സച് എ ലോംഗ് ജേർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Such a Long Journey
പ്രമാണം:Such A Long Journey.jpg
First edition
കർത്താവ്Rohinton Mistry
രാജ്യംCanada, India
ഭാഷEnglish
പ്രസാധകർMcClelland and Stewart
പ്രസിദ്ധീകരിച്ച തിയതി
1 April 1991
മാധ്യമംPrint (Paperback and Hardback)
ഏടുകൾ424 pp (paperback first edition)
ISBN0-7710-6058-0 (first edition, paperback)
OCLC23652180
മുമ്പത്തെ പുസ്തകംTales from Firozsha Bag
ശേഷമുള്ള പുസ്തകംA Fine Balance

സച് എ ലോംഗ് ജേർണി (Such a Long Journey)[1], ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ റോഹിൻടൺ മിസ്ത്രി എഴുതിയ ഇംഗ്ലീഷു നോവലാണ്. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട പാർസി വംശജരുടെ ജീവിതമാണ് പശ്ചാത്തലം. ഈ പുസ്തകത്തിന് കോമൺവെൽത് ബുക് പ്രൈസ്(1992) ലഭിച്ചിട്ടുണ്ട്[2]. 1991-ലെ ബുക്കർ പ്രൈസിനും[3] പരിഗണിക്കപ്പെട്ടിരുന്നു.

നോവലിനെപ്പറ്റി[തിരുത്തുക]

മുംബായിൽ 1971-ലാണ് കഥ നടക്കുന്നത്. ബൈക്കുളയിലെ ഖോദാദാദ് കെട്ടിടത്തിലെ താമസക്കാരെല്ലാം തന്നെ പാർസികളാണ്. അവർക്കൊക്കെ അവരവരുടേതായ മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. ഗുസ്താദ് നോബ്ളിനെപ്പോലെ. സാമാന്യം നല്ലനിലയിൽ കഴിഞ്ഞവരായിരുന്നു ഗുസ്താദിന്റെ മുൻഗാമികൾ. പക്ഷെ ബാങ്കുദേശസാൽക്കരണവും സാമ്പത്തികമായ വിവരക്കേടുകളും ഗുസ്താദിനെ തീരെ ദരിദ്രനാക്കി. ഐഐടിയിൽ പ്രവേശനം ലഭിച്ച മകൻ സൊഹ്റാബിലാണ് ഗുസ്താദിന്റെ പ്രതീക്ഷ മുഴുവൻ. നിർഭാഗ്യവശാൽ സൊഹ്റാബിന് കലയിലാണ് താത്പര്യം. ഇളയ മകൻ ഡാറിയസും ദുരൂഹമായ രോഗം പിടിപെട്ട മകൾ റോഷനും ഭാര്യ ദിൽനവാസുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ വേണ്ടപോലെ നിവർത്തിച്ചുകൊടുക്കാൻ വെറുമൊരു ബാങ്ക് ക്ലർക്കായ ഗുസ്താദിന് സാധിക്കുന്നില്ല. എന്നിരുന്നാലും വിവശനും വികലാംഗനുമായ അയൽക്കാരൻ തെഹ്മൂലിനോട് കാരുണ്യം കാട്ടുന്നത് ഗുസ്താദ് മാത്രമാണ്. വിരസവും ദുരിതമയവുമായ നിത്യജീവിതത്തിൽ സാമ്പത്തികവും നൈതികവും സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ ഗുസ്താദിന് നേരിടേണ്ടി വരുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ കള്ളക്കളികളിലേക്ക് അയാൾ വലിച്ചിഴക്കപ്പെടുന്നു.

വിവാദങ്ങൾ[തിരുത്തുക]

മുംബായ് യൂണിവഴ്സിറ്റിയിൽ ബി.എ (ഇംഗ്ലീഷ്) ബിരുദത്തിനുള്ള സിലബസിൽ ഓപ്ഷണൽ പുസ്തകങ്ങളുടെ ലിസ്റ്റിൽ ഈ നോവലും അധികൃതർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നോവലിൽ ശിവസേനയേയും ബാൽ ഠാക്കറേയും മറാഠികളേയും അധിക്ഷേപിച്ചിട്ടുണ്ടെന്നു കാരണം കാട്ടി, ബാൽ ഠാക്കറേയുടെ പൗത്രൻ ആദിത്യ ഠാക്കറെ പുസ്തകം പിൻവലിക്കാൻ യൂണിവഴ്സിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ആ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Rohinton Mistry (1991). Such a Long Journey. Penguin Books. ISBN 9780571218806.
  2. Commonwealth Book Prize 1991
  3. "Booker Prize 1991". Archived from the original on 2016-08-06. Retrieved 2017-04-12.
  4. "Sena scion gets book withdrawn from syllabus, sparking protests, The Hindu". October 12, 2010. Archived from the original on 2010-10-15. Retrieved 2017-04-12. {{cite news}}: Cite has empty unknown parameter: |4= (help)
"https://ml.wikipedia.org/w/index.php?title=സച്_എ_ലോംഗ്_ജേർണി&oldid=3808915" എന്ന താളിൽനിന്ന് ശേഖരിച്ചത്