സബ സഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അഫ്ഗാനിസ്ഥാനിലെ ആദ്യ ചലച്ചിത്ര സംവിധായികയും, പ്രമുഖ നടിയും, നിർമാതാവുമാണ് സബ സഹർ. അവരുടെ ആദ്യ ചിത്രം, 2004 ൽ പുറത്തിറങ്ങിയ ദി ലോ (The law) വലിയ നിരൂപകപ്രശംസയും വിജയവും നേടിയിരുന്നു. 1975 ആഗസ്റ്റ് 28ന് കാബൂളിൽ ആണ് ജനനം. 2020 ഓഗസ്റ്റ് 25ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വച്ച് അവർക്കുനേരെ വെടിവെപ്പ് നടക്കുകയുണ്ടായി. സ്ത്രീ വിമോചനത്തിനായി തുല്യനീതിക്കായും അവർ നടത്തുന്ന പരിശ്രമങ്ങൾക്കെതിരെയുള്ള പ്രതികരണം എന്ന നിലയിൽ ആക്രമണത്തെ വിലയിരുത്തുന്നുണ്ട്.[1][2][3][4]

2010 ൽ, ചെൽസി കോളേജ് ഓഫ് ആർട്ട് ആന്റ് ഡിസൈനിൽ (Chelsea college of art and design) നടന്ന ചലചിത്ര പ്രദർശനത്തിൽ അവരുടെ ചിത്രമായ പാസിംഗ് ദി റെയിൻബോ പ്രദർശിപ്പിച്ചിരുന്നു.[5]

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • കമ്മീഷണർ അമനുല്ല (commissioner Amanullah)-അഫ്ഗാൻ പോലീസിനെക്കുറിച്ചുള്ള 24 ഭാഗങ്ങളുള്ള പരമ്പര
  • ദി ലോ (the law), 2004
  • പാസിംഗ് ദി റെയിൻബോ 2008
  • കാബൂൾ ഡ്രീം ഫാക്ടറി (Kabul dream factory), 2011

അവലംബം[തിരുത്തുക]

  1. "Saba Sahar: Afghan actress and film director shot in Kabul". BBC News. 2020-08-25. ശേഖരിച്ചത് 2020-08-25.
  2. Kleeman, Jenny (22 April 2012). "Saba Sahar: 'Afghan women are capable of doing anything men do'". The Observer.
  3. Wildermann, Patrick (18 February 2011). "Wer wenn nicht sie". Der Tagesspiegel (ഭാഷ: German).CS1 maint: unrecognized language (link)
  4. Biswas, Soutik (12 November 2004). "Women struggle in Afghan cinema". BBC.
  5. "»Are you recording?«". Transnational. ശേഖരിച്ചത് 6 July 2017.
"https://ml.wikipedia.org/w/index.php?title=സബ_സഹർ&oldid=3422524" എന്ന താളിൽനിന്ന് ശേഖരിച്ചത്