സതീഷ്ബാബു പയ്യന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ(ജനനം : 1963). 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ ജനിച്ചു. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലേയും തുടർന്നു് പയ്യന്നൂരിലെ കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. [2] കേരള ചലച്ചിത്ര അക്കാദമി അംഗമായി പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടണ്ട്.

കൃതികൾ[തിരുത്തുക]

  • പേരമരം
  • കുടമണികൾ കിലുങ്ങിയ രാവിൽ
  • കലികാൽ
  • വൃശ്ചികം വന്നു വിളിച്ചു

പുരസ്കാരങ്ങൾ[തിരുത്തുക]

  • കാരൂർ പുരസ്‌കാരം (1985)
  • ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം (2012)

അവലംബം[തിരുത്തുക]

  1. "സതീഷ് ബാബു പയ്യന്നൂരിന് കേരള സാഹിത്യ അക്കാ‌ഡമി അവാർഡ്". കേരള കൗമുദി. 2013 ജൂലൈ 12. ശേഖരിച്ചത് 2013 ജൂലൈ 12.
  2. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1271
"https://ml.wikipedia.org/w/index.php?title=സതീഷ്ബാബു_പയ്യന്നൂർ&oldid=1798162" എന്ന താളിൽനിന്ന് ശേഖരിച്ചത്