Jump to content

സതീശ് ധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതീശ് ധവൻ
ജനനം(1920-09-25)25 സെപ്റ്റംബർ 1920
മരണം3 മാർച്ച് 2002(2002-03-03) (പ്രായം 81)
ദേശീയതഇന്ത്യ
കലാലയംയൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ് (Pakistan)
University of Minnesota, California Institute of Technology
അറിയപ്പെടുന്നത്Indian space program
പുരസ്കാരങ്ങൾപത്മവിഭൂഷൻ
ഇന്ദിരഗാന്ധി പുരസ്കാരം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമെക്കാനിക്കൽ and Aerospace Engineering
സ്ഥാപനങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
California Institute of Technology
National Aerospace laboratories

Indian Academy of Sciences and Indian Space Commission
ഡോക്ടർ ബിരുദ ഉപദേശകൻDr.Hans W. Liepmann

ഒരു ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു സതീശ് ധവൻ (പഞ്ചാബി: ਸਤੀਸ਼ ਧਵਨ, ഹിന്ദി: सतीश धवन) (25 സെപ്റ്റംബർ 19203 ജനുവരി 2002). ശ്രീനഗറിൽ ജനിച്ചു. പഞ്ചാബ് സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ളീഷ് സാഹിത്യത്തിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് അമേരിക്കയിലെ മിനെസോട്ട സർവകലാശാലയിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ എം.എസ്സും കാലിഫോർണിയ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

ഔദ്യോഗികജീവിതം

[തിരുത്തുക]

1951-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ സയന്റിഫിക് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പ്രൊഫസർ, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തിൽ ആദ്യമായി ശബ്ദാതീത വിൻഡ് ടണലുകൾ നിർമിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. ദ്രവഗതികത്തിൽ നൂതന ഗവേഷണങ്ങൾ ഇദ്ദേഹവും വിദ്യാർത്ഥികളും നടത്തി. വിക്രം സാരാഭായിയുടെ മരണശേഷം 1972-ൽ ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി ധവാൻ നിയമിതനായി. സ്റ്റേറ്റ് കമ്മീഷൻ ചെയർമാൻ പദവിയും ഇദ്ദേഹത്തിനു നല്കപ്പെട്ടു.[1]

നേട്ടങ്ങൾ

[തിരുത്തുക]

ഭാരതീയ ബഹിരാകാശ പദ്ധതിയുടെ തലവനായിരുന്ന ഘട്ടത്തിൽപ്പോലും ദ്രവഗതികത്തിൽ ടർബുലൻസ്, ബൗണ്ടറി ലെയർ എന്നീ മേഖലകളിൽ ഇദ്ദേഹം ഗവേഷണം തുടർന്നിരുന്നു. ഹെർമൻ ഷിലിച്ചിങ് എഴുതിയ 'ബൌണ്ടറി ലെയർ തിയറി'യിൽ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെൻസിങ്, ഉപഗ്രഹ വാർത്താ വിനിമയം എന്നീ മേഖലകളിലും ധവാൻ പരീക്ഷണപഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഡ്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം (INSAT), ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ്സ് (IRS), പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ (PSLV) എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാൻ നടത്തിയിരുന്നു.

2002 ജനുവരി 3ന് ഇദ്ദേഹം അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് ഇദ്ദേഹത്തിന്റെ സ്മരണാർഥം 'സതീശ് ധവൻ ബഹിരാകാശ കേന്ദ്രം' എന്ന് നാമകരണം ചെയ്യപ്പെട്ടു.[2]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സതീശ് ധവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. Prof. Roddam Narasimha, JNCASR about his professor. [1] Archived 2008-04-09 at the Wayback Machine.
  2. Prof. Hans Liepmann, Caltech about his student. [2]

അവലംബം

[തിരുത്തുക]
  1. http://www.ysrajan.com/index.php/articles/122-an-article-on-prof-sathish-dhawan-by-y-s-rajan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-11. Retrieved 2016-06-04.
"https://ml.wikipedia.org/w/index.php?title=സതീശ്_ധവൻ&oldid=3808932" എന്ന താളിൽനിന്ന് ശേഖരിച്ചത്