സഫ്ദർ ഹാഷ്മി നാടകോത്സവം (ഡൽഹി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഫ്ദർ ഹാഷ്മി നാടക മത്സരം (ഡൽഹി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1973- ൽ തന്റെ 19-ആം വയസ്സിൽ ജനനാട്യമഞ്ജ് എന്ന തെരുവു നാടകഗ്രുപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയരംഗത്തെത്തിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ഡൽഹി മലയാളികളുടെ കൂട്ടായ്മയായ ജനസംസ്കൃതി എന്ന സംഘടന വർഷത്തിൽ ഒരുക്കുന്ന നാടകമത്സരമാണ് സഫ്ദർ ഹാഷ്മി നാടകമത്സരം.[1]

ജനസംസ്കൃതിയുടെ ഡൽഹിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നെത്തിയ കലാകാരന്മാർ ഇതിൽ പങ്കെടുത്ത് നാടകങ്ങൾ അവതരിപ്പിക്കുന്നു. നാടകത്തിൽ ഒന്നാം സമ്മാനാർഹമായ നാടകത്തിനും, മികിച്ച നടനും, നടിക്കും, സഹനടനും, സഹനടിക്കും, സംവിധായകനും ഇതിൽ സമ്മാനം നൽകുന്നു. ഡൽഹി മലയാളികൾ വളരെ ആവേശത്തോടു കൂടിയാണ് ഇതിൽ പങ്കെടുക്കുന്നത്[അവലംബം ആവശ്യമാണ്].

നാടകമത്സരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിനായി സാഹിത്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ‍ പങ്കെടുക്കാറുണ്ട്.

മത്സരങ്ങളിൽ[തിരുത്തുക]

2007-ലെ മത്സരത്തിൽ[തിരുത്തുക]

ജനസംസ്കൃതിയുടെ 18-) മത് സഫ്‌ദർ ഹാഷ്മി നാടകമത്സരം ജനുവരി 27ന് ഡൽഹിയിലെ "Mukthadhara Auditorium"ത്തിൽ വച്ച് നടന്നിരുന്നു. ജനസംസ്ക്രിതിയുടെ വിവിധ ബ്രാഞ്ചിലെ നാടകസംഘങൾ‌ അവതരിപ്പിക്കുന്ന 8 നാടകങൾ അവതരിപ്പിയ്ക്കുകയുണ്ടായി.(3 കുട്ടികളുടെ നാടകങളും 5 വലിയവരുടെ നാടകങളും)ഇതിൽ ‍വലിയവരുടെ നാടകത്തിൽ “വയസ്സൻ കുന്ന്” എന്ന നാടകത്തിനും, കുട്ടികളുടെ നാടകത്തിൽ “ഈ ആകാശം ഇവരുടേതല്ല” എന്നു പേരുള്ള നാടകത്തിനുമാണ് മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ചത്.

2008-ലെ മത്സരത്തിൽ[തിരുത്തുക]

2009-ലെ മത്സരത്തിൽ[തിരുത്തുക]

കുട്ടികളുടെ നാടകങ്ങൾ[തിരുത്തുക]

20-ആമത് നാടകോത്സവത്തിൽ 6 നാടകങ്ങളാണ് കുട്ടികളുടേതായി അവതരിപ്പിച്ചത്. ഇതിൽ ജനസംസ്കൃതിയുടെ രോഹിണി ബ്രാഞ്ചിലെ കലാകാരന്മാർ അവതരിപ്പിച്ച നടൻ എന്ന നാടകം മികച്ച നാടകമായി തിരഞ്ഞെടുത്തു.

  • അവതരിപ്പിച്ച നാടകങ്ങൾ താഴെക്കൊടുക്കുന്നു
നാടകം അവതരണം പുരസ്കാരം
മാണിക്യചെമ്പഴുക്ക ജനസംസ്കൃതി, ആർ. കെ. പുരം
കള്ളൻ ജനസംസ്കൃതി, കിംഗ്സ് വേ ക്യാമ്പ്
അഭയമീ ആകാശം ‍ ജനസംസ്കൃതി, ദിൽഷാദ് കോളനി മികച്ച നടൻ
യഥാർത്ഥ അവകാശി ജനസംസ്കൃതി, ദിൽഷാദ് ഗാർഡൻ
കാടൊരു പാട്ടായി ജനസംസ്കൃതി, നോർത്ത് അവന്യൂ ഗോൾമാർക്കറ്റ്
നടൻ ജനസംസ്കൃതി, രോഹിണി മികച്ച നാടകം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]