സഞ്ജന ഗൽറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജന ഗൽറാണി
സഞ്ജനാ ഗൽറാണി 2012-ലെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ
ജനനം
അർച്ചന ഗൽറാണി

മറ്റ് പേരുകൾസഞ്ജന
തൊഴിൽനടി, മോഡൽ
സജീവ കാലം2005–തുടരുന്നു
ബന്ധുക്കൾനിക്കി ഗൽറാണി (സഹോദരി)

ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് സഞ്ജന ഗൽറാണി (ജനനം: 1989 ഒക്ടോബർ 10).[1] ഇവരുടെ യഥാർത്ഥ പേര് അർച്ചന ഗൽറാണി എന്നാണ്. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. അതേവർഷം പുറത്തിറങ്ങിയ ഗണ്ഡ ഹെണ്ഡതി എന്ന ചിത്രത്തിലെ വിവാദമായ അഭിനയത്തിലൂടെയാണ് സഞ്ജന പ്രശസ്തയായത്. 2008-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിലെ സഹനായികാവേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[2][3] 2017-ലെ ദണ്ഡുപാളയ 2 എന്ന കുറ്റാന്വേഷണ ചലച്ചിത്രത്തിലെ സഞ്ജനയുടെ നഗ്നരംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[4][5][6]

ആദ്യകാല ജീവിതം[തിരുത്തുക]

ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സഞ്ജനാ ഗിൽറാണി ബെംഗളൂരുവിലാണ് വളർന്നത്.[7] യൂണിവേഴ്സിറ്റി പഠനത്തിനു മുമ്പുതന്നെ മോഡലിംഗ് രംഗത്തു സജീവമായി.[8] മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്ന സമയത്ത് അറുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഫാസ്ട്രാക്ക് വാച്ചിന്റെ പരസ്യത്തിൽ നടൻ ജോൺ എബ്രഹാമുമൊത്തുള്ള അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.[8][7]

സഞ്ജനയുടെ സഹോദരി നിക്കി ഗൽറാണിയും ചലച്ചിത്രനടിയാണ്.[9]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ആരംഭം (2005)[തിരുത്തുക]

രണ്ടു പരസ്യചിത്രങ്ങൾക്കുശേഷം സോഗ്ഗഡു, പാണ്ഡുരംഗ വിട്ടാള എന്നീ ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.[10] ഗന്ധ ഹെൻഡതി എന്ന ചലച്ചിത്രത്തിൽ ആദ്യമായി നായികാവേഷത്തിൽ അഭിനയിച്ചു.[8] പക്ഷെ സഞ്ജന അഭിനയിച്ച ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രമാണ് ആദ്യമായി പ്രദർശനത്തിനെത്തിയത്. കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം സാമ്പത്തികവിജയം നേടിയില്ല. പലരും സഞ്ജനയുടെ അഭിനയത്തെ വിമർശിച്ചിരുന്നു.[11] 2002-ൽ പുറത്തിറങ്ങിയ അൺഫെയ്ത്ത്ഫുൾ എന്ന ഹോളിവുഡ് ചിത്രത്തിന്റെയും 2004-ൽ പുറത്തിറങ്ങിയ മർഡർ എന്ന ഹിന്ദി ചിത്രത്തിന്റെയും റീമേക്കായിരുന്നു ഗന്ധ ഹെൻഡതി എന്ന ചലച്ചിത്രം.[12] ഈ ചിത്രവും ഏറെ വിമർശിക്കപ്പെട്ടു.[13][14] ഈ ചിത്രത്തിലെ സഞ്ജനയുടെ അഭിനയത്തിനു മിശ്രപ്രതികരണമാണ് ലഭിച്ചത്.[12] 2008-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിൽ പ്രഭാസിനും തൃഷയ്ക്കുമൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ഇതൊരു ചെറിയ വേഷമായിരുന്നുവെങ്കിലും സഞ്ജനയ്ക്കു പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു.[7][15] 2010-ൽ പോലീസ് ,പോലീസ് എന്ന തെലുങ്ക് ചിത്രത്തിനുശേഷം ഹുഡുഗ ഹുഡുഗി എന്ന ചിത്രത്തിൽ അതിഥിവേഷം ചെയ്തു. മിലരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കന്നഡ സിനിമാ ലോകത്തു പ്രശസ്തയായി.[16] 2012-ലെ ഐ ആം സോറി മാതേ ബന്നി പ്രീത്സോന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതിനായികയ്ക്കുള്ള ബാംഗ്ലൂർ ടൈംസ് അവാർഡ് സഞ്ജനയ്ക്കു ലഭിച്ചു.[17][18]

Sanjjanaa at a Celebrity Cricket League party in 2012

2012 ജനുവരിയിൽ കാസനോവ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ചു.[7][19] ഈ ചിത്രത്തിൽ ഒരു സൽസ നർത്തകിയായാണ് സഞ്ജന അഭിനയിച്ചത്.[7] 2012-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ കിംഗ് ആൻഡ് ദ കമ്മീഷണർ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചു.

2017 മുതൽ[തിരുത്തുക]

2017-ൽ പുറത്തിറങ്ങിയ ദണ്ഡുപാളയ 2 എന്ന ചിത്രത്തിലെ ചന്ദ്രി എന്ന കഥാപാത്രത്തിലൂടെ നിരൂപകശ്രദ്ധ നേടി. തെന്നിന്ത്യൻ നടി പൂജാ ഗാന്ധിയോടൊപ്പം സഞ്ജനയും അറിയപ്പെടാൻ തുടങ്ങി.[20]

വിവാദങ്ങൾ[തിരുത്തുക]

2017-ൽ പുറത്തിറങ്ങിയ ദണ്ഡുപാളയ 2 എന്ന ചിത്രത്തിലെ അഭിനയത്തിനു സഞ്ജനയ്ക്കു പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു. കർണാടകയിലെ അധോലോക സംഘമായ 'ദണ്ഡുപാളയ'യെക്കുറിച്ചുള്ള ദണ്ഡുപാളയ എന്ന ചലച്ചിത്രം 2012-ൽ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ദണ്ഡുപാളയ 2 പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ സഞ്ജനാ ഗൽറാണി നഗ്നയായി അഭിനയിച്ചിരുന്നു.[21] സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കുന്നതിനായി ഈ രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. എന്നാൽ സഞ്ജനയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് ആരോപണമുണ്ട്.[21]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Role Language Notes
2006 Oru Kadhal Seiveer Tamil Uncredit
Ganda Hendathi Sanjana Kannada
Jackpot Herself Kannada Guest appearance
2007 Autograph Please Herself Kannada
2007 Mission 90 Days Anitha Malayalam
2008 Arjun Herself Kannada Guest appearance
Varasdhaara Herself Kannada
Bujjigadu Kangana Telugu
2009 Satyameva Jeyathe Sanjana Telugu
Mast Maja Maadi Kannada Special appearance
Samardhudu Telugu
2010 Police Police Sundhya Telugu
Huduga Hudugi unnamed Kannada Guest appearance
Mylari Kannada Special appearance
2011 Ee Sanje Anu Kannada
Rangappa Hogbitna Sneha Kannada
Dusshasana Telugu
I Am Sorry Mathe Banni Preethsona Sinchana Kannada Guest appearance
Take It Easy Kannada Guest appearance
Mugguru Yamini Telugu
2012 Ko Ko Kannada Special appearance
Casanovva Nidhi Malayalam
The King & the Commissioner Nitha Rathore Malayalam
Narasimha Rani Kannada
Ondu Kshanadalli Shilpa Kannada
Sagar Kannada Guest appearance
Yamaho Yama Nisha Telugu
2013 Mahanadhi Meenakshi Kannada
Nenem…Chinna Pillana? Telugu Special appearance
Jagan Nirdoshi Telugu
2014 Love You Bangaram Kannada Special appearance[22]
Agraja Kannada Guest appearance
2015 Rebel Laila Kannada
Ram-Leela Kannada Guest appearance
Bangalore 560023 Kannada [23]
Ring Road Kannada Cameo appearance
Avunu 2 Sanjana Telugu
2016 Sardaar Gabbar Singh Gayathri Telugu [24]
Just Akasmika Aarohi Kannada [25]
Santheyalli Nintha Kabira Kannada Special appearance in a song
Mandya to Mumbai   Kannada [26]
2017 Dandupalya 2 Chandri Kannada
Telugu[27]
[28]
2018 Rajasimha Kannada
Two Countries Telugu Released on 29th December 2017[29]
Vasavadutta vasavadutta Kannada
Malayalam
starting in feb 2018
Chila Nerangalil Chilar TBA Malayalam Delayed
Badanul Muneer Husunul Jamal Aisha Malayalam Delayed
Dandupalya 3 Chandri Kannada
Telugu
Pre Production

ടെലിവിഷൻ[തിരുത്തുക]

സ്വർണ്ണഘടകം – മഹാറാണി – ടെലിവിഷൻ പരമ്പര

പുരസ്കാരങ്ങൾ[തിരുത്തുക]

ബംഗളൂരു ടൈം അവാർഡ്സ്
  • മികച്ച പ്രതിനായിക - 2011 (മാതേ ബന്നി പ്രീത് സോന)[30]
ജിഎംഎസ്എ അവാർഡ്
  • സെലിബ്രിറ്റി സോഷ്യൽ മീഡിയ ഐക്കൺ - 2016[31]
ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

അവലംബം[തിരുത്തുക]

  1. "Happy Birthday Sanjjanaa". Ytalkies. മൂലതാളിൽ നിന്നും 2015-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2015.
  2. "Sanjana hopes to make a mark – The Times of India". The Times Of India. മൂലതാളിൽ നിന്നും 2013-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  3. "Sanjana on a roll – The Times of India". The Times Of India. മൂലതാളിൽ നിന്നും 2013-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  4. http://www.ibtimes.co.in/hot-happening-sanjjjanaa-chandrika-dandupalya-2-photos-682134
  5. http://indianexpress.com/article/entertainment/regional/sanjana-galrani-nude-footage-from-dandupalya-2-leaked-stirs-yet-another-controversy-4757809/
  6. http://www.hindustantimes.com/regional-movies/kannada-actor-sanjjanaa-galrani-s-nude-video-from-dandupalya-2-leaked/story-bwEngUrtG0eg5Sb5TgmAbM.html
  7. 7.0 7.1 7.2 7.3 7.4 Sanjjanaa dancing her way into Mollywood Archived 30 January 2012 at the Wayback Machine.
  8. 8.0 8.1 8.2 "Sanjana Interview". www.filmibeat.com. മൂലതാളിൽ നിന്നും 2013-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 March 2016.
  9. "Nikki Galrani sister Sanjana Galrani says she was not fully nude while shooting for the scene in Dandupalyam 2 – Tamil Movie News – IndiaGlitz". IndiaGlitz.com. ശേഖരിച്ചത് 2017-08-02.
  10. "Sanjjanaa reunites with Sogadu director". The Times of India. ശേഖരിച്ചത് 10 March 2016.
  11. "Sordid affair – Oru Kadhal Seiveer". The Hindu. Chennai, India. 2006-03-10. മൂലതാളിൽ നിന്നും 2012-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  12. 12.0 12.1 "Review : Ganda Hendathi". Sify. മൂലതാളിൽ നിന്നും 2015-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 March 2016.
  13. "Ganda Hendathi Review". nowrunning. 1 February 2006. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 March 2016.
  14. "Ganda Hendathi review. Ganda Hendathi Kannada movie review, story, rating - IndiaGlitz.com". IndiaGlitz. ശേഖരിച്ചത് 10 March 2016.
  15. "Sanjana loves auto ride". www.filmibeat.com. മൂലതാളിൽ നിന്നും 2021-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 March 2016.
  16. "Mylari – The Times of India". The Times Of India.
  17. "The Times of India: Latest News India, World & Business News, Cricket & Sports, Bollywood". The Times Of India. മൂലതാളിൽ നിന്നും 2013-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  18. "Sanjjanaa took home the Best Actor in a Negative Role Female award". The Times Of India.
  19. "A season of releases for Sanjjanaa". dna. 24 January 2012. ശേഖരിച്ചത് 10 March 2016.
  20. http://m.timesofindia.com/entertainment/telugu/movies/news/Sanjana-goes-de-glam-to-play-a-cold-blooded-murderer/articleshow/52360857.cms
  21. 21.0 21.1 "സഞ്ജന ഗൽറാണിയുടെ നഗ്നരംഗങ്ങൾ പ്രചരിക്കുന്നു". മലയാള മനോരമ. 2017-07-19. മൂലതാളിൽ നിന്നും 2018-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  22. "Sanjjanaa's wait continues". Deccan Chronicle. 2014-01-18. ശേഖരിച്ചത് 2014-06-05.
  23. "Sanjjanaa enjoying 'spicy' song shoot for Bangalore 23 – The Times of India". Timesofindia.indiatimes.com. 2014-05-07. ശേഖരിച്ചത് 2014-06-05.
  24. "Elated to act with Pawan Kalyan: Sanjjanaa". The Times of India. ശേഖരിച്ചത് 10 March 2016.
  25. "Sanjjana recommends Tilak for Just Akasmika". The New Indian Express. ശേഖരിച്ചത് 2015-04-09.
  26. "Sanjjana in `Life In a Metro`". Sify.com. 2014-02-28. മൂലതാളിൽ നിന്നും 2014-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-05.
  27. http://m.timesofindia.com/entertainment/telugu/movies/news/Sanjana-goes-de-glam-to-play-a-cold-blooded-murderer/articleshow/52360857.cms
  28. "Sanjjana goes de glam to play cold blooded murderer". The Times of India. ശേഖരിച്ചത് 2016-05-20.
  29. "Sanjjanaa In Sunil 2 Countries". Deedu Know All. 2017-12-29. മൂലതാളിൽ നിന്നും 2018-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-24.
  30. "The Bangalore Times Film Awards 2011". The Times Of India. 21 June 2012. മൂലതാളിൽ നിന്നും 2012-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-09.
  31. "GMASA 2016 Wraps Up With A Bang".
  32. "Sanjjanaa's in the Limca Book of Records".

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഞ്ജന_ഗൽറാണി&oldid=3808926" എന്ന താളിൽനിന്ന് ശേഖരിച്ചത്