സമുദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആചാരങ്ങൾ, മതം, മൂല്യങ്ങൾ, സ്വത്വം ആദിയായ ഒന്നോ അതിലധികമോ ഘടകങ്ങളിൽ സമാനതയുള്ള വ്യക്തികളുടെ കൂട്ടത്തെയാണ് സമുദായം (ആംഗലേയം: Community) എന്നു പറയുന്നത്. വളരെയടുത്ത ജനിതകബന്ധങ്ങൾക്കുമപ്പുറത്തേക്ക് നീളുന്ന ദൈർഘ്യമേറിയ സാമൂഹികബന്ധങ്ങളാൽ സമുദായം എന്ന ആശയം നിർവചിക്കപ്പെടുന്നു. കുടുംബം, വീട്, ജോലി, ഭരണകൂടം, സമൂഹം, അല്ലെങ്കിൽ മനുഷ്യത്വം തുടങ്ങിയ സാമൂഹികസ്ഥാപനങ്ങളിൽ തങ്ങളുടെ വ്യക്തിത്വം, തൊഴിൽ, സമൂഹത്തിലെ സ്ഥാനം എന്നിവ നിർവചിക്കപ്പെടുന്നതിന് ഇത്തരം സാമൂഹികബന്ധങ്ങൾ പ്രധാനമാണെന്ന് ആളുകൾ കരുതുന്നു.

"https://ml.wikipedia.org/w/index.php?title=സമുദായം&oldid=2874044" എന്ന താളിൽനിന്ന് ശേഖരിച്ചത്