സങ്മു ലെപ്ച
നേപ്പാളിലെ പ്രമുഖ എഴുത്തുകാരിയും കവയിത്രിയുമാണ് സങ്മു ലെപ്ച. ലെപ്ച രചിച്ച ശാന്തിവൻ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]സംഗ്മു ലെപ്ച 1962 ആഗസ്റ്റ് 19-ന് ദാർജിലിംഗ് ജില്ലയിലെ സാമ്സിംഗ് മണ്ടൽ ഗ്രാമത്തിലാണ് അവർ ജനിച്ചത്. എം.എ., ബി.എഡ്., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. നേപ്പാളിയോടൊപ്പം ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന അവർ ദാർജിലിംഗിലെ സാമ്സിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 മുതൽ എഴുത്തിൽ സജീവമായ അവർ എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അവരുടെ രണ്ട് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്കും ഒന്ന് ബംഗാളിയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
ശാന്തി വൻ
[തിരുത്തുക]ശാന്തി വൻ കുട്ടികൾക്കായുള്ള ഒരു നോവലാണ്. ജനകീയകഥകളുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതി പക്ഷികളും അവയുടെ പോരാട്ടങ്ങളും ഉദാഹരണങ്ങളാക്കി നിലനിൽപ്പ്, അനുഭവം, ബോധം, തർക്കശേഷി, ചിന്ത, ബുദ്ധി എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ നൽകുന്നു. കൂടാതെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധവും ഇത് സൃഷ്ടിക്കുന്നു. വനനശീകരണത്തിന്റെ ഗുരുതരമായ ഫലങ്ങളും മനുഷ്യവാസസ്ഥലങ്ങളും പട്ടണങ്ങളും രൂപപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും ഇതിൽ എടുത്തുകാണിക്കുന്നു. ലളിതമായ ഭാഷയും വാക്യങ്ങളുമാണ് ഈ നോവലിന്റെ പ്രത്യേകത. മനോഹരമായ ചിത്രങ്ങളാൽ സമ്പന്നമായ ഈ കൃതി കുട്ടികൾക്കായി ആകർഷകവും പ്രഭാവമുള്ളതുമായ ഒരു മികച്ച സാഹിത്യകൃതിയായി മാറുന
കൃതികൾ
[തിരുത്തുക]- പൂജൻഫെർ
- ഫൈവ് ആശ മാ
- വൻ സാസേൻ
- തൃഷ്ട് ജാറുവ
- ശാന്തി വൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- ബാല സാഹിത്യ പുരസ്കാർ[1]
- ഹരിപ്രസാദ് ഗോർഖ റായ് മെമ്മോറിയൽ അവാർഡ്
- ദേവ്കോട്ട ശതാബ്ദി സമ്മാൻ
- സാമ്സിംഗ് ഗൗരവ് സമ്മാൻ