സമാന്തരമിഥ്യായന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പല ഇനത്തിലും തരത്തിലുമുള്ള ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ക്രിയാശക്തി ഒരുമിച്ചുചേർത്ത്,നെറ്റ്വർക്ക് അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ വഴി അവയിലെല്ലാം ഒരേ സമയത്തു നടത്താവുന്ന സമാന്തരപ്രക്രിയകളിലൂടെ രൂപീകരിച്ച ഒരു അവാസ്തവിക സൂപ്പർകമ്പ്യൂട്ടർ ആണു് സമാന്തര മിഥ്യായന്ത്രം (Parallel Virtual Machine (PVM)).

ഈ സംവിധാനത്തിലെ അംഗങ്ങളായ കമ്പ്യൂട്ടറുകൾ യുണിക്സ്, വിൻഡോസ്, ആൻഡ്രോയ്ഡ് തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാവാം പ്രവർത്തിക്കുന്നതു്. എങ്കിൽപ്പോലും, ഓരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേയും ഏറ്റവും നല്ല സൗകര്യങ്ങളും മേന്മകളും മുതലാക്കി അതെല്ലാം ഒന്നിച്ചുചേർത്തു് പരമാവധി ക്ഷമതയും വേഗതയുമുള്ള ഉത്തരങ്ങളും തീരുമാനങ്ങളും കൈവരിക്കാനാവും. ഈ തരം മിഥ്യാസംയോജനസംവിധാനത്തിനു് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പൊതുവേ ഉയർന്ന ജംഗമശേഷി (highly portable) ഉള്ളവയാണു്.

"https://ml.wikipedia.org/w/index.php?title=സമാന്തരമിഥ്യായന്ത്രം&oldid=3939719" എന്ന താളിൽനിന്ന് ശേഖരിച്ചത്