സാഖറി ടെയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഖാരി ടെയ്‌ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സഖാരി ടെയ്‌ലർ


വൈസ് പ്രസിഡണ്ട് Millard Fillmore
മുൻ‌ഗാമി James Polk
പിൻ‌ഗാമി Millard Fillmore
ജനനം(1784-11-24)നവംബർ 24, 1784
Barboursville, Virginia, U.S.
മരണംജൂലൈ 9, 1850(1850-07-09) (പ്രായം 65)
Washington, D.C., U.S.
ശവകുടീരംZachary Taylor National Cemetery
Louisville, Kentucky
രാഷ്ട്രീയപ്പാർട്ടി
Whig
ജീവിത പങ്കാളി(കൾ)Margaret Smith
(1810-1850; his death)
കുട്ടി(കൾ)Margaret Smith
Sarah Knox
Ann Mackall
Octavia Pannell
Mary Elizabeth
Richard
ഒപ്പ്
Cursive signature in ink

സഖാരി ടെയ്‌ലർ അമേരിക്കയുടെ (യു.എസ്.എ.) 12-ആമത്തെ പ്രസിഡന്റായിരുന്നു. ചുരുങ്ങിയകാലം മാത്രമേ പ്രസിഡന്റുപദവിയിൽ ഉണ്ടായിരുന്നുള്ളൂ. സൈനികനായാണ് തുടക്കം. മെക്സിക്കൻ യുദ്ധത്തിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. റിച്ചാർഡ് ടെയ്‌ലറുടെയും സാറാ ഡബ്നി സ്റ്റോരത്തറുടെയും മൂന്നാമത്തെ പുത്രനായി ഇദ്ദേഹം 1784 നവംബർ 24-ന് വെർജീനിയയിലെ ഓറഞ്ച് കൗണ്ടിയിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം പരിമിതമായി മാത്രമേ ലഭിച്ചുള്ളൂ. സൈന്യത്തിൽ ചേർന്ന ഇദ്ദേഹം 1808-ൽ കാലാൾപ്പടയുടെ ഫസ്റ്റ് ലഫ്റ്റനന്റായി. 1810-ൽ മാർഗരറ്റ് മക്ആൾ സ്മിത്തിനെ വിവാഹം ചെയ്തു. 1812-ലെ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു. അല്പകാലം സൈന്യത്തിൽനിന്നു വിട്ടുനിന്ന ഇദ്ദേഹം 1832-ൽ കേണൽ പദവിയിലെത്തി.

പദവികൾ[തിരുത്തുക]

ബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോൾ യുദ്ധത്തിലും പങ്കെടുത്തു. 1838-ൽ ബ്രിഗേഡിയർ പദവി ലഭിച്ചു. 1845-ഓടെ ടെക്സാസ് അതിർത്തിയിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേശീയ നായക പരിവേഷം നൽകി. തുടർന്ന് വിഗ് പാർട്ടി (ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട ഈ പാർട്ടി ഏതാനും വർഷങ്ങളേ നിലനിന്നുള്ളൂ; 1834-1856) ഇദ്ദേഹത്തെ യു.എസ്. പ്രസിഡന്റ് സ്ഥാനാർഥിയാക്കി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു[തിരുത്തുക]

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1849 മാർച്ച് 5 മുതൽ 50 ജൂലൈ 9 വരെ അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റുകളുടെ സംയോജനം സംബന്ധിച്ച് അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതി വളരെയധികം കലുഷിതമായി. അടിമസമ്പ്രദായം സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമായ കാലവുംകൂടിയായിരുന്നു ഇത്. മധ്യ അമേരിക്കയിലൂടെ നിർമ്മിക്കുന്ന തോടുകളുടെയും റെയിൽവേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റൺ-ബുൾവർ ഉടമ്പടി (1850) ടെയ്‌ലറുടെ ഭരണനേട്ടമാണെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരിക്കെ 1850 ജൂലൈ 9-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. വില്ല്യം ഹെന്രി ഹാരിസണും ജെയിംസ് ഗാർഫീൽഡിനും ശേഷം ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രസിഡന്റാണ് ടെയ്ലർ.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെയ്ലർ, സഖാരി (1784-1850) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സാഖറി_ടെയ്‌ലർ&oldid=2526304" എന്ന താളിൽനിന്ന് ശേഖരിച്ചത്