായുളള ബന്ധം[തിരുത്തുക]

ഉദാത്തബലതന്ത്രത്തിൽ ശബ്ദവേഗതയെ താഴെപ്പറയും പ്രകാരം നിർവ്വചിച്ചിരിക്കുന്നു:

ഇതിൽ ρ എന്നാൽ പദാർത്ഥത്തിന്റെ സാന്ദ്രതയാണ്. ഭാഗിക അവകലങ്ങളെ മാറ്റിയെഴുതിയാൽ, സമോത്ക്രമ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഘന മാപനാങ്ക(bulk modulus)വുമായുളള ബന്ധം[തിരുത്തുക]

സമ്മർദ്ദനീയതയുടെ വ്യുൽക്രമത്തെ ഘന മാപനാങ്കം എന്നു പറയുന്നു. സാധാരണയായി K എന്നും ചിലപ്പോൾ B എന്നും കുറിക്കുന്നു.. സമ്മർദ്ദനീയതയുടെ സമവാക്യം സമതാപീയ സമ്മർദ്ദനീയതയെയും ദ്രാവകത്തിനറെ ഘടനയെയും (പരോക്ഷമായി മർദ്ദത്തെയും) തമ്മിൽ ബന്ധപ്പെടുത്തുന്നു.

അവലബം[തിരുത്തുക]

  1. "Coefficient of compressibility - AMS Glossary". Glossary.AMetSoc.org. ശേഖരിച്ചത് 3 May 2017.
  2. "Isothermal compressibility of gases -". Petrowiki.org. ശേഖരിച്ചത് 3 May 2017.
"https://ml.wikipedia.org/w/index.php?title=കമ്പ്രസിബിലിറ്റി&oldid=3457806" എന്ന താളിൽനിന്ന് ശേഖരിച്ചത്