സന ഖാൻ
ദൃശ്യരൂപം
സന ഖാൻ | |
---|---|
ജനനം | [1][2] | ഓഗസ്റ്റ് 21, 1987
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | സന ഖാൻ |
തൊഴിൽ | മോഡൽ, നർത്തകി, അഭിനേത്രി |
സജീവ കാലം | 2005–ഇതുവരെ |
ഒരു ഇന്ത്യൻ മോഡലും നർത്തകിയും അഭിനേത്രിയുമാണ് സന ഖാൻ (ജനനം: 1987 ആഗസ്റ്റ് 21). മോഡലായി കരിയർ ആരംഭിച്ച സന ഖാൻ പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാർത്ഥിയായിരുന്നു സന ഖാൻ. സന ഇതു വരെ അഞ്ചു ഭാഷകളിലായി 14ഓളം ചലച്ചിത്രങ്ങളിലും 50ഓളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതം കേന്ദ്രീകരിച്ചെടുക്കുന്ന ക്ലൈമാക്സാണ് സനയുടെ ആദ്യ മലയാളചിത്രം [3]
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2005 | യേ ഹെ ഹൈ സൊസൈറ്റി | സോണിയ | ഹിന്ദി | |
2006 | ഈ | അതിഥി താരം | തമിഴ് | ഒരു ഗാനരംഗത്തിൽ അഭിനയിച്ചു. |
2007 | ബോംബേ ടു ഗോവ | അതിഥി താരം | ഹിന്ദി | ഒരു ഗാനരംഗത്തിൽ അഭിനയിച്ചു. |
2007 | ധൻ ധനാ ധൻ ഗോൾ | അതിഥി താരം | ഹിന്ദി | ബില്ലോ റാണി എന്ന ഗാനത്തിൽ അഭിനയിച്ചു. |
2008 | സിലമ്പാട്ടം | ജാനു | തമിഴ് | ഐടിഎഫ്എയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. |
2008 | ഹല്ല ബോൽ | സാനിയ | ഹിന്ദി | |
2010 | തമ്പിക്കു ഇന്ത ഊരു | ദിവ്യ | തമിഴ് | |
2010 | കല്യാൺറം കതി | അഞ്ജലി | തെലുങ്ക് | |
2011 | ഗഗനം | സന്ധ്യ | തെലുഗു | |
2011 | പായാനം | സന്ധ്യ | തമിഴ് | |
2011 | കൂൾ...സക്കത് ഹോട്ട് മഗാ | കാജോൾ | കന്നഡ | |
2011 | ആയിരം വിളക്ക് | മേഘ | തമിഴ് | |
2012 | മി. നൂക്കയ്യ | ശിൽപ | തെലുഗു | |
2013 | തലൈവൻ | തമിഴ് | ചിത്രീകരണത്തിൽ. | |
2013 | ക്ലൈമാക്സ് | സിൽക്ക് സ്മിത | മലയാളം | നിർമ്മാണത്തിലിരിക്കുന്നു. |
അവലംബം
[തിരുത്തുക]- ↑ "Sana Khan Profile". www.filmyfolks.com. Retrieved 2012 November 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Bigg Boss > Contestants > Sana Khan". Archived from the original on 2012-10-09. Retrieved 2012 November 17.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ക്ലൈമാക്‌സ് എത്തുന്നു...സിൽക്കായി സന ഖാനും..." Archived from the original on 2013-02-24. Retrieved 2013-02-25.