സണ്ണി ലിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സണ്ണി ലിയോൺ
സണ്ണി ലിയോൺ 2016-ൽ
ജനനം
കരൺജിത് കൗർ വോഹ്ര

(1981-05-13) മേയ് 13, 1981  (42 വയസ്സ്)[1]
സാർണിയ, ഒൻടേറിയോ, കാനഡ[2]
ദേശീയതകനേഡിയൻ/അമേരിക്കൻ
ജീവിതപങ്കാളി(കൾ)ഡാനിയേൽ വെബർ (2011-ഇതുവരെ)[3]
കുട്ടികൾനിഷ കൗർ വെബർ,

അഷർ സിങ് വെബർ,

നോഹ സിങ് വെബർ
അശ്ലീല ചലചിത്രങ്ങളുടെ എണ്ണംനായികയായി - 38,
സംവിധായകയായി - 39
(per IAFD)[4]
വെബ്സൈറ്റ്http://www.sunnyleone.com/

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണി(/liˈni/)1981 മെയ് 13 നാണ് ജനിച്ചത്. മുൻ നീലച്ചിത്രഅഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള 'A' സർട്ടിഫിക്കറ്റുള്ള നീലചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോൺ സ്റ്റാറിനുള്ള (മികച്ച നീലച്ചിത്ര നായിക പരുസ്കാരം) പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള നീലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.

സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ൽ തന്റെ പ്രവർത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാർപ്പെറ്റ് റിപ്പോർട്ടിലും ഇവർ ഇടം നേടി. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

പൂജ ബട്ടിന്റെ ജിസം-2 എന്ന പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ത്രില്ലർ സിനിമയിലൂടെ 2012ൽ ഇവർ ബോളിവുഡിൽ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ൽ ജാക്‌പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.

സിനിമ എന്ന മഹ സമൂദ്രത്തിന് പുറമേ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവർത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളർത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.


2011 ൽ സണ്ണി ലിയോണി സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു..2017-ൽ ഈ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുത്തു.നിഷ എന്നാണ് ആ കുട്ടിയുടെ പേര്. ഇൻഡോ-കനേഡിയൻ പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങളിലെ നായികയും ബോളിവുഡ് നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ്. പൂജാ ഭട് സംവിധാനം ചെയ്ത ലൈംഗിക ത്രില്ലർ ചിത്രമായ ജിസം-2 വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു.

ജനനം[തിരുത്തുക]

സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13നു കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ചു. അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു. അമ്മ ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ നിന്നുമുള്ള വനിതയായിരുന്നു. സണ്ണി ലിയോണിന്റെ അമ്മ 2008 ൽ മരണപ്പെട്ടു. ചെറുപ്പത്തിൽ കായികവിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന സണ്ണി ലിയോണിന്റെ ഇഷ്ട കായിക ഇനം ഹോക്കി ആയിരുന്നു. ആൺ കുട്ടികളുമൊത്ത് ഹോക്കി കളിക്കുന്നതായിരുന്നു ഇഷ്ട വിനോദം. ഇവർ സ്വയം ഞാൻ ഒരു ആൺകുട്ടിയാണെന്ന് സങ്കൽപിച്ച് പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നു. സ്വയം വർണ്ണിച്ചിരുന്നത് താനൊരു ' ' 'tomboy' ' ' ആണ് എന്നാണ്. സ്വന്തം ലിംഗഭേദം അഥവാ ജൻഡർ തീരുമാനിക്കുന്നതിലും അവർ നിലപാട് എടുത്തിരുന്നു.

സിക്ക് കുടുംബത്തിലായിരുന്നുവെങ്കിലും മാതാപിതാക്കൾ സണ്ണി ലിയോണിനെ സഭ നടത്തിപ്പോന്ന കത്തോലിക് സ്‌കൂളിൽ പഠിക്കാൻ വിട്ടു. മകളെ സ്വന്തം കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നു. 11 വയസുള്ളപ്പോഴേ ആദ്യ ചുംബനം നടത്തി. സ്‌കൂൾ ജീവിത കാലഘട്ടത്തിൽ മറ്റൊരു സ്‌കൂളിലെ ബാസ്‌കറ്റ്‌ബോൾ കളിക്കാരനുമായി 16ആം വയസ്സിൽ ആദ്യ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. 18 ആം വയസ്സിൽ താൻ ലിംഗലൈംഗിക ന്യൂനപക്ഷങ്ങളിൾപ്പെട്ട (LGBTIQ) ബൈസെക്ഷ്വൽ(B) ആണെന്ന് സണ്ണി ലിയോണി തിരിച്ചറിയുകയും ചെയ്തു.

ഔദ്യോഗികജീവിതം[തിരുത്തുക]

പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പേ, ജെർമ്മൻ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് & റിട്ടയർമെന്റ് സംരംഭത്തിലും സേവനം അനുഷ്ഠിച്ചു. സണ്ണി ലിയോണി പഠിച്ച പ്രൊഫഷൻ നേഴ്‌സിങ്ങ് ആയിരുന്നു. പ്രായപൂർത്തി ആയ ശേഷം തന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനത്തോടെയാണ് സണ്ണി ലിയോണി എന്ന നാമം തിരഞ്ഞെടുക്കുന്നത്. അവർ സ്വയം പറയുന്നു സണ്ണി എന്നത് തന്റെ സ്വന്തം പേരാണ്. ലിയോണി എന്നത്, അമേരിക്കയിലെ ന്യൂയോർക്കിൽ ജീവിച്ചിരുന്ന മാഗസിൻ പബ്ലീഷർ ബോം ഗുസിയോൺ എന്ന ആളിൽ നിന്ന് കടം എടുത്തതാണ്. ബോം ഗുസിയോൺ പെന്ത്ഹൗസ് മാഗസിന്റെ ഉടമയാണ്. പെന്റ് ഹൌസിനു വേണ്ടി ആദ്യകാല ഫോട്ടോയ്ക്ക് പോസ് ചെയ്ത സണ്ണി ലിയോണി വളരെ പെട്ടെന്ന് തന്നെ മുൻനിര മോടലിങ്ങ് മാഗസിനുകളിൽ ഇടം നേടി.

2003 ൽ പെന്ത്ഹൗസ് മാഗസിൻ ' ' 'പെന്തൗസ് പെറ്റ് ഓഫ് ദ ഇയർ' ' ' ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടർന്ന് 2005 ൽ ആദം ആന്റ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റർനെറ്റ് വില്പന പ്രതിനിധിയായും നിയമിച്ചു.

ഇതെ സമയം 3 വർഷത്തെ കരാറിൽ വിവിഡ് ഓന്റർടൈമെന്റുമായി കരാറിൽ ഒപ്പിട്ടു. കരാർ അടിസ്ഥാനത്തിൽ സ്വവർഗാനുരാഗിയായ സ്ത്രീയായി അഭിനയിക്കലായിരുന്നു തൊഴിൽ. പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര നിർമ്മാണ രംഗത്തെ പുതിയ മാറ്റത്തിനായിരുന്നു ആ കരാർ സാക്ഷ്യം വഹിച്ചത്. 2005 ൽ പുറത്ത് വന്ന ആദ്യ ചിത്രത്തിൽ ഇവരുടെ പേര് എഴുതികാണിച്ചത് സണ്ണി എന്ന് ആയിരുന്നു. Virtual Vivid Girl Sunny Leone എന്ന രണ്ടാമത്തെ സിനിമയോടെയാണ് ലിയോണി എന്ന് പേരിനൊപ്പം വന്നത്. പിന്നീട് ഏകാംഗ അഭിനയത്തിൽ നിന്ന് വഴിമാറി The Female Gardner എന്ന ചിത്രത്തിലടെ മികല്യ മെണ്ടസ്സും, ഡേസി മേരിയും ഒപ്പം ചേർന്ന് അഭിനയിച്ചു.

അവസാനമായി വിവിഡ് എന്റർടൈമെന്റുമായി ചേർന്ന് സണ്ണി ലിയോണി രണ്ട് ചിത്രങ്ങൾക്കൂടി പുറത്തിറക്കി. ആദ്യത്തെ ചിത്രം ബ്രസീലിൽ ചിത്രികരിച്ച Sunny in Brazil ഉം മോണിക്ക് അലക്‌സാണ്ടറും ബ്രിയ ലെയ്‌നും ചേർന്ന് അഭിനയിച്ച The Sunny Experiment ഉം ആയിരുന്നു ചിത്രങ്ങൾ. 2007 ഓക്ടോബർ, ഡിസംബർ മാസത്തിൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തി.

പിന്നീടും സണ്ണി ലിയോണി വിവിഡുമായി ചേർന്ന് ആറ് ചിത്രങ്ങൾ പുറത്തിറക്കാൻ 2007 ൽ കരാറിലെത്തി. ആദ്യമായി സണ്ണി ലിയോണി ഒരു പുരുഷനൊപ്പം ക്യാമറയ്ക്ക് മുമ്പിലെത്താനും ആ കരാറിലൂടെ തിരുമാനമായി. മാറ്റ് ഇറിക്‌സൺ ആയിരുന്നു നായകനായി എത്തിയത്. മാറിടം മുഴുപ്പിക്കാൻ ശസ്ത്രക്രീയക്ക് എത്തുന്ന വനിതയായിട്ടായിരുന്നു സണ്ണി ലിയോണി ആ ചിത്രത്തിൽ അഭിനയിച്ചത്. ആ ചിത്രത്തിന്റെ പേര് Sunny Loves Matt എന്നായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിലൂടെ 2009ലെ AVN ബെസ്റ്റ് അഭിനയത്രി അവാർഡിന് അർഹയായി. 2008 ഒക്ടോബറിൽ പുറത്തിറങ്ങിയ The Other Side of Sunny ആണ് സണ്ണി ലിയോണി മാറ്റ് ഇറിക്‌സൺ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

2009 ആഗസ്റ്റിൽ സണ്ണി ലിയോണി സ്വന്തം സ്റ്റുഡിയോ തുറന്നു. ജീവിത പങ്കാളിയായ ഡാനിയേൽ വെബ്ബറുമായി ചേർന്നായിന്നു സംരംഭം തുടങ്ങിയത്. പുതിയ സ്റ്റുഡിയോയുടെ പോരായി കണ്ടെത്തിയത് സൺലൂസ്റ്റ് പിച്ചേഴ്‌സ് എന്ന് ആയിരുന്നു. പിന്നീട് സണ്ണി ലിയോണി കഥ എഴുതി, സംവിധാനം ചെയ്ത പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചിത്രങ്ങൾ വിവിഡ് എന്റർടൈമെന്റ് വിതരണം ചെയ്യാൻ തുടങ്ങി. The Dark Side of the Sun എന്ന സ്വന്തമായി നിർമ്മിച്ച ആദ്യ ചിത്രം 2009 ൽ ലാസ് വികാസിലെ ഇറോട്ടിക്ക് ഹെറിറ്റേജ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ആദ്യ ചിത്രത്തിലെ വിജയം ഉൾക്കൊണ്ട് അതെ വർഷം 2009 ജൂണിൽ Sunny Slumber Party എന്ന ചിത്രം നിർമ്മിച്ചു. എന്നാൽ ചിത്രം പ്രദർശനത്തിന് എത്തിയത് 2009 സെപ്റ്റമബറിൽ ആയിരുന്നു. ശേഷം പുറത്തിറങ്ങിയ Gia Portrait of a Porn Star (2010), Roleplay (2011), Goddess (2012) എന്നി ചിത്രങ്ങൾ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു. ഈ മൂന്ന് ചിത്രങ്ങളും ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗത്തിന് ആയിരുന്നു പ്രധാന്യം നൽകിയിരുന്നത്.

സമ്മാനങ്ങൾ[തിരുത്തുക]

  • 2008 XBIZ അവാർഡ് – വെബ് ബേബ് ഓഫ് ദി യിയർ[6]
  • 2010 AVN അവാർഡ് – ബെസ്റ്റ് ഓൾ-ഗേൾ ഗ്രൂപ്പ് സെക്സ് സീൻ
  • 2010 AVN അവാർഡ് – വെബ് സ്റ്റാർലെറ്റ് ഓഫ് ദി ഇയർ[7]
  • 2010 F.A.M.E. അവാർഡ് - ഫേവറിറ്റ് ബ്രെസ്റ്റ്സ്[8]
  • 2012 XBIZ അവാർഡ് — പോൺ സ്റ്റാർ സൈറ്റ് ഓഫ് ദി ഇയർ(SunnyLeone.com)[9]

ചലചിത്രങ്ങൾ[തിരുത്തുക]

ഇന്ത്യൻ ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released
Year Film Role Language Notes
2012 ജിസം 2 ഇസ്ന ഹിന്ദി ബോളിവുഡ് ഡബ്ബ്
2013 ഷൂട്ട്ഔട്ട് അറ്റ് വടല ലൈല ഹിന്ദി ലൈല എന്ന പാട്ടിലെ പ്രത്യേക അഭിനയം
2013 ജാക്പോട്ട് മായ ഹിന്ദി
2014 രാഗിണി എം.എം.എസ് 2 സണ്ണി ലിയോണി ഹിന്ദി
2014 വടക്കൂറി സണ്ണി ലിയോണി തമിഴ് തമിഴി മൊഴിമാറ്റം
2014 "ശ്രീ വളി ഗിരി" ഹിന്ദി -
2014 ഹേറ്റ് ഹിസ്റ്ററി സണ്ണി ലിയോണി ഹിന്ദി പിങ്ക് ലിപ് എന്ന പാട്ടിലെ അഭിനയ രംഗം
2014 ബൽവിന്ദർ സിങ് ഫെമസ് ഹോ ഗയ സണ്ണി ലിയോണി ഹിന്ദി ഷെയ്ക്ക് ദാറ്റ് ബ്യൂട്ടി എന്ന പാട്ട് ഭാഗത്തെ അഭിനയ രംഗം
2014 കരണ്ട് തീഗ സണ്ണി തെലുങ്ക് തെലുങ്ക് ഡബ്ബിഡ്
2015 DK സണ്ണി ലിയോണി കന്നട കന്നട ഡബ്ബ്
2015 ഏക് പെഹലി ലീല ലീല/ മീര ഹിന്ദി
2015 കുച് കുച് ലോചാ ഹൈ ഷാനയ ഹിന്ദി
2015 സൂപ്പർ ഗേൾ ഫ്രെം ചൈന ഹിന്ദി കാനിക കപൂറുമായുള്ള പാട്ട് രംഗം
2015 ലൗ യു ആലിയ സണ്ണി ലിയോണി കന്നട കാമാക്ഷി എന്ന പാട്ട് രംരം
2015 സിങ് ഈസ് ബ്ലിങ് വിമാന യാത്രക്കാരി ഹിന്ദി കഥാപാത്രത്തിന്റെ അവതരണം
2016 മത്തിസാടെ ലൈല ലിലി/ ലില്ലി ലിലി ഹിന്ദി -
2016 വൺ നൈറ്റ് സ്റ്റാന്റ് സെലീന/ അമ്പർ കപൂർ ഹിന്ദി -
2016 ബെയ്മൻ ലൗ സുനൈന വർമ ഹിന്ദി -
2016 ഫുദ്ദു സണ്ണി ലിയോണി ഹിന്ദി -
2016 ഡോങ്കരി ക രാജ സണ്ണി ലിയോണി ഹിന്ദി -
2017 റായിസ് സണ്ണി ലിയോണി ഹിന്ദി -
2017 ന്യൂർ സണ്ണി ലിയോണി ഹിന്ദി അഭിനയ മികവ്
2017 ബാദ്ഷാഹോFilms that have not yet been released സണ്ണി ലിയോണി ഹിന്ദി പാട്ടിലെ അഭിനയ മികവ്
ലഭ്യമല്ല തേരി ഇന്തിസ്സാർFilms that have not yet been released റൗനക് ഹിന്ദി ചിത്രത്തിന്റെ മികവ്
ലഭ്യമല്ല യാരോൺ കി ബാരദ്Films that have not yet been released ലഭ്യമല്ല ഹിന്ദി അടുത്ത ചിത്രം

മധുരരാജ

ഹോളിവുഡ് ചിത്രങ്ങൾ[തിരുത്തുക]

Year Film Role Language Notes
2004 ദ ഗേൾ നെക്റ്റ് ഡോർ സണ്ണി ലിയോണി ഇംഗ്ലീഷ് ഹോളിവുഡ് ഡബ്ബിഡ്,
അഭിനയ മികവ്
2008 പിരാട്ടീസ് ബ്ലെഡ് സണ്ണി ഇംഗ്ലീഷ്
2010 ദ വെർജിനിറ്റി ഹിറ്റ് സണ്ണി ഇംഗ്ലീഷ്

അശ്ലീല ചിത്രങ്ങൾ[തിരുത്തുക]

Year Film Role Source
2002 പെന്തോസ് വിഡിയോ: വെർച്വൽ ഹരീം സണ്ണി
2003 ഡാഡ്ലി സ്റ്റിങ്ങർ ഹോട്ട് ട്യൂബ് ഹുസി
2004 മൈസ്റ്റിക്ക് പ്രസന്റെസ് H20hh
ബുസ്റ്റി കോപ്സ് താലൂക്ക ലെക്ക്
ലിങ്കറി: ദ സീക്രട്ട് ആർട്സ് ഓഫ് സെഡക്ഷൻ സണ്ണി
2005 സെൻട്രൽഫോൾഡ് ഫെഡിഷ്
സണ്ണി
അൽബമ ജോൺസ് ആന്റ് ദ ബെസ്റ്റി ക്രൂസഡ് ക്യൂൺ ഓഫ് ദ ജെംഗ്ഗീൾ
2006 ബെസ്റ്റി കോപ്സ് 2 താലൂക്ക ലെക്ക്
വെർച്ചൽ വിവിഡ് ഗേൾ സണ്ണി ലിയോണി സണ്ണി ലിയോണി
സണ്ണി ആന്റ് ചീർ സണ്ണി
ദ ഫീമെൽ ഗാർഡനർ
2007 ഡബ്ലിൾ ഡോസ് ഡാൾസ്...... അഗാൻ കോർക്കി
സണ്ണി ലൗസ് മാറ്റ് സണ്ണി
ഇറ്റ്സ് സണ്ണി ഇൻ ബ്രസ്സീൽ
ദ സണ്ണി എക്സ്പിരിമെന്റ്
2008 ദ അദർ സൈഡ് ഓഫ് സണ്ണി
ഡാർക്ക് സൈഡ് ഓഫ് ദ സൺ
ഡിസെന്റ് ഇൻഡോ ബൈഡേജ്
കസ്റ്റമിഡ് ഡെൻസെൽസ് ഇൻ ഡിസ്ട്രസിഡ് ജിപ്സി ഗേൾ
ദ ഹൗസ് ഓഫ് നാക്കിഡ് ക്യാപ്റ്റീവ്സ്
2009 Undress Me
Deviance
Naughty America 4 Her 6
Sunny's Slumber Party Sunny
Sunny's Big Adventure
2010 Live Gonzo
Shut Up and Fuck Me
Sunny's Casting Couch: I Wanna Be a Pornstar
All Sunny All the Time
Sunny Leone Loves HD Porn
Sunny Leone Loves HD Porn 2
Girlfriends 2
Hocus Pocus XXX Townsfolk
Gia: Portrait of a Porn Star Gia
Not Charlie's Angels XXX Kelly
2011 Roleplay
Sunny & the Suitcase Sunny
Lies: Diary of an Escort
Bang Van Blowout with Nick Swardson
2012 Sunny Leone: Goddess
Lesbian Workout
Sunny Leone: Erotica
Home Alone
2013 Charlie's Girl: Georgia Jones

Television[തിരുത്തുക]

Year Serial Role Channel Source
2005 MTV Awards Reporter MTV India
2007 Debbie Does Dallas Herself Showtime
2008 My Bare Lady 2: Open for Business Contestant Fox Reality Channel
2008 Co-Ed Confidential Stripper Cinemax After Dark
2011 Bigg Boss 5 Contestant Colors
2014 Haunted Weekends with Sunny Leone Host MTV India
2014 Splitsvilla: Season 7 Host MTV India
2015 Splitsvilla: Season 8 Host MTV India
2016 Bigg Boss 9 Guest Appearance Colors

Other media appearances[തിരുത്തുക]

Year Production Role Type Notes
2001 Livin' It Up Dancer Videoclip song by Ja Rule
2007 Pocket Pool Penthouse Pet PlayStation Portable game
2014 Comedy Nights with Kapil Guest Appearance Television Show Promotion of movie Ragini MMS 2 and Ek Paheli Leela
2016 The Kapil Sharma Show Guest Appearance Television Show

Awards[തിരുത്തുക]

Year Ceremony Category Work
2008 XBIZ Web Babe of the Year[6]
2010 AVN Best All-Girl Group Sex Scene[10] Deviance (with Eva Angelina, Teagan Presley and Alexis Texas)
Web Starlet of the Year[11]
F.A.M.E. Favorite Breasts[8]
2012 XBIZ Porn Star Site of the Year[9] sunnyleone.com
2013 AVN Crossover Star of the Year (tied with James Deen)[12][13]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; OwnBio എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; avn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Sunny Leone's husband comes to India
  4. Sunny Leone at the Internet Adult Film Database. Retrieved 2009-07-30 .
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; eyeweek എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 XBIZ Award Winners, XBIZ, February, 2011
  7. "AVN – 2010 AVN Awards Show — AVN Award Winners For 2010". Avnawards.avn.com. Archived from the original on ജൂലൈ 19, 2011. Retrieved ഫെബ്രുവരി 22, 2010.
  8. 8.0 8.1 "The F.A.M.E. Awards Reveals 2010 Winners". AVN.com. ജൂലൈ 10, 2010. Archived from the original on ജൂലൈ 14, 2010. Retrieved ജൂലൈ 11, 2010.
  9. 9.0 9.1 Miller, Dan (ജനുവരി 12, 2012). "2012 XBIZ Award Winners Announced". Retrieved ജനുവരി 22, 2012.
  10. "2010 AVN Award Winners Announced". AVN.com. ജനുവരി 10, 2010. Archived from the original on ജനുവരി 13, 2010. Retrieved ജനുവരി 10, 2010.
  11. "AVN – 2010 AVN Awards Show — AVN Award Winners for 2010". Avnawards.avn.com. Archived from the original on ജൂലൈ 19, 2011. Retrieved ഫെബ്രുവരി 22, 2010.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hindustan Times എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. [1] Retrieved February 17, 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സണ്ണി_ലിയോൺ&oldid=3995176" എന്ന താളിൽനിന്ന് ശേഖരിച്ചത്