സംവാദം:ഹെർമൻ ഗുണ്ടർട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംശയം: herman hesse എന്നു മലയാളത്തിൽ എഴുതുമ്പോൾ “സ്സെ” ശരിയായി വരുന്നില്ല. keyman-ൽ 'sse' എന്നാണ് ട്ടൈപ്പ് ചെയ്യുന്നത്. Sudhir Krishnan

  • മിക്കവാറും ഫോണ്ടിൻറെ പ്രശ്നമാകും അല്ലെ!, ഹെസ്സെയിൽ എകാരം ‘സ്സ’ യ്‍ക്കു ശേഷം കിടക്കുന്നതാണെങ്കിൽ. മലയാളം ഫോണ്ടുകൾ വികസിക്കുമ്പോൾ പരിഹരിക്കപ്പെടുമെന്നു കരുതാം.. --പ്രവീൺ 15:58, 27 ജൂൺ 2006 (UTC)[മറുപടി]

ഗുണ്ടറ്ട്ടും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും[തിരുത്തുക]

ഗുണ്ടറ്ട്ടും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും ഉറ്റമിത്രങ്ങളായിരുന്നുവെന്നു രണ്ടു ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ടു. http://www.payyanur.com/literature.htm എന്ന സൈറ്റിൽ നിന്നാണു ഇതു വന്നതെന്നു തോന്നുന്നു. ഇതല്ലാതെ കൂടുതൽ ആധികാരികമായ തെളിവുകൾ വല്ലതും നമ്മുടെ കയ്യിലുണ്ടോ ? “കേസരി” ജനിച്ചതു 1861-ൽ ആണു; ഗുന്ണ്ടർട് ജർമനിയിലേക്കു മടങ്ങിപ്പോയത് 1859-ലും മരിച്ചതു 1893-ലും. രണ്ടു പേരും അതിനു ശേഷം ദേശാന്തരയാത്ര നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. പിന്നെ എങ്ങനെയാണു ഇവർ മിത്രങ്ങളായതു ? കത്തുകൾ മുഖേനയോ ? അപ്പി ഹിപ്പി (talk) 07:46, 12 ഏപ്രിൽ 2007 (UTC)[മറുപടി]


നായനാരും ഗുണ്ടർട്ടും പരിചയക്കാർ പോലുമാകാനിടയില്ല,കൊല്ലത്തിൻറെ കണക്കു വെച്ചു നോക്കുമ്പോൾ. ഗുണ്ടർട്ടിനെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹം മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയതാണെന്ന വസ്തുത വ്യക്തമാക്കേണ്ടതല്ലേ. രണ്ടു പത്രങ്ങൾ പ്രസിദ്ധീകരുച്ചുവെന്നു പറയുന്നുണ്ടെങ്കിലും എന്നിൻറെ പേരു മാത്രമല്ലേ കാണുന്നുള്ളൂ.പശ്ചിമോദയവും രാജ്യസമാചാരവും മതപ്രചരണാർത്ഥം പ്രസിദ്ധീകരിച്ചിരുന്നവയാണ്. അവ പത്രങ്ങളാണെന്ന അഭിപ്രായം തെറ്റിദ്ധാരണാജനകമാണ്. ഡോ.മഹേഷ് മംഗലാട്ട് 10:28, 12 ഏപ്രിൽ 2007 (UTC)[മറുപടി]

തലശ്ശേരിയിലെ ഗുണ്ടർട്ട് സ്മാരക പ്രതിമ എന്ന പ്രയോഗം ഇഷ്ടെപ്പട്ടു.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഒരു പഴയ സം‌വാദമാണെങ്കിലും ഒന്നു രണ്ടു കാര്യങ്ങൾ കുറിക്കട്ടെ. 1859-ൽ കേരളം വിട്ട ശേഷവും ഗുണ്ടർട്ട് കേരളവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു എന്നു തോന്നുന്നു. ആ നിലയ്ക്ക് വേങ്ങയിലുമായി കത്തുവഴിയുള്ള സൗഹൃദം അസാദ്ധ്യമൊന്നുമല്ല. ഗുണ്ടർട്ടിന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണവും മറ്റും 1859-നുശേഷം ആയിരുന്നല്ലോ. ഗുണ്ടർട്ട് പോയതിനു ശേഷവും രാജ്യസമാചാരം പ്രവർത്തിച്ചു എന്നും അദ്ദേഹം അതിൽ പിന്നീടും എഴുതിയിരുന്നു എന്നും തോന്നുന്നു. 1865-ൽ അബ്രാഹം ലിങ്കൺ കൊല്ലപ്പെട്ടപ്പോൾ അതിനെക്കുറിച്ച് രാജ്യസമാചാരത്തിൽ ഗുണ്ടർട്ട് എഴുതിയിരുന്നതായി ഞാൻ എവിടെയോ വായിച്ചിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള എഡിറ്റു ചെയ്ത ഉണ്ണുനീലി സന്ദേശത്തിന്റെ ഒരു പതിപ്പിലെ ഏതോ അർത്ഥവിചാരത്തിലാണ്‌ കണ്ടതെന്നാണ്‌ തോന്നുന്നത്. ലിങ്കൺ "കുല" ചെയ്യപ്പെട്ടു എന്നു ഗുണ്ടർട്ട് എഴുതിയതു ചൂണ്ടിക്കാണിച്ചിട്ട്, murder എന്നതിന്റെ മലയാളം 'കൊല' എന്നതു പോലെ 'കുല'-യും ആകാം എന്നോ മറ്റോ അതിൽ പറഞ്ഞിരുന്നു. മതപ്രചാരണം ലക്ഷ്യം വച്ചിരുന്നെങ്കിലും രാജ്യസമാരവും മറ്റും പത്രങ്ങൾ ആകാതിരിക്കുന്നതെങ്ങനെ? ദേശാഭിമാനിയോ, ജനയുഗമോ, വീക്ഷണമോ, നസ്രാണിദീപികയോ ഒന്നും പത്രമല്ലെന്ന് ആ യുക്തി വച്ചു വാദിച്ചുകൂടേ.Georgekutty 05:59, 14 ജൂലൈ 2010 (UTC)[മറുപടി]

ഗുണ്ടർട്ടിന്റെ ആജീവനാന്തജീവചരിത്രം പഠിച്ചുകൊണ്ടിരിക്കയാണു്. കൂടുതൽ വിവരങ്ങളുമായി വരാം. ആധുനികമലയാളത്തിന്റെ പിതാവു് തുഞ്ചത്തെഴുത്തച്ഛനായിരിക്കാം. പക്ഷേ മലയാളത്തിന്റെ തലതൊട്ടപ്പൻ ഗുണ്ടർട്ട് എന്ന വിദേശി തന്നെയായിരുന്നെന്ന കാര്യം അനുനിമിഷം ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 21:42, 26 ജൂലൈ 2012 (UTC)[മറുപടി]
വരട്ടെ; കാത്തിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 23:00, 26 ജൂലൈ 2012 (UTC)[മറുപടി]
വിക്കിപീഡിയ തുടങ്ങുന്ന കാലത്തു് ആരോ എവിടെനിന്നോ അലക്ഷ്യമായി പകർത്തിയിട്ട ഒരബദ്ധമായിരിക്കണം വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായുള്ള 'സുഹൃദ്'ബന്ധം. അതല്ലാതെ ഇതിനുപോദ്ബലകമോ യുക്തിസഹമോ ആയ അവലംബങ്ങളൊന്നും കണ്ടെടുക്കാനായില്ല. അതുകൊണ്ടു് ആ വരികൾ നീക്കം ചെയ്യുന്നു. ഒരു പക്ഷേ, ഗുണ്ടർട്ടിന്റെ പ്രവൃത്തിപഥത്തേയും കൃതികളേയും കുറിച്ച് ആദ്യമായി കേരളത്തിൽ ഉറക്കെ പഠിച്ചതു് നായനാർ ആയിരിക്കാം. അങ്ങനെയെങ്കിൽ, അത്തരം അവലംബങ്ങൾ ലഭിയ്ക്കുന്ന മുറയ്ക്കു് അവ പിന്നീട് ചേർക്കാവുന്നതേയുള്ളൂ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:33, 1 ഫെബ്രുവരി 2013 (UTC)[മറുപടി]

ഗുണ്ടർട്ടിനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും വർത്തമാനകാലത്ത് പഠനങ്ങൾ നടത്തുകയും അദ്ദേഹത്തിന്റെ കൃതികൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തത് പ്രൊഫ. സ്കറിയാ സ്കറിയാ ആണെന്ന് കാണുന്നു. --ഷിജു അലക്സ് (സംവാദം) 02:43, 9 മേയ് 2013 (UTC)[മറുപടി]

ജർമ്മൻ ഭാഷാപണ്ഡിതൻ[തിരുത്തുക]

\\....സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് \\


ഗുണ്ടർട്ട് ജർമൻ ഭാഷാ പണ്ഡിതനായിരുന്നോ?--ഷിജു അലക്സ് (സംവാദം) 02:47, 9 മേയ് 2013 (UTC)[മറുപടി]

ഹ! അതുകൊള്ളാം. :))
പറഞ്ഞുവരുമ്പോൾ, മലയാളം എന്ന ദേശവും അവിടൊരു ഭാഷയും ഉണ്ടെന്നു് അറിയുന്നതിനുമുമ്പുതന്നെ, ജർമ്മൻ അടക്കം പല യൂറോപ്യൻ ഭാഷകളുടെയും പണ്ഡിതൻ കൂടിയായിരുന്നു ഗുണ്ടർട്ട്. അദ്ദേഹം സാഹിത്യവൃത്തി ആദ്യം ചെയ്തുതുടങ്ങിയതുതന്നെ ജെർമ്മൻ, ഗ്രീക്ക്, ലത്തീൻ കൃതികൾ പരിഭാഷപ്പെടുത്തിയും പകർത്തിയെഴുതിയുമാണു്. "ഒരുവന്റെ മാതൃഭാഷയാണു് അവനെ ബഹുദൂരം സഞ്ചരിപ്പിക്കുക" എന്ന തത്വം ഒരിക്കൽകൂടി തെളിയിക്കുന്നു ഇക്കാര്യം.
എന്തായാലും ആ വാചകം കൂടുതൽ ശരിയാക്കി എഴുതേണ്ടതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:21, 9 മേയ് 2013 (UTC)[മറുപടി]