Jump to content

സഗതല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഗതല

Zaqatala
City & Municipality
Nature of Zagatala
Nature of Zagatala
സഗതല is located in Azerbaijan
സഗതല
സഗതല
Location of Zagatala
Coordinates: 41°38′1″N 46°38′36″E / 41.63361°N 46.64333°E / 41.63361; 46.64333
Country Azerbaijan
DistrictZagatala
ഉയരം518 മീ(1,702 അടി)
ജനസംഖ്യ
 • ആകെ32,171
സമയമേഖലUTC+4 (AZT)
വെബ്സൈറ്റ്zaqatala-ih.gov.az

സഗതല (Azerbaijani: Zaqatala; Avar: Zakatala, Georgian: ზაქათალა, translit.: zakatala) വടക്കുപടിഞ്ഞാറൻ അസർബെയ്ജാനിലെ ഒരു നഗരവും സഗതല ജില്ലയുടെ ഭരണ കേന്ദ്രവുമാണ്. 31,300 ജനസംഖ്യയുള്ള ഈ മുനിസിപ്പാലിറ്റി താല നദിയോരത്താണ് സ്ഥിതി ചെയ്യുന്നത്. മുനിസിപ്പാലിറ്റിയിൽ സഗതല നഗരവും സമീപത്തെ ഖ്വസാൻഗുൽ ഗ്രാമവും ഉൾപ്പെടുന്നു.[3] ഈ നഗരത്തിലെ ജനതയിൽ കൂടുതലും അസർബൈജാനികളാണെങ്കിലും അവാർ, ലെസ്ഗിൻ, സാഖർ, ഇംഗിലോയ് തുടങ്ങിയ തദ്ദേശീയ ജനതയുടെ ഗണ്യമായ ന്യൂനപക്ഷങ്ങളുണ്ട്.

ചരിത്രം

[തിരുത്തുക]

ആധുനിക സഗതലയുടെ പ്രദേശം ഒരിക്കൽ കൊക്കേഷ്യൻ അൽബേനിയയുടെ ഒരു പ്രവിശ്യയായിരുന്നു. അതിനുശേഷം, ജോർജിയൻ സാംസ്കാരിക രാഷ്ട്രീയ സ്വാധീനത്തിൽ ഈ പ്രദേശം ഒരു പ്രത്യേക രാജ്യമായി നിലനിന്നു. പിൽക്കാലത്ത് സെയ്ൻഗിലോ എന്നറിയപ്പെട്ട പ്രദേശം മധ്യകാലഘട്ടത്തിൽ ജോർജിയയുടെയും ഷിർവാൻ രാജ്യത്തിന്റെയും നിയന്ത്രണത്തിലായിരുന്നു.

മധ്യകാലഘട്ടത്തിൽ സെയ്ൻജിലോയിൽ പ്രവർത്തിച്ചിരുന്ന ഏഴ് ജോർജിയൻ വിദ്യാലയങ്ങളിൽ ദൈവശാസ്ത്രം, തത്ത്വചിന്ത, വർണ്ണവിന്യാസം, സഭാ ചരിത്രം, ജോർജിയയുടെ ചരിത്രം എന്നിവ ഉൾപ്പെടുന്നു. ഈ വിദ്യാലയങ്ങൾ സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. കോക്കസസിലെ ജനങ്ങൾക്കിടയിൽ സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിലും അവർ സുപ്രധാനമായ സംഭാവന നൽകി.

അവലംബം

[തിരുത്തുക]
  1. "Zaqatala, Azerbaijan page". Retrieved 2008-07-03.
  2. Zaqatala Official Website
  3. "Belediyye Informasiya Sistemi" (in അസർബൈജാനി). Archived from the original on September 24, 2008.
"https://ml.wikipedia.org/w/index.php?title=സഗതല&oldid=3689549" എന്ന താളിൽനിന്ന് ശേഖരിച്ചത്