Jump to content

സജാമാ ദേശീയോദ്യാനം

Coordinates: 18°05′0″S 68°55′0″W / 18.08333°S 68.91667°W / -18.08333; -68.91667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാജാമാ ദേശീയോദ്യാനം
Nevado Sajama
Location ബൊളീവിയ
Oruro Department
Coordinates18°05′0″S 68°55′0″W / 18.08333°S 68.91667°W / -18.08333; -68.91667
Area1,002 km²
Established1939
Governing bodyServicio Nacional de Áreas Protegidas

ബൊളീവിയയിലെ ഓറൂറോ ഡിപ്പാർട്ട്മെൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഇത് ചിലിയിലെ ലോക്ക ദേശീയോദ്യാനത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. അടുത്താണ്. അയ്മാരാ എന്നു വിളിക്കപ്പെടുന്ന തദ്ദേശീയ ജനതയുടെ സ്വദേശമാണ് ഈ ദേശീയോദ്യന മേഖല. അവരുടെ പുരാതന സംസ്കാരത്തിൻറെ സ്വാധീനം ദേശീയോദ്യാനത്തിലെ മുഴുവൻ ഭാഗങ്ങളിലും കാണാവുന്നതാണ്. ഈ ദേശീയോദ്യാനത്തിൽ തനതായ സാംസ്കാരിക കലാരൂപങ്ങളും പാരിസ്ഥിതിക അത്ഭുതങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇത് എക്കോടൂറിസത്തിന് ഉത്തമ മാതൃകയായ പ്രദേശമാണ്. വിവിധങ്ങളായ തദ്ദേശീയ സസ്യങ്ങളും മൃഗങ്ങളും ഈ പ്രദേശത്തു മാത്രമുള്ളവയാണ്. അതിനാൽ ഇതിൻറെ തുടർച്ചയായാ പരിരക്ഷണം വലിയ പരിസ്ഥിതി പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ബൊളീവിയയിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമാണ് സജാമ ദേശീയോദ്യാനം.[1] മദ്ധ്യ ആൻ‌ഡിയൻ‌ ഡ്രൈ പുനാ ഇക്കോറെജിയനിൽ‌ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[2] 4,200 മുതൽ 6,542 മീറ്റർ വരെ (13,780 മുതൽ 21,463 അടി വരെ) ഉയരമുള്ള ആൻ‌ഡിയൻ ലാൻഡ്‌സ്‌കേപ്പാണ് ഇവിടുത്തെ പ്രത്യേകത. 6542 മീറ്റർ ഉയരമുള്ള ബൊളീവിയയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ സജാമ എന്ന അഗ്നിപർവ്വതത്തിന്റെ ഹിമ കോൺ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.[3] പയച്ചാറ്റ അഗ്നിപർവ്വത സമൂഹവും ഈ ദേശീയോദ്യാന പരിധിയിലാണ്.

അവലംബം

[തിരുത്തുക]
  1. Hoffman, Dirk (2007). "The Sajama National Park in Bolivia: A Model for Cooperation among State and Local Authorities and the Indigenous Population". Mountain Research and Development. 27 (1): 11–14. doi:10.1659/0276-4741(2007)27[11:tsnpib]2.0.co;2.
  2. Olson, D. M, E. Dinerstein; et al. (2001). "Terrestrial Ecoregions of the World: A New Map of Life on Earth". BioScience. 51 (11): 933–938. doi:10.1641/0006-3568(2001)051[0933:TEOTWA]2.0.CO;2. Archived from the original on 2011-10-14.{{cite journal}}: CS1 maint: multiple names: authors list (link)
  3. Hoffman, Dirk (2007). "The Sajama National Park in Bolivia: A Model for Cooperation among State and Local Authorities and the Indigenous Population". Mountain Research and Development. 27 (1): 11–14. doi:10.1659/0276-4741(2007)27[11:tsnpib]2.0.co;2.
"https://ml.wikipedia.org/w/index.php?title=സജാമാ_ദേശീയോദ്യാനം&oldid=3238720" എന്ന താളിൽനിന്ന് ശേഖരിച്ചത്