സന്റാലലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്റാലലേസ്
ചന്ദനത്തിന്റെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Core eudicots
Order: Santalales
Families

See text

സപുഷ്പിസസ്യങ്ങളിലെ ലോകത്തെല്ലായിടത്തും കാണുന്നവയെങ്കിലും മധ്യരേഖാപ്രദേശങ്ങളിലും അർദ്ധമധ്യരേഖാപ്രദേശങ്ങളിലും വളരെയേറെ സാന്ദ്രീകരിച്ചിരിക്കുന്ന സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിരയാണ് സന്റാലലേസ് (Santalales). റ്റൈപ്പ് ജനുസായ സന്റാലത്തിൽ (sandalwood) നിന്നാണ് ഈ നിരയ്ക്ക് ഈ പേരുവന്നത്. ഈ നിരയിലെ പല പരാദസസ്യങ്ങളും പൊതുവിൽ മിസിൽടോ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ഈ നിരയിലെ പല അംഗങ്ങളും പരാദസസ്യങ്ങളാണ്. പ്രകാശസംശ്ലേഷണം വഴി ഭക്ഷണമുണ്ടാക്കാൻ ശേഷിയുള്ളവയാണെങ്കിലും ജലത്തിനും ധാതുക്കൾക്കുമായി ഇവ മറ്റുചെടികളുടെ വേരുകളെയോ തടികളെയോ ആശ്രയിക്കാറുണ്ട്. ഈ നിരയിലെ ചില അംഗങ്ങൾക്ക് ക്ലോറോഫിൽ കുറവാണ്. മറ്റു പുഷ്പിക്കുന്ന സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മിക്കവയുടെയും വിത്തുകൾക്ക് കവചങ്ങൾ ഇല്ല.

വർഗ്ഗീകരണം[തിരുത്തുക]

2009 -ലെ എ പി ജി സിസ്റ്റം III പ്രകാരം സന്റാലസ് നിരയിലെ കുടുംബങ്ങൾ താഴെപ്പറയുന്നവയാണ് :

ഡാഗ്ഗ്രേന്റെ വർഗ്ഗീകരണ സംവിധാനത്തിൽ സന്റാലലേസ് സന്റാലിഫ്ലോറെ നിരയിൽ (സന്റാലിനി എന്നും അറിയപ്പെടുന്നു) ആയിരുന്നു. ഈ ക്രോൻക്വിസ്റ്റ് സിസ്റ്റം (1981) സർകംസ്ക്രിപ്ഷനിൽ ഉപയോഗിച്ചു:

  • സന്റാലലേസ് നിര

അവലംബം[തിരുത്തുക]

  • Hawksworth, FG (1996). Dwarf mistletoes : biology, pathology, and systematics. USDA For. Serv. Agric. Handb. p. 409.
  • Soltis, Douglas E.; Soltis, Pamela S.; Endress, Peter K.; Chase, Mark W. (2005-06-15). Phylogeny & Evolution of Angiosperms. Sinauer Associates. pp. 370. ISBN 978-0-87893-817-9.
  • Santalales on the Parasitic Plant Connection web page
  • NCBI Taxonomy Browser
"https://ml.wikipedia.org/w/index.php?title=സന്റാലലേസ്&oldid=3778046" എന്ന താളിൽനിന്ന് ശേഖരിച്ചത്