സന്തോഷ് ചൗധരി
സന്തോഷ് ചൗധരി | |
|---|---|
| ലോക്‌സഭ അംഗം | |
| പദവിയിൽ 2009–2014 | |
| മുൻഗാമി | അവിനാഷ് റായ് ഖന്ന |
| പിൻഗാമി | വിജയ് സാംപ്ല |
| മണ്ഡലം | ഹോഷ്യാർപ്പൂർ, പഞ്ചാബ് |
| പദവിയിൽ 1999–2004 | |
| മുൻഗാമി | സത്നാം സിങ് കൈന്ത് |
| പിൻഗാമി | ചരൺജിത് സിങ് അട്‌വാൾ |
| പദവിയിൽ 1991–1996 | |
| മുൻഗാമി | ഹർഭജൻ ലഖ |
| പിൻഗാമി | ഹർഭജൻ ലഖ |
| മണ്ഡലം | ഫില്ലോർ, പഞ്ചാബ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 5 ഒക്ടോബർ 1944 വയസ്സ്) സോളൻ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ഹിമാചൽ പ്രദേശ്, ഇന്ത്യ) |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| പങ്കാളി | ആർ.എൽ. ചൗധരി |
| കുട്ടികൾ | 4 പുത്രിമാർ |
സന്തോഷ് ചൗധരി (ജനനം: 5 ഒക്ടോബർ 1944) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ്.
ജീവചരിത്രം
[തിരുത്തുക]വ്യക്തിജീവിതം
[തിരുത്തുക]പൊതുസേവനത്തിലും രാഷ്ട്രീയത്തിലും പശ്ചാത്തലമുള്ള ഒരു രവിദാസ്യ കുടുംബത്തിലാണ് അവർ ജനിച്ചുവളർന്നത്. അവരുടെ പിതാവ് ശ്രീ രോഷൻ ലാൽ മുൻ പാർലമെന്റ് അംഗമായിരുന്നു. പഞ്ചാബ് സർവകലാശാലയിൽ നിന്നും ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്നും ബി.എ., ബി.എഡ് ബിരുദങ്ങൾ നേടിയ അവർ സൈനിക പരിശീലനം, ഗൃഹശാസ്ത്രം, കോഴിവളർത്തൽ, മൃഗസംരക്ഷണം എന്നിവയിലും അധിക സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി. 1968-ൽ മുൻ നിയമസഭാ അംഗനായ ശ്രീ ആർ.എൽ. ചൗധരിയുമായി വിവാഹബന്ധത്തിലേർപ്പെട്ടു. ദമ്പതികൾക്ക് നാല് പുത്രിമാരുണ്ട്.[1]
അവരുടെ ഭർതൃപിതാവ് ചൗധരി സുന്ദർ സിങ് പഞ്ചാബിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പ്രമുഖ വ്യക്തിത്വമായിരുന്നു. പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം പഞ്ചാബിന്റെ ധനകാര്യ മന്ത്രി പദവും വഹിച്ചു. 1975 മുതൽ 1986 വരെ പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷന്റെ അധ്യക്ഷനായും പഞ്ചാബ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ നോൺ-ഓഫീഷ്യൽ ഡയറക്ടർ പദവിയും അദ്ദേഹം വഹിച്ചിരുന്നു.[2]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1992-ൽ പഞ്ചാബിലെ ഫില്ലോർ മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അവർ പാർലമെന്ററി ജീവിതം ആരംഭിച്ചു; 1996 വരെ ആ സ്ഥാനത്ത് തുടർന്നു. 1999-ൽ ഫില്ലോർ മണ്ഡലം വീണ്ടും നേടിയ അവർ 2004 വരെ ലോക്‌സഭയിൽ തന്റെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009-ൽ ഹോഷ്യാർപ്പൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ 2014 വരെ നിയമനിർമ്മാണ സഭയിൽ സേവനമനുഷ്ഠിച്ചു. യുപിഎ-2 സർക്കാരിന്റെ കാലത്ത് 2012 മുതൽ 2014 വരെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച അവർ പൊതുജനാരോഗ്യ നയരൂപീകരണത്തിനും വിവിധ പദ്ധതികൾക്കും സംഭാവന നൽകി.[3][4]
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹോഷ്യാർപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള സ്ഥാനാർഥിത്വം ചൗധരിക്ക് നിഷേധിക്കപ്പെട്ടു. പകരം ബിജെപി പശ്ചാത്തലമുള്ള നിലവിലെ നിയമസഭാ അംഗമായ രാജ് കുമാർ ചബ്ബേവാളിനെ കോൺഗ്രസ് പാർട്ടി നിർത്തിയത് പാർട്ടിക്കകത്ത് വിവാദം സൃഷ്ടിച്ചു.[5] പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ സ്വാധീനത്താലാണ് ഈ തീരുമാനം ഉണ്ടായതെന്ന് ആരോപിച്ച അവർ, അനുഭവസമ്പന്നയായ കോൺഗ്രസ് നേതാവിനെ മാറ്റി ഒരു രാഷ്ട്രീയ പുതുമുഖത്തിന് പ്രാധാന്യം നൽകിയ പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് തന്റെ ഭർത്താവ് ആർ.എൽ. ചൗധരി അന്തരിച്ചതെന്ന് അവർ ആരോപിച്ചു[6]
അവലംബം
[തിരുത്തുക]- ↑ Centre, National Informatics. "Digital Sansad". Digital Sansad (in ഇംഗ്ലീഷ്). Retrieved 18 September 2025.
- ↑ "Santosh Chowdhary of Punjab contact address & email". nocorruption.in (in ഇംഗ്ലീഷ്). Retrieved 18 September 2025.
- ↑ Mahendra Singh Rana (2006). India Votes: Lok Sabha & Vidhan Sabha Elections 2001-2005. Sarup & Sons. pp. 372–. ISBN 978-81-7625-647-6. Retrieved 31 October 2017.
- ↑ "PHILLAUR Parliamentary Constituency". Election Commission of India. Retrieved 31 October 2017.
- ↑ "Why favour turncoats, fumes Congress ex-MP". The Tribune (in ഇംഗ്ലീഷ്). Retrieved 18 September 2025.
- ↑ "Congress Stalwart Blames Party For Husband's Death » IndiaPost NewsPaper". 11 April 2019. Retrieved 18 September 2025.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകർ
- ജീവിച്ചിരിക്കുന്ന വ്യക്തികൾ
- 1944-ൽ ജനിച്ചവർ
- 2009–2014 കാലഘട്ടത്തിലെ ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ
- 1999–2004 കാലഘട്ടത്തിലെ ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ
- 1991–1996 കാലഘട്ടത്തിലെ ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ
- സോളൻ സ്വദേശികൾ
- പഞ്ചാബ് രാഷ്ട്രീയത്തിലെ വനിതകൾ
- പഞ്ചാബിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങൾ
- വനിതാ ലോക്‌സഭാ അംഗങ്ങൾ
- വനിതാദിന തിരുത്തൽ യജ്ഞം-2026