സമേതി, കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമേതി ആസ്ഥാനം, തിരുവനന്തപുരം

കേരളസംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ആത്മ (അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി)പദ്ധതിയുടെ ഭാഗമായ പരിശീലന കേന്ദ്രമാണ് സമേതി. കൃഷി അനുന്ധ മേഖലയിൽ വിജ്ഞാന വ്യാപനം നൽകുന്ന കേന്ദ്രമാണ് സമേതി. [1] കേരളത്തിൽ തിരുവനന്തപുരത്ത് ആനയറയിൽ വെൺപാലവട്ടം- കഴക്കൂട്ടം- കോവളം ബൈപാസ് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കാർഷിക വകുപ്പ് സെൻട്രൽ സെക്ടർ എക്സ്ടെൻഷൻ റിഫോം സ്കീമിലുൾപ്പെടുത്തി സ്ഥാപിച്ചിരിക്കുന്ന പരിശീലനസ്ഥാപനമാണിത്. [2]12-12-201 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സ. വി.എസ്. അച്യുതാനന്ദൻ കർഷകഭവനവും സമേതി കെട്ടിടവും ഉദ്ഘാടനം ചെയ്തു.

സമേതിയുടെ ലക്ഷ്യങ്ങൾ[തിരുത്തുക]

  1. സംസ്ഥാനതല നോഡൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയി കാർഷികമാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുക.
  2. എക്സ്റ്റെൻഷൻ മാനേജ്മെന്റിൽലും പൊതു- സ്വകാര്യ വികസനപദ്ധതികളിൽ ശേഷിപോഷണത്തിന് സഹായിക്കുകയും ചെയ്യുക.
  3. പദ്ധതി ആസൂത്രണം, പദ്ധതി നടപ്പാക്കൽ എന്നിവയിൽ കൺസൾട്ടൻസി സേവനം നൽകുക.
  4. കാർഷിക വികസന പ്രവർത്തനങ്ങളിൽ റൂട്ട്തലത്തിലും മധ്യമതലത്തിലും ആവശ്യകത അടിസ്ഥാനപ്പെടുത്തി പരിശീലനം സംഘടിപ്പിക്കുക.
  5. മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ, പങ്കാളിത്ത മെത്തഡോളജി എന്നിവയിൽ മോഡ്യൂളുകൾ രൂപപ്പെടുത്തുക.

സംഘാടനരൂപം[തിരുത്തുക]

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ജനറൽ കൗൺസിൽ (General Council),എക്സിക്യൂട്ടീവ് കൗൺസിൽ (Executive Council), സമേതി ഡയറക്ടർ (Director SAMETI) മറ്റ് സ്റ്റാഫ് എന്നിങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു.

കോഴ്സുകൾ[തിരുത്തുക]

മറ്റ് മുഖ്യ പരിശീലന പരിപാടികൾക്കുപുറമേ ഹൈദരാബാദിലെ മാനേജ് (MANAGE) എന്ന സംഘടനയുമായിച്ചേർന്ന് വിദൂരവിദ്യാഭ്യാപരിപാടിയായ PGDAEM ൽ പരിശീലനം നൽകുന്നു.

പരിശീലനം[തിരുത്തുക]

പങ്കാളിത്ത പരിശീലനപദ്ധതിയാക്കാണ് സമേതി മുഖ്യസ്ഥാനം നൽകുന്നത്. സന്ദർശനം, ഗ്രൂപ്പ് ചർച്ച, അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയും പരിശെീലനത്തിലുൾച്ചേർത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. * സമേതി വെബ്സൈറ്റ്
  2. *കേരളഭൂഷണം വാർത്ത
"https://ml.wikipedia.org/w/index.php?title=സമേതി,_കേരളം&oldid=2008476" എന്ന താളിൽനിന്ന് ശേഖരിച്ചത്