സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF)
സ്ഥാപിതം February 19, 1989
തരം Student Organization
Location
തുടക്കം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ ഇന്ത്യIndia, Saudi ArabiaSaudi Arabia
പ്രധാന വ്യക്തികൾ

President
Sayyid Hameedali Shihab Thangal

General Secretary
Sathar Panthaloor

Source:[1]
വെബ്സൈറ്റ് www.skssf.in

www.skssfnews.com
www.sathyadhara.com

സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF) കേരളത്തിലെ ഒരു മുസ്ലീം വിദ്യാർത്ഥി പ്രസ്ഥാനമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലായി 1973 april 29-ന് രൂപം കൊണ്ട വിദ്യാർഥി സങ്കടനയായിരുന്ന എസ്‌. എസ്. എഫ്., സമസ്തയിലുണ്ടായ പിളർപ്പിനെ തുടർന്ന് പൂർണമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ കൂടെ നിന്നതോടെയാണ് 1989ൽ എസ് കെ എസ് എസ് എഫ് എന്ന സംഘടന രൂപംകൊള്ളുന്നത്. എസ്.കെ.എസ്.എസ്.എഫ്[2] കേരളത്തിലെ മുസ്ലിം മതപാഠശാലകൾ, അറബി കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെന്ററാണ് SKSSF ന്റെ സംസ്ഥാന കാര്യാലയം.[3]എസ്.കെ.എസ്.എസ്.എഫിന്റെ കീഴീൽ ഇസ്ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാർഗനിർദ്ദേശം നൽകുന്ന ട്രെന്റ്[4] എന്നീ വിഭാഗങ്ങളും ഖുർആൻ പ്രചാരണ പ്രവത്തനങ്ങളിൽ ഖുർആൻ സ്റ്റഡി സെൻററും വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. ക്യാപസ് വിംഗും[5] പ്രവർത്തിക്കുന്നു. കൂടാതെ മത വിദ്യാർഥികളുടെ കൂട്ടായ്മയായ 'ത്വലബ' , സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മയായ 'വിഖായ', ആദർശ പ്രചരണ രംഗത്ത് 'ഇസ്തിഖാമ' നവമാധ്യമ രംഗത്ത് സൈബർ വിംഗ് എന്നിവയും പ്രവർത്തിക്കുന്നു[6]. വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര.

സംസ്ഥാന ഭാരവാഹികൾ[7][തിരുത്തുക]

  • പ്രസിഡന്റ്‌: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്.
  • ജന.സെക്രട്ടറി: സത്താർ പന്തല്ലൂർ.
  • വർക്കിംഗ് സെക്രട്ടറി: റഷീദ് ഫൈസി വെള്ളായിക്കോട്.
  • ട്രെഷറർ: ബഷീർ ഫൈസി ദേശമംഗലം.
  • വൈസ് പ്രസിഡണ്ടുമാർ:

ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അബ്ദുറഹീം ചുഴലി, ഹബീബ്‌ ഫൈസി കൊട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാർ, മുസ്തഫ അഷ്റഫി കക്കുപടി.

  • ജോയിന്റ് സെക്രട്ടറിമാർ:

പ്രൊ. അബ്ദുൽ മജീദ്‌ കൊടക്കാട്, പി.എം. റഫീഖ് അഹമ്മദ് തിരൂർ, ഡോ.സുബൈർ ഹുദവി ചേകന്നൂർ, അബ്ദുസ്സലാം ദാരിമി കിണവക്കൽ, മമ്മുട്ടി മാസ്റ്റർ തരുവണ.

  • ഒർഗനൈസിംഗ് സെക്രട്ടറിമാർ:

സയ്യിദ് അബ്ദുള്ള തങ്ങൾ ദാരിമി ആലപ്പുഴ, കുഞ്ഞാലൻകുട്ടി ഫൈസി കോഴിക്കോട്, അബ്ബാസ്‌ ദാരിമി ദക്ഷിണ കന്നഡ.

  • സെക്രട്ടറിയേറ്റ് അംഗങ്ങൾ:

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുജീബ് ഫൈസി പൂലോട്, അഹമ്മദ് വാഫി കക്കാട്, നവാസ് എച്ച്. പാനൂർ, ശുഐബ് നിസാമി നീലഗിരി, ടി.പി സുബൈർ മാസ്റ്റർ കോഴിക്കോട്, ഡോ.കെ.ടി ജാബിർ ഹുദവി, ആസിഫ് ദാരിമി പുളിക്കൽ, ആർ. എം. അബ്ദുസ്സലാം വടകര, ഷഹീർ പാപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, ഡോ.ജവാദ് മോങ്ങം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ഗഫൂർ അൻവരി മുതൂർ, വി.കെ. ഹാറൂൻ റഷീദ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ പന്നിയൂർ. (സെക്രട്ടേറിയറ്റ് അംഗങ്ങൾ)[8] [9] സംഘടനയ്ക്ക് കീഴിൽ ഒട്ടേറെ യൂനിറ്റ്‌, മേഖല, ജില്ലാ, പ്രവാസീ കീഴ്ഘടകങ്ങളും അന്തർ സംസ്ഥാന കമ്മിറ്റികളും പ്രവർത്തിക്കുന്നു.

വിജ്ഞാനം, വിനയം, സേവനം[തിരുത്തുക]

വിജ്ഞാനം, വിനയം, സേവനം എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. വിജ്ഞാനം വിനയത്തിനും അത് തുടർന്ന് സേവനമനസ്കതയിലേക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവർത്തകർക്ക് നൽകുന്ന ആശയം.

സഹചാരി റിലീഫ്‌ സെൽ[തിരുത്തുക]

മാരകമായ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടുന്നവർക്കായി സാമ്പത്തിക സഹായം എത്തിക്കുകയാണ് 'സഹചാരി'യുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികൾക്കുള്ള ഡയാലിസീസ് സംവിധാനം തുടങ്ങി നിരവധി പ്രവര്ത്തനങ്ങൾ 'സഹചാരി' റിലീഫ് സെൽ നടത്തിവരുന്നു. റമദാനിലെ റിലീഫ്‌ ക്യാംപൈൻ മുഖേന പള്ളികളിനിന്നും യൂണിറ്റുകളിൽനിന്നും ശേഖരിക്കുന്ന സംഭാവനകളാണ് സഹചാരി റിലീഫ് സെല്ലിന്റെ മുഖ്യ വരുമാനം. https://www.facebook.com/TwalabaWing/==ത്വലബ== വിവിധ ദർസ്-അറബിക് കോളേജുകളിൽ പഠനം നടത്തുന്ന മതവിദ്യാർത്ഥികളുടെ കൂട്ടായ്മ. സി.പി ബാസിത് ചെമ്പ്രയാണ് ജനറൽ കൺവീനർ.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • സത്യധാര ദ്വൈവാരിക [10]
  • അൽഅഹ്‍സൻ (കന്നഡ) [11]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.keralaislamicinstitutes.com/Islamic_Organisations/Islamic_Organisations_in_Kerala-c.html
  2. http://samastha.net/suborganisations.html
  3. http://www.milligazette.com/Archives/01072001/18.htm
  4. http://www.www.skssftrend.org
  5. http://www.skssfcampazone.com
  6. http://www.skssfnews.com/p/skssf.html
  7. http://www.samastha.info/news.html?start=15
  8. http://skssfnews.blogspot.ae/search/label/SKSSF-State
  9. http://skssfnews.blogspot.com/2010/12/blog-post_5827.html
  10. http://www.sathyadhara.com
  11. http://4.bp.blogspot.com/_p-EgPbr6nN4/TLTGBTsmi1I/AAAAAAAAAUA/YEPJGuu5EH4/s1600/131242125.jpg