സന്ദീപ് വാരിയർ
സന്ദീപ് വാരിയർ | |
|---|---|
| കേരള നിയമസഭ അംഗം | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 21 മെയ് 2026 | |
| മുൻഗാമി | എം. രാജഗോപാലൻ |
| മണ്ഡലം | തൃക്കരിപ്പൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1982 (വയസ്സ് 43–44) പാലക്കാട്, കേരളം, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | ഷീജ സന്ദീപ് |
| കുട്ടികൾ | 1 |
| മാതാപിതാക്കൾ | ഗോവിന്ദ വാര്യർ എം.വി (പിതാവ്) രുഗ്മിണി എം.എം (മാതാവ്) |
| ജോലി | രാഷ്ട്രീയക്കാരൻ, സാമൂഹിക പ്രവർത്തകൻ |
കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരിൽ ഒരാളുമാണ് സന്ദീപ് വാരിയർ (ജനനംഃ 1982). നിലവിൽ 16-ാം കേരള നിയമസഭയിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് (എം. എൽ. എ.) അദ്ദേഹം.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) യിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സന്ദീപ് വാര്യർ, എൽ. കെ. അദ്വാനിയുടെ വികസന വാഗ്ദാനങ്ങളിൽ ആകൃഷ്ടനായി 2000 കളുടെ തുടക്കത്തിൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) അംഗമായി ചേരുകയും ഒരു യുവ നേതാവെന്ന നിലയിൽ, പാർട്ടിയുടെ സംസ്ഥാന വക്താവായി സേവനമനുഷ്ഠിച്ചുകൊണ്ട് ടെലിവിഷൻ ചർച്ചകളിലെ ഒരു പ്രമുഖ വ്യക്തിത്വമായി മാറുകയും ചെയ്തു. 2024 ന്റെ അവസാനത്തിൽ ബി.ജെ.പിയിൽ നിന്ന് രാജിവച്ചുകൊണ്ട് സംസ്ഥാന നേതൃത്വവുമായുള്ള പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം താമസിയാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. തുടർന്ന് കെ.പി.സി.സി.യുടെ വക്താവായി നിയമിതനായ അദ്ദേഹം നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരിൽ ഒരാളായി സേവനമനുഷ്ഠിക്കുന്നു.
2021 നിയമസഭാ തിരഞ്ഞെടുപ്പ്
ബി.ജെ.പി. അംഗമായിരുന്ന കാലത്ത് പാർട്ടി അദ്ദേഹത്തെ ഷൊർണൂർ നിയോജക മണ്ഡലത്തിൽ മത്സരിപ്പിച്ചു. മുൻ മത്സരങ്ങളെ അപേക്ഷിച്ച് വോട്ട് ഭൂരിപക്ഷം വർദ്ധിപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നൂറുകണക്കിന് വോട്ടുകൾക്ക് പിന്നിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.[1]
| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | പി. മമ്മിക്കുട്ടി | 74,400 | 48.98 | ||
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ടി. എച്ച്. ഫിറോസ് ബാബു | 37,726 | 24.83 | ||
| ഭാരതീയ ജനതാ പാർട്ടി | സന്ദീപ് വാര്യർ | 36,973 | 24.34 | − | |
| സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ | മുഹമ്മദ് മുസ്തഫ | 1,251 | 0.82 | ||
| ബഹുജൻ സമാജ് പാർട്ടി | ടി. സി. അയ്യപ്പൻകുട്ടി | 883 | 0.58 | ||
| NOTA | None of the above | 678 | 0.45 | − | |
| Margin of victory | 36,674 | 24.15 | |||
| Turnout | 1,51,911 | 78.31 | |||
| CPI(M) hold | Swing | ||||
2026 നിയമസഭാ തിരഞ്ഞെടുപ്പ്
[തിരുത്തുക]2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് വാരിയറെ മത്സരിപ്പിച്ചു. തന്റെ അടുത്ത എതിരാളിയായ സിപിഐ (എം) യുടെ ഡോ. വി. പി. പി. മുസ്തഫയെ 4,431 വോട്ടുകളുടെ ഭൂരപക്ഷത്തിന് പരാജയപ്പെടുത്തി വാരിയർ ചരിത്രപരമായ ഒരു വിജയം ഈ മണ്ഡലത്തിൽ കരസ്ഥമാക്കി.[2]
| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | സന്ദീപ് വാര്യർ | 83,109 | 48.63 | ||
| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | വി.പി.പി. മുസ്തഫ | 78,678 | 46.04 | ||
| ട്വന്റി20 പാർട്ടി | രവി കുളങ്ങര | 7,837 | 4.59 | ||
| NOTA | None of the above | 710 | 0.42 | − | |
| സ്വതന്ത്രൻ | സന്ദീപ് എലാട്ട് | 258 | − | ||
| സ്വതന്ത്ര സ്ഥാനാർത്ഥി | മുസ്തഫ പി. പി. | 169 | − | ||
| സ്വതന്ത്ര സ്ഥാനാർത്ഥി | മുസ്തഫ വി. പി. | 143 | − | ||
| Margin of victory | 4,431 | 2.59 | |||
| Turnout | 1,70,904 | 79.64 | |||
| INC gain from CPI(M) | Swing | see above11.22 | |||
വ്യക്തിജീവിതം
[തിരുത്തുക]കേരളത്തിലെ പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ ഗ്രാമത്തിൽ പരേതനായ ഗോവിന്ദ വാര്യരുടെയും രുഗ്മിണിയുടെയും മകനായി ജനിച്ചു. ഇടതുപക്ഷ അനുഭാവിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഗോവിന്ദ വാര്യർ ഷൊർണൂരിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു.[3] പ്രാഥമിക വിഭ്യാഭ്യാസത്തിന് ശേഷം പെരിന്തൽമണ്ണ കോ ഓപ്പറേറ്റീവ് കോളേജിൽ പഠനം നടത്തിയ കാലത്ത് ഇടതുപക്ഷ അനുഭാവിയും എസ്‌എഫ്‌ഐ അംഗവുമായിരുന്ന അദ്ദേഹം എൽ.കെ. അദ്വാനിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളുടെ സ്വാധീനത്തിനുശേഷം ഭാരതീയ ജനതാ പാർട്ടിയിലേക്ക് (ബിജെപി) ആകർഷിക്കപ്പെട്ടു. 2024-ൽ ബി. ജെ. പിയിൽ നിന്ന് രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന സന്ദീപ് തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെത്തുടർന്ന് തന്റെ തട്ടകം വടക്കൻ മലബാറിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, കൃഷിയിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു.[4]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Kerala Assembly Election Results-- 2021". www.keralaassembly.org. Retrieved 2026-05-17.
- ↑ "General Election to Assembly Constituencies: Trends & Results May-2026 - Thrikkarippur". Election Commission of India. Retrieved 5 May 2026.
- ↑ "എസ്എഫ്ഐയിൽനിന്ന് ബിജെപി വഴി കോൺഗ്രസിലേക്ക്; അണികളുടെ ലൈക്കുകൾ വാരിക്കൂട്ടിയ വാരിയർ".
- ↑ "Sandeep Varier (INC): Constituency- TRIKARIPUR (KASARGOD)". MyNeta. Association for Democratic Reforms. Retrieved 5 May 2026.