സത്യനാദകാഹളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യനാദ കാഹളം (സത്യനാദം)
തരംദ്വൈ വാരിക, വാരിക
സ്ഥാപിതം1876
ഭാഷമലയാളം

1876-ൽ പ്രസിദ്ധീകരണമാരംഭിച്ച കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമാണ് സത്യനാദ കാഹളം.[1] എറണാകുളം ജില്ലയിലെ കൂനമ്മാവിൽ നിന്നാണ് ഇത് അച്ചടിച്ചിരുന്നത്. തുടക്കത്തിൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദകാഹളം 1900-മുതൽ മാസത്തിൽ മൂന്ന് വീതവും പിന്നീട് ആഴ്ചയിൽ ഒന്ന് എന്ന രീതിയിലുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. കൂനമ്മാവിൽ നിന്ന് ആസ്ഥാനം ആദ്യം വരാപ്പുഴയിലേക്കും അതുകഴിഞ്ഞ് എറണാകുളത്തേക്കും മാറ്റുകയുണ്ടായി.

കൊച്ചിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പശ്ചിമതാരക എന്ന പത്രത്തിൽ പ്രൊട്ടസ്റ്റന്റുകാരനായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ആശാൻ കത്തോലിക്ക സഭയെയും മാർപാപ്പായെയും നിർദയം വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി എഴുതിവന്നു. ഇതിനെ ഖണ്ഡിക്കുന്നതിനായാണ് പ്രധാനമായും സത്യനാദകാഹളം പ്രസിദ്ധീകരണമാരംഭിച്ചത്.[2]

16 പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദ കാഹളത്തിൽ വിവിധ വിഷയങ്ങളിലുള്ള കോളങ്ങൾ, വിദേശ വാർത്തകൾ, പ്രാദേശിക വാർത്തകൾ, കോടതി നടപടികൾ തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയിരുന്നു. 1926-ൽ "സത്യനാദം" എന്ന് പുനർനാമകരണം ചെയ്തു. 1970-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളാ ടൈംസുമായി ലയിച്ചു. അതിനുശേഷം കേരളടൈംസിന്റെ സൺഡേ എഡിഷനായി പ്രസിദ്ധീകരിച്ചുപോന്നു. 1999-ൽ കേരളാ ടൈംസ് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിയതോടുകൂടി ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഈ പ്രസിദ്ധീകരണം ഇല്ലാതായി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.
  2. "സത്യനാദകാഹളം". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 37 (10): 82. 01. doi:ഒക്ടോബർ 2013. {{cite journal}}: |access-date= requires |url= (help); |first= missing |last= (help); Check |doi= value (help); Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)


"https://ml.wikipedia.org/w/index.php?title=സത്യനാദകാഹളം&oldid=3651009" എന്ന താളിൽനിന്ന് ശേഖരിച്ചത്