സഞ്ജീവ് ഭട്ട്
ദൃശ്യരൂപം
സഞ്ജീവ് ഭട്ട് (Sanjiv Bhatt) | |
---|---|
ജനനം | ഡിസംബർ 21, 1963 (51 വയസ്സ്) Mumbai, India |
കലാലയം | IIT Bombay |
ബന്ധുക്കൾ | Shweta Bhatt (wife) |
Police career | |
കൂറ് | India |
രാജ്യം | Indian Police Service |
ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.സഞ്ജീവ് ഭട്ട്. ഗുജറാത്ത് സ്വദേശിയാണ്. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നൽകിയ സർക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഭവത്തിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിൻെറ തെളിവുകൾ ഗുജറാത്ത് സർക്കാർ നശിപ്പിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യമായി എന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി അദ്ദേഹം. ഈ സംഭവത്തോടെ ഗുജറാത്ത് സർക്കാറിൻെറ നോട്ടപ്പുള്ളിയായ സഞ്ജീവ് ഭട്ട് 2011 മുതൽ സസ്പെന്ഷനിലായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ അവധിയെടുത്തു എന്ന കാരണം പറഞ്ഞു അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.[1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-20. Retrieved 2015-08-20.
- ↑ http://www.mathrubhumi.com/story.php?id=569894[പ്രവർത്തിക്കാത്ത കണ്ണി]