സതേൺ ബഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതേൺ ബഗ്
Sunset S Bug Vinnitsa 2007 G1.jpg
Southern Bug River in the vicinity of Vinnytsia, Ukraine
PietinisBugas.png
Southern Bug through Ukraine
മറ്റ് പേര് (കൾ)Ukrainian: Південний Буг, Pivdennyi Buh
CountryUkraine
Physical characteristics
പ്രധാന സ്രോതസ്സ്Khmelnytskyi Oblast, Ukraine
നദീമുഖംBug Estuary, Ukraine
നീളം806 കി.മീ (501 മൈ)
Discharge
  • Average rate:
    108 m3/s
നദീതട പ്രത്യേകതകൾ
Progressionഫലകം:PDnieper–Bug estuary
നദീതട വിസ്തൃതി63,700 കി.m2 (6.86×1011 sq ft)

സതേൺ ബഗ്, സതേൺ ബുഹ് (Ukrainian: Південний Буг, Pivdennyi Buh; Russian: Южный Буг, Yuzhny Bug; Romanian: Bugul de Sud or just Bug),[1] എന്നും ചിലപ്പോൾ ബോ നദി (Ukrainian: Бог, Polish: Boh),[2] എന്നും അറിയപ്പെടുന്ന ഉക്രെയ്നിലൂടെ ഒഴുകുന്ന നാവികയോഗ്യമായ ഒരു നദിയാണ്. ഉക്രെയ്നിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്. നദിയുടെ ഉറവിടം ഉക്രെയ്‌നിന്റെ പടിഞ്ഞാറ്, പോളിഷ് അതിർത്തിയിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ (90 മൈൽ) അകലെയുള്ള വോളിൻ-പോഡിലിയ അപ്‌ലാൻഡിലാണ്. അവിടെ നിന്ന് തെക്കുകിഴക്കായി ബഗ് അഴിമുഖത്തയ്ക്ക് (കരിങ്കടൽ തടം) തെക്കൻ സ്റ്റേപ്പികളിലൂടെ ഇത് ഒഴുകുന്നു. 806 കിലോമീറ്റർ (501 മൈൽ) നീളമുള്ള ഈ നദിയ്ക്ക് ഏകദേശം 63,700 ചതുരശ്ര കിലോമീറ്റർ (24,600 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള നീർത്തടമുണ്ട്.[3] ഉക്രെയ്നിലെ പ്രാദേശികമായി പ്രധാനപ്പെട്ട നിരവധി നഗരങ്ങളും പട്ടണങ്ങളും സതേൺ ബഗ് നദിയോരത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ഉക്രെയ്നിൽനിന്ന് ആരംഭിച്ച് തെക്കുകിഴക്കൻ ദിശയിൽ താഴേക്കുള്ള നദിയുടെ ഗതിയിൽ ഖ്മെൽനിറ്റ്സ്കി, ഖ്മിൽനിക്, വിന്നിറ്റ്സിയ, ഹൈവോറോൺ, പെർവോമൈസ്ക്, വോസ്നെസെൻസ്ക്, മൈക്കോളൈവ് എന്നീ നഗരങ്ങൾ നദിയുടെ പാതയിൽ സ്ഥിതിചെയ്യുന്നു.[4] 1941-നും 1944-നും ഇടയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സതേൺ ബഗ് നദി ജർമ്മൻ അധിനിവേശ ഉക്രെയ്‌നും റൊമാനിയൻ അധിനിവേശത്തിൽ ട്രാൻസ്നിസ്ട്രിയ എന്നറിയപ്പെട്ടിരുന്ന ഉക്രെയ്‌നിന്റെ ഭാഗത്തിനുമിടയിലെ അതിർത്തി രൂപീകരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Encyclopædia Britannica: Southern Buh (River)". Encyclopædia Britannica. ശേഖരിച്ചത് May 8, 2011.
  2. Boh River at the Encyclopedia of Ukraine
  3. Южный Буг, Great Soviet Encyclopedia
  4. Южный Буг, Great Soviet Encyclopedia
"https://ml.wikipedia.org/w/index.php?title=സതേൺ_ബഗ്&oldid=3800263" എന്ന താളിൽനിന്ന് ശേഖരിച്ചത്