സത്യ ശോധക് സമാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബഹുമുഖരംഗങ്ങളിൽ നിറഞ്ഞു നിന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മഹാരാഷട്രയിൽനിന്നുള്ള സാമൂഹ്യപരിഷ്കർത്താവായിരുന്ന ജോതിബ ഗോവിന്ദറാവു ഫൂലെ സ്ഥാപിച്ച സംഘടനയായിരുന്നു സത്യ ശോധക് സമാജ്.(Truth-Seeking Society) പിന്നോക്ക ജാതികളായി കരുതപ്പെട്ടിരുന്നവരുടെ നേർക്ക് ഉയർന്ന സമുദായക്കാരുടെ പ്രത്യേകിച്ചും ബ്രാഹ്മണർ പിന്തുടരുന്ന വിവേചനവും അയിത്തവും ചൂഷണവും നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.[1][2] 1873 സെപ്റ്റംബർ 24 നാണ് ഇതു സംബന്ധിച്ച യോഗം ഫൂലെ വിളിച്ചുകൂട്ടിയത്.[3] ഏതാണ്ട് അറുപതോളം പേർ ഈ യോഗത്തിൽ സംബന്ധിച്ചു.സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷനായി ഫൂലെയെയും മുഖ്യകാര്യനിർവ്വാഹനായി ഗോവിന്ദറാവു കദാലകിനെയും യോഗം തെരഞ്ഞെടുക്കുകയുണ്ടായി. ദീനബന്ധു എന്ന മാസികയായിരുന്നു പ്രധാന മുഖപത്രം

അവലംബം[തിരുത്തുക]

  1. "Life & Work of Mahatma Jotirao Pule". University of Pune. മൂലതാളിൽ നിന്നും 2009-03-11-ന് ആർക്കൈവ് ചെയ്തത്..
  2. "GKToday".
  3. http://www.thoughtnaction.co.in/rashtrapita-jotiba-phuley-and-satyashodhak-samaj/
"https://ml.wikipedia.org/w/index.php?title=സത്യ_ശോധക്_സമാജ്&oldid=2478843" എന്ന താളിൽനിന്ന് ശേഖരിച്ചത്