സമസ്യാപൂരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത ഭാഷയിലാണ് ഈ സാഹിത്യ വിനോദത്തിന്റെ തുടക്കം. നാലു വരികളുള്ള സംസ്കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചു വച്ച് ഒരു വരി മാത്രം നൽകി ബാക്കി പൂരിപ്പിക്കാനായി മറ്റുള്ളവരോട് ആവശ്യപ്പെടുന്നതാണ് സമസ്യാപൂരണത്തിന്റെ സമ്പ്രദായം; ചിലപ്പോൾ ഒരു വരിയുടെ ഒരു ഭാഗം മാത്രം കൊടുത്ത് ബാക്കി പൂരിപ്പിക്കാൻ നല്കുന്നതും കണ്ടിട്ടുണ്ട് .സാഹിത്യ വിനോദമെന്ന നിലയിൽ തുടങ്ങിയ സമസ്യാ പൂരണം പിന്നീട് പാണ്ഡിത്യ പ്രകടനത്തിനുള്ള മാർഗ്ഗമായിത്തീർന്നു .

സമസ്യാപൂരണം ചരിത്രത്തിൽ[തിരുത്തുക]

മഹാകവി കാളിദാസനും ഭാസനും മുതലുള്ള കവികളെല്ലാം സമസ്യാപൂരണങ്ങൾ നടത്തിയിരുന്നു.മലയാളത്തിൽ വെണ്മണിക്കവികളാണ് സമസ്യാപൂരണത്തിനു പ്രാധാന്യം നൽകിയത് . കുഞ്ഞിക്കുട്ടൻ തമ്പുരാനും വെണ്മണി മഹനും മറ്റുമടങ്ങുന്നവർ ഈ വിനോദത്തെ പരിപോഷിപ്പിച്ചവരാണ്.ഭാഷാപോഷിണി കവന കൌമുദി തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളിൽ ഇത് സാധാരണമായിരുന്നു.

സാഹിത്യ രസികന്മാർ ഇന്നും ഈ വിനോദം തുടരുന്നുണ്ട് . മംഗളം വാരികയിൽ കുറേക്കാലം സമസ്യകൾ വന്നിരുന്നു, എന്നാൽ ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയ മാസികയിൽ മാത്രമെ അച്ചടി മാധ്യമത്തിൽ സമസ്യാപൂരണം കാണുന്നുള്ളൂ .ഓർകൂട്ട് തുടങ്ങിയ സൌഹൃദക്കൂട്ടായ്മകളിൽ ഭാഷാ സ്നേഹികൾ ഇപ്പോഴും ഈ വിനോദം തുടരുന്നു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സമസ്യാപൂരണങ്ങൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=സമസ്യാപൂരണം&oldid=1880918" എന്ന താളിൽനിന്ന് ശേഖരിച്ചത്