സപ്തനദികൾ
ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു.[1] അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു[2]
ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.
“ | ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു |
” |
— [3] |
ഗംഗ
[തിരുത്തുക]സപ്തനദികളിൽ പ്രഥമ സ്ഥാനം. ശ്രീ പരമശിവനെ പ്രതിനിധികരിക്കുന്നു. ഹിമാലയത്തിലെ ഗംഗോത്രിയിൽ നിന്നും ഉത്ഭവിച്ച് തെക്കുദിശയിൽ സഞ്ചരിച്ച് 2,510 കി.മീ. ദൂരം താണ്ടി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. [4] [5] ദക്ഷിണ ദിശയിൽ ഒഴുകുന്ന ഗംഗാനദി വാരണാസിയിൽ മാത്രം ഉത്തര ദിശയിൽ ഒഴുകുന്നു.[6] കപിലമഹർഷിയുടെ കോപത്തിനിരയായ സഗരപുത്രന്മാരുടെ മോക്ഷാർത്ഥമായി ഭഗീരഥൻ സ്വർഗ്ഗത്തിൽനിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചുവെന്നാണ് ഐതിഹ്യം. ഭാരതീയർ ആത്മശുദ്ധീകരണത്തിനും, പാപനശീകരണത്തിനും ഗംഗാനദിക്ക് ശക്തിയുണ്ടെന്നു വിശ്വസിക്കുന്നു.
യമുന
[തിരുത്തുക]സപ്തനദികളിൽ ദ്വിഥീയ സ്ഥാനം. ശ്രീ മഹാവിഷ്ണു പ്രതിനിധികരിക്കുന്നു. ഹിമാലയത്തിലെ യമുനോത്രിയിൽ നിന്നും ഉത്ഭവിച്ച് തെക്കു-കിഴക്കുദിശയിൽ സഞ്ചരിച്ച് 1,376 കി.മീ. ദൂരം താണ്ടി അലഹബാദിൽ വെച്ച് ഗംഗാനദിയിൽ ചേരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, ദില്ലി, അമ്പാടി, വൃന്ദാവനം എന്നീ പ്രദേശങ്ങൾ യമുനാതീരത്താണ് സ്ഥിതിചെയ്യുന്നത്. യമുന ഗംഗാനദിയിൽ ചേരുന്ന സംഗമസ്ഥനം ത്രിവേണിസംഗമം എന്നാണ് അറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം യമുനയെ കൂടാതെ സരസ്വതിനദിയും ഇവിടെ ഗംഗയിൽ ചേരുന്നു എന്നു കരുതുന്നു. അതിനാൽ ത്രിമൂർത്തി സംഗമസ്ഥാനമായി ഇവിടം കരുതിപോരുന്നു.[7] [8]
ഗോദാവരി
[തിരുത്തുക]സപ്തനദികളിൽ തൃതീയ സ്ഥാനം. ശ്രീ രാമനെ പ്രതിനിധികരിക്കുന്നു.
സരസ്വതി
[തിരുത്തുക]സപ്തനദികളിൽ നാലാം സ്ഥാനം. ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു.
നർമദ
[തിരുത്തുക]സപ്തനദികളിൽ അഞ്ചാം സ്ഥാനം. ഹൈന്ദവ വിശ്വാസപ്രകാരം ദുർഗ്ഗാദേവിയെ പ്രതിനിധികരിക്കുന്നു. നീളത്തിൽ ഭാരതത്തിലെ നദികളിൽ അഞ്ചാം സ്ഥനം നർമദക്കാണ്.
സിന്ധു
[തിരുത്തുക]സപ്തനദികളിൽ ആറാം സ്ഥാനം. ഹൈന്ദവ വിശ്വാസപ്രകാരം ഹനുമാനെ പ്രതിനിധികരിക്കുന്നു.
കാവേരി
[തിരുത്തുക]സപ്തനദികളിൽ ഏഴാം സ്ഥാനം. ഹൈന്ദവ വിശ്വാസപ്രകാരം ദത്താത്രെയ മഹർഷിയെ പ്രതിനിധികരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.hindujagruti.org/hinduism/knowledge/article/what-is-the-spiritual-significance-of-water-from-the-seven-rivers.html
- ↑ http://www.esamskriti.com
- ↑ ദ ഗ്രേറ്റ് ഹുമാനിസ്റ്റ് ആർ.വെങ്കിടരാമൻ -- അതർ ചാന്ദ് -- ISBN 81-212-0106-3 -- ഗ്യാൻ പബ്ലീഷിംഗ് ഹൗസ്, ന്യൂ ഡൽഹി
- ↑ http://www.hindujagruti.org/hinduism/knowledge/article/what-is-the-spiritual-significance-of-water-from-the-seven-rivers.html
- ↑ C. R. Krishna Murti; Gaṅgā Pariyojanā Nideśālaya; India Environment Research Committee (1991). The Ganga, a scientific study. Northern Book Centre. p. 19. ISBN 9788172110215. Retrieved 24 April 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-03. Retrieved 2011-09-03.
- ↑ At the Three Rivers Archived 2013-08-23 at the Wayback Machine. TIME, February 23, 1948.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-09-03.