സത്യവതി ദേവി
സത്യവതി ദേവി | |
---|---|
ജനനം | 1907 |
മരണം | 1945 |
ദേശീയത | Indian |
അറിയപ്പെടുന്നത് | Participation in Indian Freedom Movement |
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായിരുന്നു സത്യവതി ദേവി (1907 - 1945). സത്യവതിയുടെ 70-ആം ജന്മവാർഷികത്തിൽ ജോൻ ഓഫ് ആർക്ക് ഓഫ് ഇന്ത്യ എന്ന പ്രശംസ ജയപ്രകാശ് നാരായൺ നൽകുകയുണ്ടായി.[1]
ജീവിതം
[തിരുത്തുക]സ്വാമി ശ്രദ്ധനൻന്ദയുടെ പേരക്കുട്ടിയും, അഭിഭാഷകൻ ധാനി റാം - വെഡ് കുമാരി ദമ്പതികളുടെ മകളുമായി 1907 ജനുവരി 26 നാണ് സത്യവതി ദേവി ജനിച്ചത്.[2] ഡൽഹിയിലെ ക്ലോത്ത് മിൽസിലെ ഓഫീസറെ ആണ് വിവാഹം കഴിച്ചത്.
പ്രവർത്തനം
[തിരുത്തുക]ഡൽഹിയിലെ ദേശീയ വനിത നേതൃത്വം വഹിച്ച നേതാക്കളിൽ ഒരാളാണ് സത്യവതി. അരുണ ആസഫ് അലിയാണ് സത്യവതിയെ ദേശീയ പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ചത്.[3] ഗ്വാളിയറിലെയും ഡെൽഹിയിലെയും തുണി മില്ലുകളിൽ മിൽത്തൊഴിലാളികൾക്കിടയിൽ സാമൂഹ്യ പ്രവർത്തനം നടത്തി. കോൺഗ്രസ് മഹിളാ സമാജഉം[4] കോൺഗ്രസ്സ് ദേശ് സേവിക്ക ദളും സത്യവതി സ്ഥാപിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സഹ സ്ഥാപിതയും ആണ്. ഉപ്പുസത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്ത ഒരു വ്യക്തിയുമാണ്. ഉപ്പുസത്യാഗ്രഹ കാലത്ത് ഡൽഹിയിലെ കോൺഗ്രസിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായി, ആ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. അവൾ അവിടെ ഡൽഹിയിൽ ഉപ്പ് നിയമ ലംഘനം സംഘടിപ്പിച്ചു. സത്യവതിയും ഒരു കൂട്ടം വോളണ്ടിയർമാരും അവിടെ കൂടിനിന്ന ജനങ്ങൾക്ക് അനധികൃത ഉപ്പ് പാക്ക് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. 1932 ൽ പോലീസ് അവലെ അറസ്റ്റു ചെയ്തു രണ്ട് വർഷത്തെ തടവുശിക്ഷകി വിധിച്ചു. ജയിലിൽ തടവിൽ ആയിരുന്ന കാലത്ത് അവൾക് ശ്വാസകോശാവരണരോഗയും ക്ഷയരോഗവും ബാധിച്ചു.[5] ജയിലിൽ കഴിയുമ്പോൾ, രോഗം വളരെ മോശമായിരുന്നെങ്കിലും, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ഉറപ്പ് നൽകാൻ വിസമ്മതിച്ചു. അത് അവളുടെ മോചനത്തിനും ചികിത്സയ്ക്കുള്ള പ്രതീക്ഷയും നേടിയെടുക്കുന്നതിൽ തടസമായി.[6] 1945 ൽ ക്ഷയരോഗം മൂലം അവർ മരണമടഞ്ഞു.
എഴുത്ത്
[തിരുത്തുക]ജയിലിലടച്ച സ്ത്രീകളായ രാഷ്ട്രീയ സ്വാതന്ത്ര്യ പോരാളികൾ കവിതകളും ദേശീയവാദ ലഘുലേഖകളും രചിച്ചിരുന്നു. സത്യഭതി ദേവി എഴുതിയ 'ബഹീൻ സത്യവതി കാ ജെയ്ൽ സന്ദേശ്' (സരിതയുടെ ജയിൽ സന്ദേശം):[7] "This is a message from your jailed sister
Sister Satyavati appeals to you
Do not slacken from your work
Jump, if required, into the burning flames
The sacred battle should be full of strength
Once you have stepped forward, never retreat
Die before the men in the battlefield
Do not fear bullets or sticks
Put your head forward before the men
Once lit, the fire should never go out
I have full faith now
Because the women have prepared themselves" (copied verbatim from the referred article)
ഇതും മറ്റ് രചനകളും ജയിലുകളിലും പാടുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് സ്ത്രീകളെ പ്രേരിപ്പിക്കുന്നതിനും അണിനിരക്കുന്നതിനുമായിട്ടാണ്.
അംഗീകാരം
[തിരുത്തുക]1972 ൽ ഡൽഹി സർക്കാർ സ്ഥാപിച്ച സത്യവതി കോളേജ് (ഡെൽഹി സർവകലാശാല) കോളേജിന് സ്വാതന്ത്ര്യസമര സേനാനിയായ സത്യാവതി പേര് നൽകി.[8] സ്വാതന്ത്ര്യസമര സേനാനിയായ മഹാത്മാഗാന്ധി സത്യവതിയെ "ടോഫാനി ബെഹൻ" എന്ന് പരാമർശിക്കുന്നുണ്ട്.[9]
അവലംബം
[തിരുത്തുക]- ↑ Writeup by Jaiprakash Narain, in "Dilli Ki Joan of Arc, Behan Satyavati" souvenir published in 1977 commemorating Satyavati's 70th birth anniversary.
- ↑ Taneja, Anup. Gandhi, Women, and the National Movement, 1920-47. Har-anand Publications Pvt Ltd. p. 153. ISBN 9788124110768.
- ↑ Taneja, Anup. Gandhi, Women, and the National Movement, 1920-47. Har-anand Publications Pvt Ltd. p. 154. ISBN 9788124110768.
- ↑ "CONGRESS SOCIALIST PARTY (CSP) AT A GLANCE AND SHORT PROFILES WORKS OF ITS LEADERS" (PDF). http://lohiatoday.com. p. 91. Archived from the original (PDF) on 2015-11-23. Retrieved 3 November 2015.
{{cite web}}
: External link in
(help)External link in|website=
|website=
(help) - ↑ Geraldine Forbes (1999). Women in Modern India, Volume 4. Cambridge University Press. p. 148. ISBN 0521653770.
- ↑ "Toofani Satyawati An Unsung Heor of Freedom Struggle" (PDF). http://www.manushi.in. Manushi - Forum for Women's Rights & Democratic Reforms. Archived from the original (PDF) on 2015-10-02. Retrieved 1 October 2015.
{{cite web}}
: External link in
(help)External link in|website=
|website=
(help) - ↑ Thapar-Björkert, Suruchi (20 December 2006). "Gender, nationalism and the colonial jail: a study of women activists in Uttar Pradesh". Women's History Review. 7 (4): 583–615. Retrieved 26 November 2015.
- ↑ "About Us". http://satyawati.du.ac.in/.
{{cite web}}
: External link in
(help)|website=
- ↑ "Satyawati College". The Hindu. 25 July 2009. Retrieved 1 October 2015.