Jump to content

സമുദ്രഅമ്ലവത്ക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രഅമ്ലവത്ക്കരണം (ഇംഗ്ലീഷ്: Ocean acidification ഓഷ്യൻ അസിഡിഫിക്കേഷൻ)എന്നത് അന്തരീക്ഷത്തിൽ നിന്നുമുള്ള കാർബൺ ഡയോക്സൈഡിന്റെ ആഗിരണം കാരണം ഭൂമിയിലെ സമുദ്രങ്ങളുടെ പി. എച്ചിനുണ്ടാകുന്ന തുടർച്ചയായ കുറവാണ്. സമുദ്രജലം നേരിയതോതിൽ ക്ഷാരസ്വഭാവം കാണിക്കുന്നു. അമ്ലസ്വഭാവത്തിലേക്കുള്ള മാറ്റത്തിനേക്കാൾ ചർച്ചാവിഷയമാകുന്നത് നിർവ്വീര്യ പി. എച്ചിലേക്ക് മാറുന്ന അവസ്ഥയാണ്. ഈ പ്രവർത്തനം മൂലം സമുദ്രത്തിന്റെ ക്ഷാരത വർധിക്കുന്നില്ല. അല്ലെങ്കിൽ ദീർഘകാലയളവിൽ കാർബണേറ്റിന്റെ വിഘടനം മൂലം ക്ഷാരതവർധിക്കാം. മനുഷ്യന്റെ പ്രവർത്തികൾ മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന നിർണ്ണയിക്കപ്പെട്ട 30-40% വരെ കാർബൺ ഡയോക്സൈഡ് സമുദ്രങ്ങൾ, നദികൾ, കുളങ്ങൾ എന്നിവയിൽ ലയിച്ചു ചേരുന്നു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമുദ്രഅമ്ലവത്ക്കരണം&oldid=3792337" എന്ന താളിൽനിന്ന് ശേഖരിച്ചത്