Jump to content

സഞ്ചാരീഭാവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ കലാചിന്തകരുടെ അഭിപ്രായത്തിൽ നാടകത്തിലോ കാവ്യത്തിലോ ഇടയ്ക്കിടയ്ക്ക് താല്ക്കാലികമായി ആവിഷ്കരിക്കപ്പെടുന്ന ഭാവങ്ങൾ ആണ് സഞ്ചാരീഭാവങ്ങൾ'. `വന്നു മറയുന്ന ഭാവങ്ങൾ' എന്നർഥത്തിലാണ് അവയെ അങ്ങനെ വിളിക്കുന്നത് . നാടകത്തിലോ കാവ്യത്തിലോ ആദ്യന്തം മുഖ്യമായി ആവിഷ്കരിക്കപ്പെടുന്ന സ്ഥായിഭാവത്തെ വികസിപ്പിക്കാൻ പര്യാപ്തമായ രീതിയിലായിരിക്കും സഞ്ചാരീഭാവങ്ങൾ ആവിഷ്കരിക്കപ്പെടുന്നത്. രതി, ഉത്സാഹം, ശോകം, ഹാസം, വിസ്മയം, ഭയം, ജുഗുപ്‌സ, ക്രോധം എന്നിങ്ങനെ എട്ട് ഭാവങ്ങൾ (ശമം കൂടി ഉൾപ്പെടുത്തിയാൽ ഒൻപത്) ഉള്ളതിൽ ഏതെങ്കിലും ഒന്ന് സ്ഥായിഭാവമായി ആവിഷ്കരിക്കുന്ന ഒരു നാടകത്തിലോ കാവ്യത്തിലോ അതിനു യോജിച്ച മറ്റു ഭാവങ്ങളെല്ലാം സഞ്ചാരഭാവങ്ങൾ ആയി വരാം.

"https://ml.wikipedia.org/w/index.php?title=സഞ്ചാരീഭാവങ്ങൾ&oldid=2807060" എന്ന താളിൽനിന്ന് ശേഖരിച്ചത്