സഖി എൽസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്രരംഗത്തെ ഒരു വസ്ത്രാലങ്കാരകയാണ്‌ സഖി എൽസ. 2017-ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ ലഭിച്ചു[1].

ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്നുള്ള ബിരുദധാരിയാണ് സഖി. കേരള കഫെയിലെ ഓഫ് സീസൺ എന്ന ചലച്ചിത്രമാണ് ആദ്യമായി വസ്ത്രാലങ്കാരം ചെയ്തത്. ഇലക്ട്ര (2011), കളിയച്ഛൻ (2013) എന്നീ ചിത്രങ്ങളിലെ വസ്ത്രാലങ്കാരം സംസ്ഥാന അവാർഡിനു മുൻപ് പരിഗണിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ, തൽസമയം ഒരു പെൺകുട്ടി, അരികെ, കളിയച്ഛൻ, 3 ഡോട്സ്, വെള്ളിമൂങ്ങ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. കണ്ണൂർ നിഫ്റ്റിലെ വിസിറ്റിങ് ഫാക്കൽറ്റിയാണ് സഖി, ഐഎഫ്ടികെ കോഴ്സ് കോഓർഡിനേറ്ററും സീനിയർ ഫാക്കൽറ്റിയുമാണിവർ.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2017) - ഹേയ് ജൂഡ്(സംവിധാനം:ശ്യമപ്രസാദ്)[3]

അവലംബം[തിരുത്തുക]

  1. "48th Kerala State Film Awards - Declaration" (PDF). Keralafilm.com. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി- ഔദ്യോഗിക സൈറ്റിൽ നിന്നും. 8 മാർച്ച് 2018. ശേഖരിച്ചത് 8 മാർച്ച് 2018.
  2. മലയാളമനോരമ, കൊച്ചി എഡിഷൻ, 2018 മാർച്ച് 9 വെള്ളി, പേജ് 21 രണ്ടു തവണ കൈവിട്ടു; മൂന്നാംവട്ടം നേട്ടം
  3. http://www.mathrubhumi.com/movies-music/specials/state-film-awards-2018/kerala-state-film-awards-1.2656038

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഖി_എൽസ&oldid=2741549" എന്ന താളിൽനിന്ന് ശേഖരിച്ചത്