സംവാദം:ഹിമയുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

--ചള്ളിയാൻ 17:09, 4 മേയ് 2007 (UTC)പണ്ട് കാലങ്ങളിൽ ഹിമസംഹതി വളരെ വലുതായിരുന്നെന്നത് യൂറോപ്പിലെ ആൽപൈൻ (alpine) മേഖലകളിലെ ഒരു നാടൻ വിശ്വാസമായിരുന്നു: ഇംബ്രീ ആന്റ് ഇംബ്രീ (1979), ജീൻ ഡി കാർപെന്റർ (Jean de Charpentier) എന്നയാളോട് ഒരു മരംവെട്ടുകാരൻ സ്വിസ്സ് ഗ്രിംസെൽ ഹിമസഹതിയെക്കുറിച്ച് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.[1].


ഇത്

ദാ ഇതിന്റെ "The idea that in the past glaciers had been far more extensive was folk knowledge in some alpine regions of Europe: Imbrie and Imbrie (1979) quote a woodcutter telling Jean de Charpentier of the former extent of the Swiss Grimsel glacier[1]." തർജ്ജമയാണ്‌ എന്തോ പിശകില്ലേ? എഴുതിയ ആൾ തന്നെ തിരുത്തട്ടെ എന്ന് കരുതി ഇവിടെ ഇടുന്നു തിരുത്തിയ ശേഷം മായ്ച്ചു കളയാം.


-- ശ്രീജിത്ത് കെ 12:32, 9 മേയ് 2007 (UTC) ചള്ളിയാനേ, കുറച്ചധികം കഷ്ടപ്പെട്ടു ഞാൻ ഈ വരിയുടെ അർത്ഥം മനസ്സിലാക്കാൻ. പക്ഷെ ചെയ്തത് ശരിയാണെന്നാണ് എന്റെ പരിമിതമായ അറിവ് വച്ച് എനിക്ക് തോന്നുന്നത്. തെറ്റാണെങ്കിൽ ധൈര്യപൂർവ്വം തിരുത്തിക്കോളൂ. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ സർവ്വത്ര വ്യാകരണപ്പിശകാണ്. തർജ്ജിമ തുടങ്ങിവച്ച് ഞാൻ പുലിവാലു പിടിച്ച ലക്ഷണമാ.

നന്ദി. വിണേടത്ത് കിടന്നുരുളാതെ വിമർശനങ്ങള് ഏറ്റുവാങ്ങാൻ തോന്നിയ വലിയ മനസ്സിന് ആശംസകൾ. ഞാൻ തിരുത്തിയേക്കാം. എന്റെ സഹായം വല്ലിടത്തും വേണമെങ്കിൽ പറയണം. പിന്നെ ഒരു സ്വകാര്യം. തർജ്ജമ വാക്കിനു പുറകേ വാക്കായി ചെയ്യുന്നതിനേക്കാൾ മുന്ന് ആ ലേഖനം മൊത്തമായി ഒരു പ്രാവശ്യം എങ്കിലും വായിച്ച ശേഷം തർജ്ജമ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. പിന്നെ ശ്രീജിത്ത് സം‌വാദം മൊത്തം മായ്ക്കുക വായിച്തിനുശേഷം. അതിന്റെ ആവശ്യം കഴിഞ്ഞു. --ചള്ളിയാൻ 13:24, 9 മേയ് 2007 (UTC)

-- ശ്രീജിത്ത് കെ 11:46, 10 മേയ് 2007 (UTC) സഹായം വേണോന്നോ? അതെന്നാ ചോദ്യമാ ചള്ളിയാനേ. ഈ ലേഖനം വായിച്ചാൽ അറിയില്ലേ, കാര്യമായ സഹായം എനിക്ക് വേണമെന്ന്.

സത്യം പറഞ്ഞാൽ മേൽപ്പറഞ്ഞ വാചകത്തിലെ തെറ്റ് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ചള്ളിയാൻ അത് തിരുത്തിയിട്ട് വേണം എനിക്കത് മനസ്സിലാക്കാൻ. അതുപോലെ വാചകങ്ങൾ ഇനിയുമുണ്ട്. പതിയെ എല്ലാം ശരിയാക്കണം. ഓഫീസ് ജോലിക്കിടയിൽ കിട്ടുന്ന അരമണിക്കൂർ ഗ്യാപ്പിൽ ഓടി വന്ന് തർജ്ജമ ചെയ്യുന്നത്കൊണ്ട് ഒന്നിലും മനസ്സിരുത്താൻ കഴിയുന്നില്ല. എങ്കിലും എന്നെക്കൊണ്ടാകുന്ന വിധം ഭംഗിയാക്കാൻ ശ്രമിക്കാറുണ്ട്.

ഈ സംവാദം മായ്ച്ചുകളയേണ്ട എന്നാണ് എന്റെ അഭിപ്രായം. ചിലപ്പോൾ മേൽപ്പറഞ്ഞ വാചകമോ കാര്യങ്ങളോ ഇനിയും ആവശ്യം വന്നാലോ.

ഈ ലേഖനത്തിൽ ഇപ്പോഴും ഇംഗ്ലീഷിൽ കിടക്കുന്ന വാക്കുകളുണ്ട്. അവയുടെ മലയാ‍ളം വാക്കുകൾ കണ്ടെത്താനായി സഹായിക്കുമോ. [കാലഘട്ടത്തിന്റെ കാഠിന്യം കുറയ്ക്കുന്ന പ്രതിഭാസങ്ങൾ]എന്ന ഉപവിഭാഗത്തിൽ ഒരു വാചകം തന്നെ ഇംഗ്ലിഷിൽ കമന്റായി ഇട്ടിട്ടുണ്ട്. എനിക്കതിന്റെ അർത്ഥം മനസ്സിലാകുന്നില്ല.


മലയാളത്തിലാക്കേണ്ട പദങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് വാക്ക് മലയാളം വാക്ക്
glaciers ഹിമസംഹതി
glaciation ഹിമസംഹതി രൂപീകരണം(ഇത് ശരിയാണോ എന്നറിയിലല്ല ഹിമാനി എന്ന് പ്രവീണ്ട് കൊടുത്തിരിക്കുന്ന് എതാ ശരി?
rock scouring and scratching, glacial moraines, drumlins, valley cutting, and the deposition of till or tillites and glacial erratics പാറകൾ തമ്മിലുള്ള ഉരസലും പോറലുകളും ഗ്ലേഷയൽ മൊറയിനുകൾ ( മഞ്ഞു മലകൾ പിഅറക്കിയെടുക്കുന്ന് അവശിഷ്ടങ്ങൾ ആണ്‌) .. ബാക്കി പിന്നെ..
Variations in the ratios of isotopes in sedimentary rocks, ocean sediment cores, and for the most recent glacial periods, ice cores
glacial moraines, drumlins, and glacial erratics
continental crust phenomen
Snowball Earth
orbital forcing
anthropogenic forcing
Glacial and interglacial periods
orbital dynamics ഭ്രമണപദശക്തികൾ
Vulcanism
albedo

— ഈ തിരുത്തൽ നടത്തിയത് Sreejithk2000 (സംവാദംസംഭാവനകൾ)

ഇംഗ്ലീഷ് വാക്ക് മലയാളം വാക്ക്
glaciers ഹിമാനി
glaciation ഹിമാനി രൂപവത്കരണം
rock scouring and scratching, glacial moraines, drumlins, valley cutting, and the deposition of till or tillites and glacial erratics
Variations in the ratios of isotopes in sedimentary rocks, ocean sediment cores, and for the most recent glacial periods, ice cores
glacial moraines, drumlins, and glacial erratics
continental crust phenomen ഭൌമോപരിതല രൂപവത്കരണ പ്രവർത്തനങ്ങൾ
Snowball Earth
orbital forcing ഭ്രമണ ബലം
anthropogenic forcing മാനുഷിക ബലപ്രയോഗങ്ങൾ
Glacial and interglacial periods ഹിമാനി രൂപവത്കരണ കാലങ്ങൾ
orbital dynamics ഭ്രമണപഥശക്തികൾ
Vulcanism അഗ്നിപർവ്വത സാമീപ്യത്താലുള്ള ഭൌമപ്രവർത്തനങ്ങൾ
albedo ധവളപ്രതലം ;-)

--പ്രവീൺ:സംവാദം‍ 12:28, 11 മേയ് 2007 (UTC)

പരിഭാഷ[തിരുത്തുക]

The idea that in the past glaciers had been far more extensive was folk knowledge in some alpine regions of Europe: Imbrie and Imbrie (1979) quote a woodcutter telling Jean de Charpentier of the former extent of the Swiss Grimsel glacier[1

പണ്ട് കാലങ്ങളിൽ ഹിമസംഹതി ഇന്നത്തേതിനേക്കാൾ കൂടുതൽ ഭാഗങ്ങളിൽ കാണപ്പെട്ടിരുന്നു. യൂറോപ്പിലെ ആൽപൈൻ (alpine) മേഖലകളിലെ ഗ്രാമീണവാസികൾക്ക് ഇത് ഒരു നാട്ടറിവാണ്. സ്വിസ്സ് ഗ്രിംസെൽ എന്ന ഹിമസംഹിതിയുടെ പഴയകാല വലിപ്പം എന്തുമാത്രം ഉണ്ടായിരുന്നു എന്ന് ഇന്നാട്ടുകാരനായ് ഒരു മരം വെട്ടുകാരൻ ഴാൻ ഷാർപെൻറിയറോഡ് വിവരിച്ചതായി ഇംബ്രിമാർ അവരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഇവിടെ ഏക്സ്റ്റൻറ് എന്നത് ഹിമ സംഹിതിയുടെ വലിപ്പമാണ്.

ഞാൻ കുറച്ചു വായനയിലാണ്. ആവശ്യപ്പെടുന്നത് ചെയ്യാൻ നോക്കം. മികച്ച ചില പരിഭാഷകർ വിക്കിയിൽ നേരത്തേ തന്നെ ഉണ്ട്. അവരുടെ സഹായവും നമുക്ക് ചോദിക്കാം --ചള്ളിയാൻ 12:43, 10 മേയ് 2007 (UTC)

ഹിമാനി എന്നത് അവലാഞ്ച് (മഞ്ഞിടിച്ചിൽ) ആണോ?--Vssun 18:00, 12 മേയ് 2007 (UTC)

കൂറ്റൻ മഞ്ഞു മലകൾ ആണ്‌ ഹിമാനി. അതായത് ഒരു ഭൂഖണ്ഡം ഒക്കെ മൂടുന്ന തരം. അത് ഇടിയുന്നതാണ്‌ അവലാഞ്ച്. ഊട്ടിയിൽ അവലാഞ്ച് എന്ന പേരിൽ ഒരു മല ഉണ്ട്. പണ്ടെങ്ങാനും അവിടെ മഞ്ഞ് മൂടിക്കിടന്നിരുന്നോ അവോ? --ചള്ളിയാൻ 08:59, 14 മേയ് 2007 (UTC)

ടേബിളോത്സവം 2007[തിരുത്തുക]

പ്രവീണേ, എന്തിനാ വേറെ ഒരു ടേബിൾ? ഓരോരുത്തരും അവരവരുടെ പരിഭാഷയ്ക്കായി പുതിയ ടേബിൾ ഉണ്ടാക്കാൻ തുടങ്ങിയാൽ ഇവിടെ ടേബിൾ കൊണ്ട് ആറാട്ട് നടത്താൻ മാത്രം ഉണ്ടാകും. ഒന്നിൽ തന്നെ എല്ലാവരും തിരുത്തുന്നതല്ലേ ഭംഗി? -- ശ്രീജിത്ത് കെ 07:34, 14 മേയ് 2007 (UTC)

ചിലതൊന്നും സമാന പദമില്ലാതെ നമ്മളെ കുഴക്കാവുന്ന പദങ്ങൾ ആണ്‌. അപ്പോൽ നമ്മൾ പ്രവീണിന്റെ പരിഭാഷയെ ആശ്രയിക്കാം. കാരണം അദ്ദേഹം ഇതിന്റെ ഉസ്താദ് ആണ്‌. (തമാശയായി)--ചള്ളിയാൻ 08:46, 14 മേയ് 2007 (UTC)

വൃത്തിയാക്കൽ[തിരുത്തുക]

ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 09:08, 19 ജൂലൈ 2012 (UTC)

☑Y ചെയ്തു --Vssun (സംവാദം) 06:26, 21 ജൂലൈ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹിമയുഗം&oldid=1364974" എന്ന താളിൽനിന്ന് ശേഖരിച്ചത്