ഉള്ളടക്കത്തിലേക്ക് പോവുക

സക്കറിയ ഡിക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിലെ പ്രമുഖനായ ഫോട്ടോഗ്രാഫറായിരുന്നു സക്കറിയ ഡിക്രൂസ്. സർക്കാർ ഫോട്ടോഗ്രാഫറും മെക്കാനിക്കുമായിരുന്നു.[1] തിരുവിതാംകൂർ സന്ദർശന വേളയിൽ കഴ്സൺ പ്രഭുവിന് സമ്മാനിക്കാനായി ഷൂട്ട് ചെയ്ത 76 ചിത്രങ്ങളുടെ ഒരു ശേഖരം പ്രസിദ്ധമാണ്. "സൗത്ത് ഇന്ത്യൻ വ്യൂസ് ആൽബം". ഇത് ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഈ ശേഖരം കൂടാതെ, പരുമല  തിരുമേനിയുടെ ഫോട്ടോയും ഡിക്രൂസിന്റേതാണ്. പരുമല തിരുമേനിയുടെ  ഛായാചിത്രത്തിന് ഈ ഫോട്ടോ റഫറൻസായി ഉപയോഗിച്ചു. രാജാ രവിവർമ്മയുടെ ഛായാ ചിത്രങ്ങൾക്ക് ഡിക്രൂസിന്റെ ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ആൽബം ഓഫ് സൗത്ത് ഇന്ത്യൻ വ്യൂസ്

[തിരുത്തുക]

സക്കറിയ ഡിക്രൂസ് പോർച്ചുഗീസ്-ഇന്ത്യൻ വംശജനായിരുന്നു. കൊട്ടാരത്തിലെ ഫോട്ടോഗ്രാഫറായിരുന്ന ഡിക്രൂസിന്റെ ശമ്പളം 1911ൽ 165 രൂപയായിരുന്നു. 1900 നും 1905 നും ഇടയിലാണ് "ദക്ഷിണേന്ത്യൻ കാഴ്ചകളുടെ ആൽബം" സൃഷ്ടിക്കപ്പെട്ടത്. ആൽബം ഓഫ് സൗത്ത് ഇന്ത്യൻ വ്യൂസിന്റെ ഉള്ളടക്കം, സർക്കാർ നിർമ്മിച്ച കെട്ടിടങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, വ്യവസായവൽക്കരണത്തിന്റെ പ്രതീകങ്ങൾ, പ്രാദേശിക, യൂറോപ്യൻ ശൈലികളുടെ വാസ്തുവിദ്യ, ഘോഷയാത്രകൾ അല്ലെങ്കിൽ ആഘോഷങ്ങൾ, നാഗരികതയുടെയും പ്രകൃതിയുടെയും ദൃശ്യങ്ങൾ എന്നിവയാണ്.

ആൽബത്തിലെ പ്രധാന ചിത്രങ്ങൾ

[തിരുത്തുക]
  1. തിരുവിതാംകൂർ മഹാരാജാവിന്റെ ആറുകുതിരകളെ പൂട്ടിയ രഥം
  2. ചവറയ്ക്ക് സമീപമുള്ള കാഴ്ച
  3. തിരുവനന്തപുരത്തെ ദർബാർ
  4. തിരുവനന്തപുരത്തെ ക്രൈസ്റ്റ് പള്ളിയും സെമിത്തേരിയും
  5. തിരുവനന്തപുരം ജനറൽ ആശുപത്രി
  6. വേളി തടാകം
  7. കനകക്കുന്ന് കൊട്ടാരം
  8. തിരുവനന്തപുരത്തെ പൊതു ഓഫീസുകൾ (ഇന്നത്തെ നിയമ സഭാ മന്ദിരം)
  9. വർക്കല ബീച്ച്
  10. തിരുവനന്തപുരത്തെ പദ്മനാഭ ക്ഷേത്രം
  11. വർക്കല ടണൽ
  12. ഇൻഡസ്ട്രിയൽ സ്കൂൾ ഓഫ് ആർട്സ്, തിരുവനന്തപുരം (ഇന്നത്തെ ഫൈൻ ആർട്സ് കോളേജ്)
  13. ബ്രിട്ടീഷ് റെസിഡൻസി, തിരുവനന്തപുരം
  14. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്
  15. ഗോൾഫ് ലിങ്ക്സ്, തിരുവനന്തപുരം
  16. സർക്കാർ മ്യൂസിയം
  17. ചീഫ് എഞ്ചിനീയർ ഓഫീസ്, തിരുവനന്തപുരം
  18. തിരുവനന്തപുരത്തെ ചാത്തൻ കോവിൽ
  19. ദിവാന്റെ ഔദ്യോഗിക വസതി.
  20. തിരുവനന്തപുരം സെൻട്രൽ ജയിലിന്റെ വിദൂര ദൃശ്യം
  21. ചാക്കയിലെ കനാലിന്റെ ഒരു കാഴ്ച
  22. പഴയ തിരുവിതാംകൂറിലെ തിരുവട്ടാർ ക്ഷേത്രം
  23. ക്രൈസ്റ്റ് ചർച്ചിന്റെ ഉൾവശം
  24. ബാൻഡ്-സ്റ്റാൻഡ്
  25. തിരുവനന്തപുരം മ്യൂസിയത്തിന്റെ കാഴ്ച
  26. കൗഡിയാർ കൊട്ടാരം
  27. തിരുവിതാംകൂർ മഹാരാജാവിന്റെ രഥം
  28. തിരുവനന്തപുരം, കുഷ്ഠരോഗ ആശുപത്രി
  29. വിക്ടോറിയ ജൂബിലി ടൗൺ ഹാൾ

അവലംബം

[തിരുത്തുക]
  1. Travancore Almanac And Directory For-1912 (in English). Government Press, Trivandrum: The Government of His Highness The Maharaja. 1911. p. 134.{{cite book}}: CS1 maint: date and year (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സക്കറിയ_ഡിക്രൂസ്&oldid=4591140" എന്ന താളിൽനിന്ന് ശേഖരിച്ചത്