സത്യപാൽ ഡാംഗ്
സ്വാതന്ത്ര്യ സമരസേനാനിയും, ഭാരതത്തിലെ കമ്മ്യൂണീസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്ന സത്യപാൽ ഡാംഗ് ഇപ്പോൾ പാകിസ്താനിൽ ഉൾപ്പെടുന്ന ഗുജ്രൻവാലയിലാണ് ജനിച്ചത്. (1920-2013).
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ലാഹോറിൽ വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കാളിയായി.ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഇടതുപക്ഷധാരയോടൊപ്പം ചേർന്നുനിന്ന ഡാംഗ് 25-0 വയസ്സിൽ ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനു ശേഷം സി.പി.ഐ യിൽ തുടർന്ന ഡാംഗ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലൂടെ രംഗത്ത് എത്തുകയും ,1967 ൽ അമൃത്സറിൽ നിന്നു സംസ്ഥാന നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ,നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഗ്യാനി ഗുർമുഖ്സിംഗിനെ 10000 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തുകയുമുണ്ടായി. 10 വർഷത്തിലധികം ഈ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു.[1] [2] ഖലിസ്ഥാൻ വാദത്തെ അതിനിശിതമായി വിമർശിച്ചിരുന്ന ഡാംഗ് ഭീകരവാദപ്രവർത്തനങ്ങളെ ശക്തിയായി അപലപിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.frontline.in/other/obituary/communist-legend/article4840752.ece?homepage=true
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-22. Retrieved 2013-06-29.