സബീർ ഭാട്ടിയ
Jump to navigation
Jump to search
ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ (പഞ്ചാബി: ਸਬੀਰ ਭਾਟਿਯਾ, ഹിന്ദി: सबीर भाटिया). ഇന്ത്യയിലെ ചണ്ഡീഗഡിൽ 1969-ൽ ഒരു സൈനികഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. പ്രശസ്തമായ ഇ മെയിൽ സംവിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു. വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന് വിറ്റത്.