സന്ധ്യ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യ കുമാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രപ്രവർത്തക
ജീവിതപങ്കാളി(കൾ)നന്ദൻ കാമത്ത്

2013 ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നോൺഫീച്ചർ വിഭാഗത്തിൽ രജതകമലം പുരസ്‌കാരം നേടിയ 'ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകരിലൊരാളാണ് സന്ധ്യ കുമാർ . അമേരിക്കക്കാരനായ ഭരതനാട്യം നർത്തകൻ ജസ്റ്റിൻ മക്കാർത്തിയുമായി ചേർന്നാണ്ചചിത്രം സംവിധാനം ചെയ്തത്. [1]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ, ശങ്കർ കുമാറിന്റെയും വത്സലയുടെയും മകളായ സന്ധ്യ വളർന്നത് ഡൽഹിയിലാണ്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ എം.എ.യും സാൻ ഫ്രാൻസിസ്‌കോ ആർട്ട് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമയിൽ എം.എഫ്.എയും കഴിഞ്ഞു. 2007 മുതൽ ഡോക്യുമെന്ററി രംഗത്ത് പ്രവർത്തിക്കുന്നു. അഭിഭാഷകനായ നന്ദൻ കാമത്തിനെ വിവാഹം ചെയ്ത് ബാംഗ്ലൂരിൽ താമസിക്കുന്നു.

കൃതികൾ[തിരുത്തുക]

  • 'ഒ ഫ്രണ്ട്, ദിസ് വെയ്റ്റിങ്'
  • 'ഹോക്കി ഇൻ മൈ ബ്ലഡ്'

പുരസ്കാരങ്ങൾ[തിരുത്തുക]

നിരവധി ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിൽ സന്ധ്യയുടെ സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2011-ലെ ആർട്ട്തിങ്ക് സൗത്ത് ഏഷ്യ ഫെലോഷിപ്പ്, ഇന്ത്യ ഫൗണ്ടേഷൻ ഫോർ ആർട്സിന്റെ ആർട്ട് റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഗ്രാന്റ് എന്നിവയും സന്ധ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ദേവദാസികളുടെ കഥ പറഞ്ഞ സന്ധ്യയ്ക്ക് ദേശീയ ചലച്ചിത്രപുരസ്‌കാരം". മാതൃഭൂമി. Archived from the original on 2014-04-22. Retrieved 2014 ഏപ്രിൽ 22. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്ധ്യ_കുമാർ&oldid=3646736" എന്ന താളിൽനിന്ന് ശേഖരിച്ചത്