സക്കരിയ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സക്കരിയ മുഹമ്മദ്
Zakariya Muhammed.jpg
സക്കരിയ മുഹമ്മദ്
ജനനം
സക്കരിയ മുഹമ്മദ്

(1988-09-23) 23 സെപ്റ്റംബർ 1988  (34 വയസ്സ്)
എടയൂർ, മലപ്പുറം, കേരള, ഇന്ത്യ
തൊഴിൽസംവിധായകൻ
സജീവ കാലം2015 – present
കുട്ടികൾഹവ്വ

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാ രചയിതാവുമാണ് സക്കരിയ മുഹമ്മദ്.[1][2]. 2018 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മികച്ച കലാമൂല്യവും ജനപ്രിയവുമായ സിനിമക്കുള്ള പ്രത്യേക പുരസ്കാരവും സക്കറിയ മുഹമ്മദിന് ലഭിച്ചു.[3]

ജീവിത രേഖ[തിരുത്തുക]

മുഹമ്മദിന്റെയും സുലൈഖയുടെയും മകനായി മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. കോഴിക്കോട് രാമനാട്ടുകരയിലെ സാഫി കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വളാഞ്ചേരി മർക്കസ് കോളേജിൽ ഫംങ്ഷണൽ ഇംഗ്ലീഷിൽ ബിരുദം. പിന്നീട് പിജി മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു. അതിനുശേഷം ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലി ചെയ്തു. മീഡിയ വൺ അക്കാദമിയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്. 2018 ലെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ ശ്രദ്ധേയമായ അംഗീകരങ്ങൾ നേടാനായി.കേരള സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ 2018ലെ മികച്ച ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയായി തിരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു.മികച്ച തിരക്കഥാകൃത്തിനുള്ളതും നവാഗത സംവിധായകനുള്ള അംഗീകാരവും നേടാനായി.[4]

പ്രഥമ ചലചിത്രം[തിരുത്തുക]

സക്കരിയയുടെ ആദ്യമായി സംവിധാനം ചെയ്ത ചലചിത്രം[5]സുഡാനി ഫ്രം നൈജീരിയ സോഷ്യൽ മീഡിയ യിലും പ്രാദേശിക ദേശീയ അന്തർദേശിയ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടു..[6].[7] [8][9][10][11] സകരിയ്യ ആദ്യമായി സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ തന്നെ മലയാളത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സംവിധായകനെ സമ്മാനിക്കുന്ന ചിത്രമാണ് വിലയിരുത്തപ്പെടുന്നു.[12].വൈയക്തികവും സാമൂഹികവും പാരിസ്ഥിതികവും ഒക്കെയായ പല തിരിച്ചറിവുകളിലേക്ക് സംവിധായകൻ പ്രേക്ഷകരെ നയിക്കുന്നു.[13]

തിരക്കഥ[തിരുത്തുക]

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ തിരക്കഥക്കും സംവിധാനത്തിനും ശേഷം മുഹ്സിൻ പരാരിയോടൊപ്പം തിരക്കഥയെഴുതി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാക്ക921[14][15]

സകരിയ്യ

ഷോർട്ഫിലിം[തിരുത്തുക]

മാമുക്കോയ നായകനായ നേറ്റീവ് ബാപ്പ എന്ന മ്യൂസിക് ആൽബത്തിൽ അസിസ്റ്റന്റ് സംവിധായകനായിട്ടുണ്ട് സക്കരിയ. റിവോളവ് എന്ന ഷോർട് ഫിലിം ആണ് സകരിയയുടെ ആദ്യത്തെ വർക്ക്.  (2013)[16]. ശേഷം ശ്രീജിത്ത് സുകുമാരൻ സംവിധാനം ചെയ്ത ഹാങോവർ എന്ന ചലചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായി.

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. https://www.madhyamam.com/movies/movies-news/movie-news-others/2018-kerala-state-film-award-jayasurya-and-soubin-best-actors. {{cite web}}: Missing or empty |title= (help)
  2. "ഞാനെന്റെ ചുറ്റും നോക്കി അപ്പോൾ കണ്ടത് സിനിമയാക്കി". www.manoramanews.com. മനോരമ ന്യൂസ്.
  3. https://web.archive.org/web/20190304012029/https://www.mathrubhumi.com/movies-music/specials/state-film-awards-2019/49th-kerala-state-film-awards-2019-best-actor-actress-movie-director-ak-balan--1.3605752. മൂലതാളിൽ നിന്നും 2019-03-04-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Missing or empty |title= (help)
  4. https://www.madhyamam.com/movies/movies-news/movie-news-others/2018-kerala-state-film-award-jayasurya-and-soubin-best-actors. {{cite web}}: Missing or empty |title= (help)
  5.  https://www.imdb.com/title/tt7581572/
  6. https://metromatinee.com/soubin-shahir-play-hero-sudani-nigeria/
  7. https://metromatinee.com/soubin-shahir-play-hero-sudani-nigeria/
  8. https://gulfnews.com/life-style/celebrity/desi-news/south-india/samuel-robinson-on-the-sudani-from-nigeria-experience-1.2199657
  9. https://www.filmcompanion.in/sudani-from-nigeria-malayalam-movie-review-baradwaj-rangan/
  10. https://uae.voxcinemas.com/movies/sudani-from-nigeria-malayalam
  11. https://www.ndtv.com/kerala-news/paid-less-for-being-black-nigerian-actor-slams-kerala-film-producers-1831167
  12. http://www.chandrikadaily.com/review-sudani-from-nigeria.html
  13. http://www.prabodhanam.net/inner.php?isid=621&artid=2064[പ്രവർത്തിക്കാത്ത കണ്ണി]
  14. https://www.asianetnews.com/entertainment/muhsin-perari-new-movie-name-announced-pc9aq2
  15. https://www.madhyamam.com/movies/movies-news/malayalam/muhsin-parari-new-movie-announced-movie-news/2018/jul/22/526740
  16. "Album questions narratives on Islamic terror". The Times of India.
  17. https://www.youtube.com/watch?v=1FdqP-DPCBk
  18. https://www.madhyamam.com/movies/movie-interviews/zakariya-director-sudani-nigerea-interview-malayalam-interview-movie-news
"https://ml.wikipedia.org/w/index.php?title=സക്കരിയ_മുഹമ്മദ്&oldid=3800357" എന്ന താളിൽനിന്ന് ശേഖരിച്ചത്