സമീർ കുമാർ സാഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമീർ കുമാർസാഹ
ജനനം (1955-12-28) ഡിസംബർ 28, 1955  (68 വയസ്സ്)
ദേശീയതബംഗ്ലാദേശി
വിദ്യാഭ്യാസംധാക്ക സർവകലാശാല (എംഎസ്)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (പിഎച്ച്ഡി)
പുരസ്കാരങ്ങൾഅമേരിക്കൻ സൊസൈറ്റി ഫോർ മൈക്രൊബയോളജി (2017)
യുനെസ്കൊ കാർലോസ് ജെ ഫിൻലെ പ്രൈസ് ഫോർ മൈക്രൊബയോളജി (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമൈക്രൊബയോളജി
സ്ഥാപനങ്ങൾധാക്ക ശിശു ഹോസ്പിറ്റൽ

ഒരു പ്രമുഖ ബംഗ്ലാദേശി മൈക്രോബയോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമാണ് സമീർ കുമാർ സാഹ (ജനനം 28 ഡിസംബർ 1955).[1][2] കുട്ടികൾക്കായുള്ള ധാക്ക ശിശു ഹോസ്പിറ്റലിലെ മൈക്രോബയോളജിയുടെ ഡയഗ്നോസ്റ്റിക് ഡിവിഷൻ പ്രൊഫസറും സീനിയർ കൺസൾട്ടന്റും ഡിപ്പാർട്ട്‌മെന്റിന്റെ തലവനും ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ ചൈൽഡ് ഹെൽത്ത് റിസർച്ച് ഫൗണ്ടേഷന്റെ (CHRF) എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് അദ്ദേഹം.[2][3][4]

കരിയർ[തിരുത്തുക]

ന്യുമോണിയ, മെനിഞ്ചൈറ്റിസ്, എന്ററിക് ഫീവർ എന്നിങ്ങനെയുള്ള പീഡിയാട്രിക് പകർച്ചവ്യാധികളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയാണ് സാഹ അറിയപ്പെടുന്നത്. ഈ രോഗങ്ങളുടെ യഥാർത്ഥ ഭാരം, അവയ്ക്ക് കാരണമാകുന്ന ജീവികൾ, മരുന്ന് പ്രതിരോധ രീതികൾ, സെറോടൈപ്പ് വിതരണങ്ങൾ എന്നിവ കണ്ടെത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.[5][6][7]

2017-ൽ, ക്ലിനിക്കൽ മൈക്രോബയോളജിയിലെ മികച്ച ഗവേഷണത്തിന് അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി (ASM) അവാർഡ് ലഭിച്ച ഒരു വികസ്വര രാജ്യത്ത് നിന്നുള്ള ആദ്യത്തെ ശാസ്ത്രജ്ഞനായിരുന്നു സാഹ. അതിനുശേഷം അദ്ദേഹം അമേരിക്കൻ അക്കാദമി ഓഫ് മൈക്രോബയോളജിയിൽ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടു. [8] അതേ വർഷം തന്നെ മൈക്രോബയോളജി മേഖലയിലെ ഗവേഷണത്തിനും പ്രവർത്തനത്തിനുമായുള്ള യുനെസ്കോ കാർലോസ് ജെ. ഫിൻലേ പ്രൈസ്, പ്രശസ്ത പാകിസ്ഥാൻ മൈക്രോബയോളജിസ്റ്റ് ഷാഹിദ ഹസ്നൈനോടൊപ്പം സാഹയ്ക്ക് ലഭിച്ചു.[1][2][3][9] നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ നവംബർ 2017 പതിപ്പ് പ്രസിദ്ധീകരിച്ച സമൂഹത്തിൽ വാക്‌സിനുകളുടെ ആവശ്യകതയെയും സ്വാധീനത്തെയും ചുറ്റിപ്പറ്റിയുള്ള "വാക്‌സിനുകൾ എന്തുകൊണ്ട് വളരെ നിർണായകമാണ്" എന്ന ലേഖനം, ബംഗ്ലാദേശിലെ ന്യൂമോണിയയെയും മറ്റ് ന്യൂമോകോക്കൽ അണുബാധകളെയും തോൽപ്പിക്കാനുള്ള സാഹയുടെ ആജീവനാന്ത പോരാട്ടത്തെ വ്യക്തമായി എടുത്തുകാണിക്കുന്നു. ലേഖനത്തിന്റെ പ്രസിദ്ധീകരണത്തിന് ശേഷം, ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ബാൾട്ടിമോർ, യുഎസ്എയിലെ ജോൺസ് ഹോപ്കിൻസ് ഇന്റർനാഷണൽ വാക്‌സിൻ ആക്‌സസ് സെന്ററിൽ നാഷണൽ ജിയോഗ്രാഫിക്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്നിവ ആതിഥേയത്വം വഹിക്കുന്നതും സംപ്രേഷണം ചെയ്യുന്നതുമായ ന്യൂമോകോക്കൽ വാക്‌സിനുകളുടെയും വാക്‌സിനുകളുടെയും വിവിധ വശങ്ങളെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കാൻ സാഹയെ ക്ഷണിച്ചു.[10]

സ്വകാര്യ ജീവിതം[തിരുത്തുക]

മൈക്രോബയോളജിസ്റ്റ് സെൻജുതി സാഹയുടെ പിതാവാണ് സമീർ കുമാർ സാഹ. അദ്ദേഹം ഹിന്ദുവാണെങ്കിൽ ഭാര്യ മുസ്ലീമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സീതരുഞ്ജർ സെതാര ഒരു പൊതുജനാരോഗ്യ ഗവേഷകയാണ്. അദ്ദേഹത്തിന്റെ ഇളയ മകനും ഒരു മൈക്രോബയോളജിസ്റ്റാണ്.[11]

വിദ്യാഭ്യാസം[തിരുത്തുക]

സാഹ 1983 ൽ ധാക്ക സർവകലാശാലയിൽ നിന്നും ബിഎസ്‌സിയും എംഎസ്സിയും നേടിയ ശേഷം ഇന്ത്യയിലെ വാരാണസിയിലുള്ള ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1989 ൽ പിഎച്ച്ഡി കരസ്ഥമാക്കി.[12]

നേട്ടങ്ങൾ[തിരുത്തുക]

ബംഗ്ലാദേശിൽ മെനിഞ്ചൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകുന്ന രണ്ട് ബാക്ടീരിയകൾക്കെതിരെ വാക്സിനുകൾ നടപ്പിലാക്കുന്നതിൽ സാഹ ഒരു പ്രധാന പങ്ക് വഹിച്ചു.[13] ഇത് രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തിൽ നേരിട്ട് നല്ല സ്വാധീനം ചെലുത്തി.[3][14]

പീഡിയാട്രിക്‌സിലെ പ്രമുഖ ഗവേഷകനെന്ന നിലയിൽ, ബംഗ്ലാദേശിൽ ഒരു ദശാബ്ദത്തിലേറെയായി കുട്ടിക്കാലത്തെ ഇൻവേസീവ് രോഗങ്ങളിൽ അദ്ദേഹം നിരീക്ഷണം നടത്തുന്നു.[15][16] ചില ന്യൂമോകോക്കൽ രോഗങ്ങളുടെ ചികിത്സാ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണത്തിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.[1][3][17]

സാഹ തന്റെ ടീമിനൊപ്പം ബംഗ്ലാദേശിൽ നാല് സെന്റിനൽ ആശുപത്രി നിരീക്ഷണ ശൃംഖല രൂപകല്പന ചെയ്യുകയും സ്ഥാപിക്കുകയും ചെയ്തു. "കമ്മ്യൂണിറ്റി അഡ്ജസ്റ്റഡ് ഹോസ്പിറ്റൽ ബേസ്ഡ് സർവൈലൻസ്" എന്നത് ജനസംഖ്യാ തലത്തിൽ രോഗങ്ങളുടെ ഭാരത്തിന്റെ ഡാറ്റ രേഖപ്പെടുത്തുന്ന നിരീക്ഷണത്തിന്റെ ഒരു മാതൃകയാണ്.[18] സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ, സാൽമൊണല്ല ടൈഫി/പാരാടൈഫി മുതലായവ മൂലമുണ്ടാകുന്ന കുട്ടിക്കാലത്തെ ഇന്വേസീവ് രോഗങ്ങളെക്കുറിച്ചുള്ളതാണ് നിരീക്ഷണ ഡാറ്റ.[6] [19][7]

സാഹ, കുട്ടിക്കാലത്തെ ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 150-ലധികം പേപ്പറുകൾ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[15][16][20]

അന്താരാഷ്ട്ര, ദേശീയ പൊതുജനാരോഗ്യ സംഘടനകൾ[തിരുത്തുക]

ന്യൂമോകോക്കൽ അവയർനസ് കൗൺസിൽ ഓഫ് എക്സ്പെർട്ട്സ് (PACE) അംഗമായ അദ്ദേഹം സാബിൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോളിഷൻ എഗൈനിസ്റ്റ് ടൈഫോയിഡ് (CaT) ന്റെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ തലവനും കൂടിയാണ്.[13][14][12] മേരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേറ്റ് , ബംഗ്ലാദേശിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഡയറിയൽ ഡിസീസ് റിസർച്ചിന്റെ (ICDDR,B) അനുബന്ധ ശാസ്ത്രജ്ഞൻ എന്നീ പദവികൾ വഹിക്കുന്ന അദ്ദേഹം ബംഗ്ലാദേശ് ഗവൺമെന്റിന്റെ പ്രതിരോധ കുത്തിവയ്പ്പ് നയങ്ങൾക്കായുള്ള ദേശീയ സമിതി അംഗം കൂടിയാണ്. [12]

ബഹുമതികളും പുരസ്കാരങ്ങളും[തിരുത്തുക]

താഴെപ്പറയുന്നവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സാഹക്ക് ലഭിച്ചിട്ടുണ്ട്:

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Bangladeshi microbiologist wins Unesco award". Dhaka Tribune. Retrieved 2017-10-25.
  2. 2.0 2.1 2.2 2.3 "Bangladeshi Dr Samir wins UNESCO award for microbiology". risingbd.com (in ഇംഗ്ലീഷ്). Retrieved 2017-10-25.
  3. 3.0 3.1 3.2 3.3 "UNESCO award is recognition for my country". The Daily Star (in ഇംഗ്ലീഷ്). 2017-10-22. Retrieved 2017-10-25.
  4. "Management Board (Present)". Dhaka Shishu Hospital. Archived from the original on 2017-10-25. Retrieved 2017-10-25.
  5. Sultana, Nadira K.; Saha, Samir K.; Al-Emran, Hassan M.; Modak, Joyanta K.; Sharker, M. A. Yushuf; El-Arifeen, Shams; Cohen, Adam L.; Baqui, Abdullah H.; Luby, Stephen P. (July 2013). "Impact of introduction of the Haemophilus influenzae type b conjugate vaccine into childhood immunization on meningitis in Bangladeshi infants". The Journal of Pediatrics. 163 (1 Suppl): S73–78. doi:10.1016/j.jpeds.2013.03.033. PMC 4629472. PMID 23773597.
  6. 6.0 6.1 Saha, Samir K.; Emran, Hassan M. Al; Hossain, Belal; Darmstadt, Gary L.; Saha, Senjuti; Islam, Maksuda; Chowdhury, Atique I.; Foster, Dona; Naheed, Aliya (2012-03-30). "Streptococcus pneumoniae Serotype-2 Childhood Meningitis in Bangladesh: A Newly Recognized Pneumococcal Infection Threat". PLOS ONE. 7 (3): e32134. Bibcode:2012PLoSO...732134S. doi:10.1371/journal.pone.0032134. ISSN 1932-6203. PMC 3316528. PMID 22479314.{{cite journal}}: CS1 maint: unflagged free DOI (link)
  7. 7.0 7.1 Saha, Senjuti; Islam, Maksuda; Uddin, Mohammad J.; Saha, Shampa; Das, Rajib C.; Baqui, Abdullah H.; Santosham, Mathuram; Black, Robert E.; Luby, Stephen P. (2017-10-26). "Integration of enteric fever surveillance into the WHO-coordinated Invasive Bacterial-Vaccine Preventable Diseases (IB-VPD) platform: A low cost approach to track an increasingly important disease". PLOS Neglected Tropical Diseases. 11 (10): e0005999. doi:10.1371/journal.pntd.0005999. ISSN 1935-2735. PMC 5658195. PMID 29073137.{{cite journal}}: CS1 maint: unflagged free DOI (link)
  8. 8.0 8.1 "Announcing the 2017 ASM Award Winners" (Press release). Archived from the original on 2017-10-25. Retrieved 2021-11-10.
  9. "Shahida Hasnain (Pakistan) and Samir Saha (Bangladesh) to receive Carlos J. Finlay UNESCO Prize for Microbiology". UNESCO (in ഇംഗ്ലീഷ്). October 17, 2017. Retrieved 2017-10-25.
  10. "The Life-Saving Vaccine the World Has Never Heard Of... - Stop Pneumonia". stoppneumonia.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-09.
  11. একজন সেঁজুতির বিজ্ঞানী হয়ে ওঠা. Sarabangla.net (in Bengali). 2020-05-24. Retrieved 2020-07-10.
  12. 12.0 12.1 12.2 "Samir K. Saha". chrfbd.org (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-10-25. Retrieved 2017-10-25.
  13. 13.0 13.1 "UNESCO awards Bangladeshi microbiologist". The Daily Star (in ഇംഗ്ലീഷ്). 2017-10-22. Retrieved 2017-10-25.
  14. 14.0 14.1 "Bangladeshi microbiologist awarded UNESCO Prize". banglanews24.com. Archived from the original on 2017-10-25. Retrieved 2017-10-25.
  15. 15.0 15.1 Jamal, Sana (2017-10-20). "Pakistan professor wins prestigious UNESCO award". Gulf News. Retrieved 2017-10-25.
  16. 16.0 16.1 "Pakistani laureate awarded UNESCO Prize for Microbiology - Pakistan". Dunya News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-25.
  17. "Pakistani Professor Wins UNESCO Prize for Microbiology". www.technologyreview.pk (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-25.
  18. "Multiple Modalities to Explore Typhoid among Children: implication in vaccination policy" (PDF).
  19. Saha, Samir K.; Baqui, Abdullah H.; Darmstadt, Gary L; RuhulAmin, M.; Hanif, Mohammed; Arifeen, Shams El; Oishi, Kazunori; Santosham, Mathuram; Nagatake, Tsuyoshi (2005-02-01). "Invasive Haemophilus influenzae type b diseases in Bangladesh, with increased resistance to antibiotics". The Journal of Pediatrics (in English). 146 (2): 227–233. doi:10.1016/j.jpeds.2004.09.007. ISSN 0022-3476. PMID 15689914.{{cite journal}}: CS1 maint: unrecognized language (link)
  20. "Pakistani scientist awarded UNESCO prize for microbiology". Pakistan Today. Retrieved 2017-10-25.
"https://ml.wikipedia.org/w/index.php?title=സമീർ_കുമാർ_സാഹ&oldid=3982953" എന്ന താളിൽനിന്ന് ശേഖരിച്ചത്