സംവാദം:ഹജ്ജ്/പഴയത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിയിൽ ഇനി വല്ല ഫലകവും ബാക്കിയുണ്ടോ ആവോ? ഒരു നാലെണ്ണ്ം ഈ താളിൽ എനിക്കും ചേർക്കണമായിരുന്നു :-) സിദ്ധീഖ് 21:08, 3 ഡിസംബർ 2007 (UTC)[മറുപടി]

ഫലകം പേജ്[തിരുത്തുക]

ഈ താളിന് യോജിച്ച പേർ ഫലകം പേജ് എന്നാവും സിദ്ധീഖ് 21:09, 3 ഡിസംബർ 2007 (UTC)[മറുപടി]

അതൊക്കെ മോശമല്ലേ സിദ്ധിക്കേ? :) --ജ്യോതിസ് 21:35, 3 ഡിസംബർ 2007 (UTC)[മറുപടി]

നിഷ്പക്ഷത ഫലകം ഇടുമ്പോൾ കാരണം കൂടി എഴുതിയാൽ നല്ലതായിരുന്നു. എവിടെയാണ്‌ അസന്തുലിതാവസ്ഥ എന്നറിയാൻ മറ്റുള്ളവർക്ക് എളുപ്പം കഴിയണമെന്നില്ല. പിന്നെ ഇങ്ങനത്തെ ഫലകങ്ങൾ ഇടുന്നത് എഴുതുന്നവരെ പരിഹസിക്കാനോ കൊച്ചാക്കാനോ ആണ് എന്ന് ധാരണയണ്ടെങ്കിൽ അത് തെറ്റാണ്‌. അത് ലേഖനത്തിന്റെ നിലവാരം ഉയർത്താൻ വേണ്ടിയാണ്‌> ഫലകങ്ങൾ നീക്കം ചെയ്യപ്പെടുക തന്നെ ചെയ്യും എന്നാൽ അവ ഇല്ലാഞ്ഞാൽ ലേഖനം പഴയ പടികിടന്നേക്കാം. --ചള്ളിയാൻ ♫ ♫ 02:11, 4 ഡിസംബർ 2007 (UTC)[മറുപടി]

ഹജ്ജിൻറെ ചരിത്രം ആദം നബിയുടെ കാലം [4] മുതൽ തുടങ്ങിയതാണ്.

ഇതിനു ചേർത്തിരിക്കുന്ന അവലംബം കണ്ടിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്താണത്.?

അത് ഇംഗ്രീസീന്ന് കണ്ണുമടച്ച് കോപ്പിയടിച്ചത്. അവിടത്തെ പി.എച്ച്.പി. യുടെ കോഡ് മാറിയത് കോപ്പിയടിക്കാരൻ അറിഞ്ഞിരിക്കില്ല. --ചള്ളിയാൻ ♫ ♫ 06:01, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇംഗ്രീസ് എന്നാൽ എന്താണെന്ന് മനസ്സിലായില്ല. കോപ്പിയടി ആണോ അല്ലെ എന്ന് എഡിറ്റ് വ്യു നോക്കിയാൽ മനസ്സിലാവും?പി.എച്.പി കോഡ് എങ്ങനെ എന്നറിയില്ലെങ്കിൽ പി.എച്.പീ കുറിച്ച് മുണ്ടരുത്. പറയുന്ന കാര്യത്തിൽ തറ ആവണം--ബ്ലുമാൻ‍ഗോ ക2മ 06:11, 4 ഡിസംബർ 2007 (UTC)[മറുപടി]

അതിന്റെ ആധാരസൂചികയിൽ എന്താ കാണുന്നത്?, ആൾക്കാർക്ക് വായിക്കനൊക്കുമോ?, വ്യക്തതയുള്ള ആൾ അത് ശരിയാക്കിയാട്ടെ... എന്നിട്ട് മതിമ്മറ്റുള്ളവരെ തറയാക്കൽ --ചള്ളിയാൻ ♫ ♫ 06:34, 4 ഡിസംബർ 2007 (UTC)[മറുപടി]

ഹജ്ജിന്റെ ചരിത്രം ആദാമിന്റെ കാലം മുതൽ തുടങ്ങിയതാണ്‌ എന്ന പ്രസ്ഥാവനയ്ക്കാണ്‌ തെളിവു ചോദിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ അതുമായി ബന്ധപ്പെട്ട പ്രസ്ഥാവനകൾ ഒന്നും കാണുന്നുമില്ല. അവലംബം ശരിയായി നൽകുന്നില്ലെങ്കിൽ ഇപ്പോഴത്തെ കോഡ് മാറ്റി അൺ‌റെഫറൻസ്ഡ് ഫലകം പുനസ്ഥാപിക്കേണ്ടതാണ്‌.--Shiju Alex|ഷിജു അലക്സ് 06:16, 4 ഡിസംബർ 2007 (UTC)[മറുപടി]


ഇംഗ്ലീഷ് റഫറൻസിൽ അതുമായി ബന്ധപെട്ട ഭാഗം ഉണ്ട. എന്താണ് മനസ്സിലാവാത്തത് എന്ന് ചോദിച്ചാൽ പറഞ്ഞുതരാം --ബ്ലുമാൻ‍ഗോ ക2മ 06:30, 4 ഡിസംബർ 2007 (UTC)[മറുപടി]


ഇംഗ്ലീഷിലുള്ള ആ ഭാഗം എവിടെ. ആ ലേഖനത്തിൽ adam എന്ന ഒരു വാക്കു പോലും ഇല്ല. ഉണ്ടെങ്കിൽ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യൂ.

Many Muslims believe that it goes back to the time of Abraham in 2000 BC.

ഇതാണ്‌ ഇംഗ്ലീഷ് വിക്കിയിൽ. അതായത് കൂടിയാൽ അബ്രാഹാമിന്റെ കാലൊഅം വരെ ചരിത്രം പറയാം. പക്ഷെ മുകളിലെ വാചകത്തിൽ ആദാമിന്റെ കാലത്തേക്കാ പോകുന്നത്. അതിനാണ്‌ അവലംബം ചോദിച്ചിരിന്നത്. --Shiju Alex|ഷിജു അലക്സ് 06:35, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇഗ്ലീഷ് വിക്കിയിൽ ഉണ്ടെന്ന് ആരാ പറഞ്ഞത്? --ബ്ലുമാൻ‍ഗോ ക2മ 06:39, 4 ഡിസംബർ 2007 (UTC)[മറുപടി]


വേരിഫയബിൾ അല്ലാത്ത ഭാഗം ഒഴിവാക്കിയിട്ടുണ്ട്. നിഷ്പക്ഷമായ സൈറ്റുകളീൽ നിന്നുള്ള തെളിവ് ഹാജരാക്കിയാൽ പ്രസ്തുത വരി കൂട്ടി ചേർക്കാം. എന്തു കൊണ്ടു അങ്ങനെ ഒരു വാചകം ഇംഗ്ലീഷ് വ്ക്കിയിക്ൽ ബ്ലൂഉംനാംഗോ കൂട്ടി ചേർക്കുന്നില്ല.

ലേഖനം കാടുകയറി യുക്തിക്കും നിരക്കാത്ത വാചകങ്ങൾ തിരുകി {{തെളിവ്}} കയറ്റുന്നതിനു ഒരു അറുതി വേണം. ലേഖനം വായിക്കുന്നവർ എന്ത് എഴുതിയാലുംആംഗീകരിച്ചു കൊള്ളും എന്ന വിചാരം ശരിയല്ല. ഇതു മത പ്രബോധന വിക്കിയല്ല.--Shiju Alex|ഷിജു അലക്സ് 06:47, 4 ഡിസംബർ 2007 (UTC)[മറുപടി]

ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ‍ എഴുതാറില്ല. --ബ്ലുമാൻ‍ഗോ ക2മ 06:51, 4 ഡിസംബർ 2007 (UTC)[മറുപടി]


യുക്തിക്കു നിരക്കാത്ത വാചകംആണ്‌ ഹജ്ജിന്റെ ചരിത്രം ആദാമിന്റെ കാലം മുതൽ തുടങ്ങിയതാണ്‌.

ഈ വാചകം എന്തു തെളിവിന്റെ ബലത്തിലാണ്‌ ലേഖനത്തിൽ തിരുകി കയറ്റിയത്. അങ്ങനെ ഖുർ‌ആനിൽ പറയുന്നുണ്ടോ. ഉണ്ടെങ്കിൽ എവിടെ? ആരാണ്‌ ഇങ്ങനെ ഒരു പ്രസ്ഥവന നടത്തിയത്. നടത്തിയെങ്കിൽ എന്തു തെളിവിന്റെ അടിഥാനത്തിൽ. പുരോഹിതർ പറയുന്നതു കണ്ണുമടച്ചു വിശ്വസിക്കുന്ന വിശ്വാസികളുടെ കാലമൊക്കെ പോയി ബ്ലൂമാംഗോ.

പിന്നെ ഇതു നിരീശ്വരവാദികളുടെ വിക്കിയും അല്ല. വിക്കിക്കു അങ്ങനെ ആരുടേയും പക്ഷം പിടിക്കാൻ പറ്റില്ല. വിശ്വാസിയുടേയും അവിശ്വാസിയുടേയും. എഴുതുന്നതൊക്കെ നിഷ്പക്ഷവും വേരിഫയബിലൂം ആയിരിക്കണം. അതിനാണ്‌ നിഷ്പക്ഷമായ സൈറ്റുകളീൽ നിന്നോ പുസ്തകത്തിൽ നിന്നോ തെളിവ് ചോദിക്കുന്നത്.--Shiju Alex|ഷിജു അലക്സ് 07:01, 4 ഡിസംബർ 2007 (UTC)[മറുപടി]

പുസ്തകത്തിൻറെയോ സൈറ്റിൻറെയോ നിഷ്പക്ഷത തീരുമാനിക്കൽ ആരാണെന്നു കൂടി പറഞ്ഞു തരണം? --ബ്ലുമാൻ‍ഗോ ക2മ 07:09, 4 ഡിസംബർ 2007 (UTC)[മറുപടി]


ആ പ്രസ്ഥവന ശരി ആണ്‌ എന്നു ഉറപ്പുണ്ടെങ്കിൽ ആ പ്രസ്ഥാവന‍ അവിടെ പുനഃസ്ഥപിക്കൂ.

എന്നിട്ടു മറ്റു ലേഖനഗ്ങളിലും ഇതേ കലാ പരിപാടി തുടരൂ. മലയാളം വിക്കി അഭിവൃദ്ധിപ്പെടട്ടെ. വിക്കി വായിക്കുന്ന വിശ്വാസികൾ അതു വായിച്ചു കിട്ടുന്ന നിർവൃതിയിൽ കോരിത്തരിക്കട്ടെ. ഒത്താൽ അതു വായിച്ചു ഉടലോടെ സ്വർഗ്ഗത്തിലേക്കു പോകട്ടെ. നിങ്ങളുടെ സം‌വാദങ്ങൾക്ക് മറുപടി പറയുക അല്ലാതെ ഗുണമുൾല വേറെ പരിപാടികൾ വിക്കിയിൽ ചെയ്യാനുണ്ട്. --Shiju Alex|ഷിജു അലക്സ് 07:18, 4 ഡിസംബർ 2007 (UTC)[മറുപടി]

പരസ്പര ബന്ധമില്ലാത്ത പ്രതിലോമ അർത്ഥമുള്ള വാചകങ്ങൾ വെട്ടുന്നു. കലാപരിപാടി തുടരാൻ കൊടുക്കുന്ന നിർദ്ദേശം നല്ലത് തന്നെ,അഭിവൃദ്ധിപ്പെടാനും സ്വർഗ്ഗത്തിൽ പോവാനും ആശംസ. വിക്കിയിൽ വിശ്വാസികളെ തൃപ്തി പെടുത്താനുള്ള ലേഖനം എഴുത്ത് പ്രോത്സാഹനം തെറ്റാണ്.--ബ്ലുമാൻ‍ഗോ ക2മ 08:18, 4 ഡിസംബർ 2007 (UTC)[മറുപടി]
പുസ്തകത്തിൻറെയോ സൈറ്റിൻറെയോ നിഷ്പക്ഷത തീരുമാനിക്കൽ ആരാണെന്നു കൂടി പറഞ്ഞു തരണം? സംവാദം വഴിമുട്ടാതെ സംവായത്തിലെത്തണമെങ്കിൽ വാദം ഉന്നയിക്കുന്നയാൾ തെളിവ് നിരത്തണം--ബ്ലുമാൻ‍ഗോ ക2മ 07:23, 4 ഡിസംബർ 2007 (UTC)[മറുപടി]

ദയവായി സം‌വാദങ്ങളിൽ അല്പം മാന്യത പുലർത്തണം. മറ്റുള്ളവരുടെ പേരും ഒപ്പും ഉപയോഗിച്ച് ആഭാസ പ്രസ്താവനകൾ നടത്തുകയും അരുതു. അത് ചെയ്ത് ഐ.പി.യെ ഒരാഴ്ചക്ക് ബ്ലോക്ക് ചെയ്യുന്നു.--ചള്ളിയാൻ ♫ ♫ 08:21, 4 ഡിസംബർ 2007 (UTC)[മറുപടി]

ചള്ളിയനുള്ള മറുപടി[തിരുത്തുക]

“അതിന്റെ ആധാരസൂചികയിൽ എന്താ കാണുന്നത്?, ആൾക്കാർക്ക് വായിക്കനൊക്കുമോ?, വ്യക്തതയുള്ള ആൾ അത് ശരിയാക്കിയാട്ടെ... എന്നിട്ട് മതിമ്മറ്റുള്ളവരെ തറയാക്കൽ --ചള്ളിയാൻ ♫ ♫ 06:34, 4 ഡിസംബർ 2007 (UTC) “ ഒരു ref കൂടുതാലായി വന്നതിനാണ് ചള്ളിയൻ സാർ കലിതുള്ളുന്നത്. അത് റിമൂവ് ചെയ്യാതെ അടിക്കാൻ ഒരു വടികിട്ടി എന്ന നിലക്കാണ് ഈ വാചക കസർത്ത്. എന്നെ രക്ഷിക്കാൻ ആരുമില്ലെ ഇവിടെ? --ബ്ലുമാൻ‍ഗോ ക2മ 08:37, 4 ഡിസംബർ 2007 (UTC)[മറുപടി]


ഈ വക ആഭാസങ്ങൾ നടത്തുന്നതു സോക്ക് പപ്പറ്റിന്റെ ആശാനായ സിദ്ദീഖ് ആണ് എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.

പിന്നെ മത പരം ആയ വിഭാഗങ്ങൾ ലേഖനം ഞാൻ എഴുതുന്നുണ്ടെങ്കിൽ അതു നിങ്ങൾ രണ്ടും എഴുതുന്ന പോലെ വിക്കയിൽ ലേഖനം എഴുതു സ്വർഗ്ഗം കിട്ടാൻ വേണ്ടി എഴുതുന്നതല്ല സിദ്ദേഖേ. അതു കൊണ്ട് ഇതേ പോലെ ഹജ്ജിന്റെ ചരിത്രം ആദാമിന്റെ കാലം മുതൽ തുടങ്ങിയതാണ്‌ എന്ന പോലുള്ള അബദ്ധ ജഡിലമായ വാചകങ്ങൾ ഞാൻ എഴുതിയിട്ടുള്ള വരികളിൽ കാണീല്ല.


സിദ്ദീഖ്/ബ്ലൂമാംഗോ എന്നിവർ എന്നെ ഒരു ക്രിസ്ത്യൻ മിഷനറി ആയി തറടിച്ച് നിങ്ങളുടെ പോക്രിത്തരത്തിനു ന്യായീകരണങ്ങൾ കണ്ടെത്തെണ്ട.

ഹജ്ജിന്റെ ചരിത്രം ആദാമിന്റെ കാലം മുതൽ തുടങ്ങിയതാണ്‌' എന്ന് ഏതു കോപ്പിലെ പുസ്തകത്തിലാണ്‌ പറഞ്ഞിരിരിക്കുന്നത്. അതിന്റെ തെളിവാണ്‌ ആവശ്യപ്പെട്ടത്. .


അതു ഹാജരാക്കതെ മൂന്നാംകിട ഇസ്ലാമിക തീവ്രവാദി സൈറ്റുകളിൽ (ആ തെളിവ ഹാജരാക്കിയ വിധം അതിനേക്കാൾ ലജ്ജവഹമായിട്ട്) നിന്നുള്ള പോക്രിത്തരങ്ങൾ തെളിവായി കണിച്ച് വിക്കി വായിക്കുന്നവരെ വിഡ്ഡിയാക്കാം എന്നു കരുതുന്നു എങ്കിൽ അതു വെറും പകൽകിനാവ് ആണ്‌.

വിക്കിയിൽ വർഗ്‍ഗീയത കടത്തി കൊണ്ടു വന്നു അനേകം ഉപയോക്താക്കളുടെ വിലപ്പെട്ട സമയം കളയുന്ന ഈ രണ്ടു ഉപയോക്താളേയും ഇനി മുന്നറിപ്പ് നല്കി വിക്കിയിൽ നിലനിർത്തണം എന്നു തോന്നുന്നില.

അടുത്ത സം‌വാദം ഇനി ഏതു താളിലാണ്‌ തുടങ്ങുന്നത്. --Shiju Alex|ഷിജു അലക്സ് 08:46, 4 ഡിസംബർ 2007 (UTC)[മറുപടി]

വ്യക്തികളെയും മത പുസ്ത്കങ്ങളെയും ആക്ഷേപിക്കുന്നത് കോണ്ട് വെട്ടുന്നു --ബ്ലുമാൻ‍ഗോ ക2മ 08:51, 4 ഡിസംബർ 2007 (UTC)[മറുപടി]

സാധാരണ ഐ പി എഡിറ്റൊക്കെ കഴിഞ്ഞ പ്രോക്സി എഡിറ്റിങ്ങിലാണ്‌ ആശാന്മാരുടെ കളി.വിക്കിയിലെ സാങ്കേതിക വിദഗ്ദർ ഒക്കെ ഇതൊന്നും കാണുന്നിലല്ലേ--Shiju Alex|ഷിജു അലക്സ് 08:49, 4 ഡിസംബർ 2007 (UTC)[മറുപടി]

നിരിശ്വര മതക്കാരും അസഹിഷ്ണുക്കളും അവരുടെ ക്ണ്ണട ഊരിയാൽ ഉപകാരമായിരിന്നു.--ബ്ലുമാൻ‍ഗോ ക2മ 09:09, 4 ഡിസംബർ 2007 (UTC)[മറുപടി]

ഒരു ലേഖനത്തിന്റെ പുറത്ത് എല്ലാവരും ഇത്ര വികാരാധീനരാവുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല. ആദം എന്ന ലേഖനത്തിലുണ്ടായ പലെ സമയം കൊല്ലിയാണോ ഈ സം‌വാദവും. ഷിജു അല്പം കൂടെ സമന്വയം പാലിക്കണമെന്നഭ്യര്ത്ഥിക്കുന്നു. പുത്തനച്ചിയെപ്പറ്റി എഡിറ്റ് സമ്മറിയിൽ എഴുതിക്കണ്ടു ബ്ലൂമാങ്ങ അത് വിശദീകരിച്ചാൽ നന്നായിരുന്നു. പി.എച്ച്.പി. യുടെ പ്രശ്ന്മാണെന്ന് പറഞ്ഞതിന്‌ താങ്കൾടെ മറുപടി അസ്വീകാര്യമായിത്തോന്നി. പിന്നെ താങ്കളേ എന്തു നിലക്കാണ്‌ സഹായിക്കേണ്ടത് എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു. --ചള്ളിയാൻ ♫ ♫ 10:18, 4 ഡിസംബർ 2007 (UTC)[മറുപടി]

ഹജ്ജിന്റെ ചരിത്രം ആദാമിന്റെ കാലം മുതൽ തുടങ്ങിയതാണ്‌ ഇതിനെ കുറിച്ച് ഒരു മണിക്കൂറിനുള്ളിൽ ആധാരം കിട്ടും. പിന്നെ ഞാൻ അവിടെ മുൻപ് നൽകിയ റെഫറൻസ് ഒരു ref എന്ന് കൂടിപ്പോയതിനാലാണ് അങ്ങനെ കാണിച്ചത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അതിൻറെ പുരാവൃത്തം നോക്കിയാൽ മനസ്സിലാവും [ഇവിടെ നോക്കൂ]. പി.എച്.പി കോഡ് പോലെ തോന്നിയില്ല അതു കൊണ്ട് പറഞ്ഞതാ.--ബ്ലുമാൻ‍ഗോ ക2മ 10:29, 4 ഡിസംബർ 2007 (UTC)[മറുപടി]

സം‌വാദത്തിനിടക്ക് അല്പം സമയം കണ്ടെത്തി, എന്താണ്‌ ക്‌അബ എന്നും അതും ഹജ്ജുമായുള്ള ബന്ധമെന്താണെന്നും എന്നാന്‌ ഹജ്ജ് തുങ്ങിയതെന്നും കേരളത്തിൽ ഹജ്ജ് തീർത്ഥാടനത്ഹിന്‌ സബ്സിഡി നൽകുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ അതിന്‌ എങ്ങനെ പണം കണ്ടെത്തുന്നു എന്നുമൊക്കെയുള്ള വിവരങ്ങൾ ചേർത്താൽ നന്നായിരുന്നു. സാദ്ധ്യമല്ല എങ്കിൽ അത് അറിയിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 10:34, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇന്ന് നൽകാൻ സാദ്ധ്യമല്ല --ബ്ലുമാൻ‍ഗോ ക2മ 10:35, 4 ഡിസംബർ 2007 (UTC)[മറുപടി]

ഹജ്ജിന്റെ ചരിത്രം ഇബ്രാഹിം നബിയുടെ കാലം മുതൽ ആണെന്നു മനസ്സിലാക്കുന്നു. (refer) ഖുർ‌ആൻ 2:127 --Caduser2003 15:46, 11 ഡിസംബർ 2007 (UTC)[മറുപടി]

സബ്സിഡി[തിരുത്തുക]

സബ് സിഡി എന്നാൽ എന്താണെന്നെങ്കിലും അറിയുക.സാധാരണ എല്ലാ വിധ സബ് സിഡിയും നൽകാൻ കാശ് കണ്ടെത്തുന്നത് എങ്ങനെയാണാവോ? ചള്ളിയാൻ ഇന്ത്യൻ പ്രധാനമന്ത്രിയായാൽ അതു നിർത്തലാക്കണം കെട്ടൊ? സബ്സിഡി സിദ്ധീഖ് 10:45, 4 ഡിസംബർ 2007 (UTC)[മറുപടി]

ആലോചിക്കാം സിദ്ദിഖേ. പിന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ആ സബ്സിഡിക്ക് വകയിരുത്തുന്നത് എവിടെ നിന്ന് എന്നറിയണമെങ്കിൽ ദിനപ്പത്രങ്ങൾ വായിച്ചാൽ മതി. ഉത്തരം അറിയില്ലെങ്കിൽ പറയണം എന്നില്ല. --ചള്ളിയാൻ ♫ ♫ 10:50, 4 ഡിസംബർ 2007 (UTC)[മറുപടി]

ഞാൻ വായിക്കുന്ന ദിനപത്രങ്ങളിൽ അതു കണ്ടില്ല സാറ് ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. സാധാരണ നികുതി പ്പണമാൺ സബ്സിഡി യായി നൽകാർ രാഷ്ട്രീയക്കാരൻ അഴിമതി നടത്തി കക്കുന്നതും ആ നികുതി പണം തന്നെ...അത് ചള്ളിയാൻ മാത്രം അല്ല കൊടുക്കുന്നത് ഓരോ ഇന്ത്യൻ പൌരനും കൊടുക്കുന്നു..ചള്ളിയൻറെ അത്ര വിവരമില്ലാത്തത് കൊണ്ടും പത്ര പാരായണം സ്ഥിരമാക്കാത്തതും മുൻ നിർത്തി ചില വിവരങ്ങൾ കുറിക്ക്ട്ടെ ഒരു ലക്ഷത്തോളവും അതിലധികവും ഹജ്ജ് യാത്രക്ക് വേണ്ടി ചിലവയിക്കുന്ന ആൾക്ക് അതിൽ നിന്ന് 20,25% തിരികെ കൊടുക്കുന്നതിനാണോ സബ് സിഡി എന്ന് പറ്യുന്നത്? സൌദി അറേബ്യയിലേകുള്ള വിമാന ചാർജ് താമസം ഭക്ഷണം എന്നിവ കിഴിച്ചാൽ സർക്കാറിന് ഹജ്ജ് സബ് സിഡി ഇനത്തിൽ എത്ര നഷ്ടം വന്നു എന്ന് പത്ര വായികുന്ന ചള്ളിയാൻ കണക്ക് നിരത്തിയാൽ അതൊന്ന് പഠിക്കാമായിരുന്നു. സിദ്ധീഖ് 11:09, 4 ഡിസംബർ 2007 (UTC)[മറുപടി]

സബ്സിഡി എന്ന് പറയുന്നത് ഒരു വൻ തട്ടിപ്പാണെന്ന് ഏഷ്യാനെറ്റ് ചർച്ചയിൽ നിന്ന് ഗ്രഹിക്കാൻ സാധിച്ചു. പതിനാറായിരം രൂപക്ക് ഒരു ഒൺ‌വെ യാത്ര സാധ്യമാകുന്ന സ്ഥാനത്ത് ഹജ്ജ് സീസണി വൻ തുക ടിക്കറ്റിനു ഈടാക്കി ചില ലക്ഷങ്ങൾ പാവങ്ങളിൽ നിന്ന് തട്ടുന്നു. സർക്കാരിനു സബ്‌സിഡി കൊടുക്കാൻ എന്തോ നിർബന്ധമുള്ളത് പോലെ. കപ്പൽ സർവ്വീസ് പോലുള്ള ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളെ സർക്കാർ തടഞ്ഞിരിക്കുന്നു.--BlueMango ☪ (സംവാദം) 05:56, 28 ഏപ്രിൽ 2012 (UTC)[മറുപടി]

ഇതു വരെ നടന്ന സം‌വാദങ്ങളിൽ നിന്ന്[തിരുത്തുക]

ഇതു വരെനടന്ന സം‌വാദങ്ങളിൽ നിന്ന് ഉത്തരം കിട്ടാത്ത അല്ലെങ്കിൽ സമവായത്തിലെത്താത്ത കാര്യങ്ങൾ 1) ഹജ്ജ് ആദം നബിയുടെ കാലത്ത് തുടങ്ങിയോ?

2) ഹജ്ജ് എന്നാണ് തുടങ്ങിയത്

3) ഹജ്ജും ക‌അബയുമായുള്ള ബന്ധം --ചള്ളിയാൻ ♫ ♫ 14:00, 11 ഡിസംബർ 2007 (UTC)[മറുപടി]

ധ്രുവൻ 21:30, 6 ഡിസംബർ 2007 (UTC)[മറുപടി]

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിൻറെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭവും ( അനുസ്മരിക്കുക. ) ( അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു (ഖുർ‌ആൻ 2:127) --Caduser2003 15:38, 11 ഡിസംബർ 2007 (UTC)[മറുപടി]

ഒരു പ്രാവശ്യം ഹജ്ജിനു പോയവരെ 'ഹാജി' എന്നും ഒന്നിലധികം പ്രാവശ്യം പോയാൽ 'ഹാജിയാർ' എന്നും വിളിക്കുന്നതായി കേട്ടിട്ടുണ്ട് - ശരിയാണെങ്കിൽ അത് ഈ ലേഖനത്തിൽ ചേർത്തുകൂടെ? ഷാജി 21:43, 6 ഡിസംബർ 2007 (UTC)[മറുപടി]


ഷാജീ,അത് തെറ്റിധാരണയാണ്..അത് ശരിയല്ല.എത്ര പ്രാവശ്യം ഹജ്ജ് ചെയ്താലും അങ്ങനെ വിളിക്കേണ്ടതില്ല..സിദ്ധീഖ് 23:14, 7 ഡിസംബർ 2007 (UTC)[മറുപടി]

ഇങ്ങനൊരു നിർവചനം ഞാൻ ആദ്യമായി കേൾക്കുകയാണ്. ഞങ്ങടെ നാട്ടിലൊരു ഡബിളാജിയുണ്ട് (ഡബിൾ ഹാജി) ഒരു സ്വകാര്യം: പുള്ളിയുടെ കിടത്തം ഷാപ്പിലായിരുന്നു :-) --സാദിക്ക്‌ ഖാലിദ്‌ 10:43, 7 ഡിസംബർ 2007 (UTC)[മറുപടി]



സുഹൃത്തുക്കളെ ഒരാൾക്ക് എത്ര ഹജ്ജും ഉം റയും ചെയ്യാം. ഏകദേശം ഒരു 80 ആയിരം രൂപയും ഒരു അറബി പേരുള്ള പാസ്പോർട്ടുമുണ്ടങ്കിൽ..10 ഒ 50 ഒ തവണ മുടക്കാൻ കാഷുണ്ടങ്കിൽ ഹജ്ജ് ചെയ്യാം അതു കൊണ്ട് അദ്ദേഹം മുസ്ലിമാവില്ല..ദൈവത്തിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്ന ആൾക്കാണ്..എഥാർത്ഥ മുസ്ലിം എന്ന് പറയുന്നത്..അള്ളാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്ന ആളുടെ പേർ ഗോപാലൻ എന്നായാലും,അയാൾക്ക് ഒരു ഹജ്ജ് പോലും ചെയ്യാൻ സാധിക്കാതിരുന്നാലും അദ്ദേഹം ഇസ്ലാമിക വൃത്തത്തിലാണ്..അല്ലാതെ അറബി പേരും കള്ളും പെണ്ണും കഞ്ചാവുമടക്കം മുഴുവൻ അധാർമ്മികതയുടെ ആശാന് ഒരു ഹാജി പട്ടവുമുണ്ടായാൽ അവൻ ഇസ്ലാമിക സമൂഹത്തിലാവില്ല. ഡബിളോ ത്രിബിളൊ ഹാജി എന്നതല്ല പ്രശ്നം..അറബി പേരും ഹാജി പട്ടവും നിസ്കാര തയമ്പും തലപ്പാവും താടിയുടെ നീളവും നോക്കിയല്ല ദൈവം ഒരുത്തനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക എന്നാണ് ഇസ്ലാമിക വീക്ഷണം....അള്ളഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും പ്രവാചകൻ മുഹമ്മദ് അവസാനത്തെ പ്രാവാചകനാണന്നും..വിശ്വസിക്കാനും അതനുസരിച്ച് സൽകർമ്മങ്ങൾ ചെയ്യാനുമാണ് ഖുർ ആനും പ്രവാചകചര്യയും അനുശാസിക്കുന്നത്.അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയാൽ ആർക്കും രക്ഷപ്പെടാം..സിദ്ധീഖ് 23:09, 7 ഡിസംബർ 2007 (UTC)[മറുപടി]


പടങ്ങൾക്ക് ഒരു ലെജൻഡും ഇല്ല.. നൽകിയിരുന്നെങ്കിൽ നന്നായിരുന്നു,=. --ചള്ളിയാൻ ♫ ♫ 12:30, 11 ഡിസംബർ 2007 (UTC)[മറുപടി]

വിഗ്രഹങ്ങൾ[തിരുത്തുക]

“ ക‍അബ ക്രിസ്തുവിൻറെ കാലത്തേ വളരെ പ്രസിദ്ധമായ ക്ഷേത്രമായിത്തീരുകയും ലോകത്തെമ്പാടുമുള്ള നാനാജാതി മതസ്ഥരും അവിടെ ദർശനം നടത്താനെത്തുകയും ചെയ്തിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു?“ ക്രിസ്തുവിൻറെ കാലത്ത് അവിടെ വിഗ്രഹങ്ങൾ ഉണ്ടായിരിന്നു എന്ന് ആ പുസ്ഥകത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ ആ പേജ് നമ്പർ ഒന്നു പറഞ്ഞു തരാമോ? --ബ്ലുമാൻ‍ഗോ ക2മ 08:48, 12 ഡിസംബർ 2007 (UTC)[മറുപടി]

നാനാജാതി മതസ്ഥര്‌ എന്നു പറഞ്ഞാല്‌ ആരൊക്കെയാണ് ? "ലോകത്തെമ്പാടുമുള്ള " ആള്‌ക്കാര് എങ്ങിനെയാണ് ആ കാലത്ത് അവിടെ വരെ യാത്റ ചെയ്തു എത്തിയിരുന്നത്‌ ? അപ്പി ഹിപ്പി (talk) 10:17, 12 ഡിസംബർ 2007 (UTC)[മറുപടി]

നാനാജാതി മതസ്ഥർ എന്നാല് അന്നുണ്ടായിരുന്ന് വിവിധ മതസ്ഥർ, കൃസ്ത്യാനികൾ, മതമില്ലാത്തവർ, ഹിന്ദുകൾ തുടങ്ങിയ പലരും. യാത്ര ചെയ്തിരുന്നതെങ്ങനെയന്നാണെങ്കിൽ അത് അവരോട് തന്നെ ചോദിക്കേണ്ടിവരും. ക്രിസ്തുവിന്‌ 3000 വർഷം മുന്നേ തന്നെ കേരളത്തിലേക്ക് വ്യാപാരികൾ കടൽ മാർഗ്ഗം വന്നിരുന്നു, ഇവിടെയുള്ളവർ അറേബ്യയിലേക്കും പോയിരുന്നു.. ങ്ങനെയെന്ന ചോദ്യത്തിന്‌ എന്താണ് ലോജിക്? --ചള്ളിയാൻ ♫ ♫ 10:22, 12 ഡിസംബർ 2007 (UTC)[മറുപടി]

സത്യം പരഞ്ഞാല് അതു വിശ്വസിക്കാന് വളരെ ബുദ്ധിമുട്ടുണ്ട്‌. മുഹമ്മദ് സാലിയുടെ പുസ്തകമല്ലതെ വേറെയേതെങ്കിലും നല്ല റഫറന്സ് പുസ്തകങ്ങള് അങ്ങനെ പറയുന്നുണ്ടോ ? ഇംഗ്ളീഷ് വികിയില് "Each year, tribes from all around the Arabian peninsula would converge on Mecca, as part of the pilgrimage. The exact faith of the tribes was not important at that time, and Christian Arabs were as likely to make the pilgrimage as the pagans" എന്നണു പറയുന്നതു, അതാണ് കുറെക്കൂടി വിശ്വസനീയമായി തോന്നുന്നത് അപ്പി ഹിപ്പി (talk) 10:35, 12 ഡിസംബർ 2007 (UTC)[മറുപടി]

“Armstrong, Jerusalem: One City, Three Faiths, p. 221. "Each year the tribes would assemble from all over the peninsula to take part in the arduous and intricate rites of the hajj pilgrimage, Christian Arabs alongside the pagans. By Muhammad's time, the Ka'bah was dedicated to the Nabatean deity Hubal and surrounded by effigies of the Arabian pantheon, but it may well “ എന്നാണ് ആ റഫറൻസ് പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്താണ് അത് മുസ്ലീങ്ങൾക്ക് മാത്രമാക്കിയത്. അതിനു മുൻപ് ലോകത്തെ ഏല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിഗ്രഹങ്ങൾ അവിടെ ഉണ്ടായിരുന്നു. ആർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇസ്ലാം മതം രൂപമെടുത്തതിനുശേഷമല്ലേ കാഫിറുകൾ ഉണ്ടായത് അതിനു മുന്ന് അതില്ലല്ലോ? --ചള്ളിയാൻ ♫ ♫ 10:42, 12 ഡിസംബർ 2007 (UTC)[മറുപടി]

"tribes ... from all over the (Arabian) peninsula" ennanu mukalil paranjirikkunathu. Nammal athine interpret cheythu "ലോകത്തെമ്പാടുമുള്ള" ennakki. അപ്പി ഹിപ്പി (talk) 12:54, 12 ഡിസംബർ 2007 (UTC)[മറുപടി]

അത് പരിഭാഷപ്പെടുത്തിയല്ല ക്രിസ്തുവിൻറെ കാര്യവും നാനാജാതി മതസ്ഥരുടെ കാര്യവും എഴുതിയത്. --ചള്ളിയാൻ ♫ ♫ 12:58, 12 ഡിസംബർ 2007 (UTC)[മറുപടി]

ക്രിസ്തുവിന്റെ കാലത്ത് അവിടെ വിഗ്രഹം ഉണ്ടായിരിന്നു എന്നതിനു തെളിവ് ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു --ബ്ലുമാൻ‍ഗോ ക2മ 10:27, 12 ഡിസംബർ 2007 (UTC)[മറുപടി]

മറുപടി അയച്ചിട്ടൂണ്ട്. സം-വാദം താൾ നോക്കുക --ചള്ളിയാൻ ♫ ♫ 10:28, 12 ഡിസംബർ 2007 (UTC)[മറുപടി]

“Muslim historians refer to the time before Muhammad as al-Jahiliyah, the "Days of Ignorance", during which the Kaaba contained hundreds of idols representing totems of each of the tribes of the Arabian peninsula. The idols represented multiple faiths, from pagan gods to symbols of Jesus, Mary, Hubal, and the creator, Allah.“ ദാ മറ്റൊരു തെളിവ്.ഇംഗ്ലീഷ് വിക്കിയിൽ റഫറൻസ് അടക്കം കൊടുത്തിരിക്കുന്നത്. --ചള്ളിയാൻ ♫ ♫ 10:32, 12 ഡിസംബർ 2007 (UTC)[മറുപടി]

ജാഹിലിയ്യ കാലഘട്ടത്തിൽ അവിടെ വിഗ്രഹങ്ങൾ ഉണ്ടെന്നത് ശരിയാ. പ്രവാചകന്മാരുടെയും പുണ്യ പുരുഷന്മാരുടെയും വിഗ്രഹങ്ങളും ഉണ്ടായിരിന്നു. യേശുവിന്റെ കാലത്ത് ഉണ്ടായിരിന്നു എന്ന് അതിൽ നിന്നു വരുമോ?--ബ്ലുമാൻ‍ഗോ ക2മ 10:44, 12 ഡിസംബർ 2007 (UTC)[മറുപടി]

ഇബ്രാഹിം നബിയുടെ മരണത്തോടെ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടു എന്നു പറയുന്നു. പിന്നെ യേശുവിന്റെ കാലത്ത് അത് അപ്രത്യക്ഷമാകുമോ? --ചള്ളിയാൻ ♫ ♫ 10:53, 12 ഡിസംബർ 2007 (UTC)[മറുപടി]

വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് [1]--ബ്ലുമാൻ‍ഗോ ക2മ 10:59, 12 ഡിസംബർ 2007 (UTC)[മറുപടി]

കണ്ടെത്തൽ അല്ല മാങ്ങോ. പുസ്തകത്തിലും താങ്കൾ തന്നെ തന്ന റഫറൻസ് ലിങ്കിലും അതാണ്‌ കാണൂന്നത്. ഇബ്രാഹിം നബിക്ക് ശേഷം 4000 വർഷം കഴിഞ്ഞിട്ടേ അവിടെ വിഗ്രഹങ്ങൾ ഇല്ലാതാവുന്നുള്ളൂ. ക്രിസ്തുവിന്റെ കാലത്ത് അവിടെ ബിംബങ്ങൾ ഇല്ല എന്ന് വല്ല തെളിവും ഹാജരാക്കാമോ? --ചള്ളിയാൻ ♫ ♫ 11:01, 12 ഡിസംബർ 2007 (UTC)[മറുപടി]
ക്രിസ്തുവിന്റെ കാലത്ത് അവിടെ ബിംബങ്ങൾ ഉണ്ട് , മോശയുടെ കാലത്ത് ഉണ്ട് എന്നൊക്കെ എഴുതുന്നതിനെക്കളും വിക്ഞാനകോശസ്വഭാവം നൽകാൻ മുകളിൽ പറഞ്ഞ പോലെ എഴുതുന്നതല്ലെ നല്ലത്?--ബ്ലുമാൻ‍ഗോ ക2മ 11:22, 12 ഡിസംബർ 2007 (UTC)[മറുപടി]

കാഫിറൂൻ - (സത്യനിഷേധികൾ).[തിരുത്തുക]

കാഫിർ എന്നത് - സത്യനിഷേധി എന്ന അർഥത്തിലാണ് ഖുർ‌ആൻ ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ , It is not a ABUSE FOR NON MUSLIM. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്‌ഥമായ ഖുർആനിലെ നൂറ്റിഒൻപതാം അദ്ധ്യായമാണ്‌ അൽ കാഫിറൂൻ(സത്യനിഷേധികൾ).

അവതരണം:മക്ക

സൂക്തങ്ങൾ:ആറ്

തങ്ങൾ ഇസ്ലാം മതം സ്വീകരിക്കണമെങ്കിൽ തങ്ങളുടെ ആരാധനാരീതികൾ മുഹമ്മദ് നബിയും സ്വീകരിക്കണമെന്ന് ചില ഖുറൈഷി പ്രമുഖർ നബിയോട് ആവശ്യപ്പെടുകയുണ്ടായി.(അറേബ്യയിൽ അക്കാലത്തുണ്ടായിരുന്ന പ്രമുഖ ഗോത്രക്കാരാണ്‌ ഖുറൈഷികൾ).മുഹമ്മദ് നബിയോട് ഈ ആവശ്യം നിരാകരിക്കാൻ നിർദ്ദേശിക്കുന്ന സൂക്തങ്ങളാണ്‌ ഈ അദ്ധ്യായത്തിൽ.

ആ ഖുറൈഷികൾ ആരാധിച്ചു വരുന്ന വിവിധ ദൈവങ്ങളെ നബിക്ക് ആരാധിക്കാൻ സാധ്യമല്ല,അതുപോലെ തന്നെ നബി ആരാധിക്കുന്നതിനെ ആ ഖുറൈഷികളും ആരാധിക്കുന്നില്ല.ഇനി അവർ നബിയെ പിൻപറ്റണമെന്ന് നിർബന്ധവുമില്ല.അവർക്ക് അവരുടെ മതവും നബിക്ക് നബിയുടെ മതവും എന്നാണ്‌ ഈ അദ്ധ്യായത്തിൻറ്റെ സംഗ്രഹം.

ഖുർ‌ആൻ 109:1-6

( നബിയേ, ) പറയുക: അവിശ്വാസികളേ, (109:1) നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. (109:2) ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. (109:3) നിങ്ങൾ ആരാധിച്ചുവന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല. (109:4) ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല. (109:5) നിങ്ങൾക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എൻറെ മതവും.(109:6) --Caduser2003 11:30, 12 ഡിസംബർ 2007 (UTC)[മറുപടി]


ഇസ്ലാം മതം രൂപമെടുത്തതിനുശേഷമല്ലേ കാഫിറുകൾ ഉണ്ടായത് അതിനു മുന്ന് അതില്ലല്ലോ? --ചള്ളിയാൻ ഇസ്ലാം സന്ദേശവുമായി ഭൂമിയിലെത്തിയ ആദ്യ പ്രവാചകനാണ് ആദം എന്നാണ് മുസ്ലിംങ്ങൾ വിശ്വസിക്കുന്നത്.

മെക്ക ഭൂമിയുടെ മധ്യത്തിലാണെന്ന് ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു (Islamic Science: Neil Armstrong Proved Mecca is the Center of the World)-http://www.freerepublic.com/focus/f-chat/1458858/posts -- abdullah.k.a യുടെ കൂട്ടിചേർക്കൽ ഇവിടെ (ഷിജു അലക്സ് നീക്കം ചെയ്ത ഭാഗം(നീക്കം ചെയ്തതെന്തിനന്നറിയില്ല) --സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:02, 4 ഓഗസ്റ്റ്‌ 2008 (UTC)

ഇതാ ഒരു റെഫറൻസുകൂടി. എന്തിനാണ് ആ ഭാഗം നീക്കിയത്? പിടിച്ചില്ലാന്ന് തോന്നുന്നു. "Makka - As the centre of the world", Encyclopaedia of Islam

ഉചിതമായ സ്ഥാനത്ത് ഉചിതമായ രീതിയിൽ ചേർക്കൂ അബ്ദുള്ള --സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:08, 4 ഓഗസ്റ്റ്‌ 2008 (UTC)

ഉചിതമായ സ്ഥലംമക്ക എന്ന താളാണോ സാദിഖേ മാഷേ അതോന്നു കാണിച്ചു തരൂ--Abdullah.k.a 11:11, 4 ഓഗസ്റ്റ്‌ 2008 (UTC)h
ആ സൈറ്റ് നല്ല ഒരു റെഫറൻസ് ആണെന്നു തോന്നിയില്ല. അതിൽ ഒരാളുടെ അഭിപ്രായങ്ങളാണ് ക്വോട്ട് ചെയ്തിരിക്കുന്നത്, സുസമ്മതമായ ഒരു വിശ്വാസമല്ല. ആ സൈറ്റിൽ കൊടുത്തിരിക്കുന്ന അഭിമുഖം വായിച്ചുനോക്കാൻ താല്പര്യം.
ഇത്തരം വാക്യങ്ങൾ ഈ ലേഖനത്തിന്റെ നിലവാരം കുറയ്ക്കാനേ ഉതകൂ എന്നും പറഞ്ഞുകൊള്ളട്ടെ. simy 11:13, 4 ഓഗസ്റ്റ്‌ 2008 (UTC)

സിമി, ഈ അടുത്ത് ഭൂമധ്യരേഖ ചർച്ചയിലും ഇതായിരുന്നു വിഷയം..ശ്രദ്ദിച്ചിരുന്നൊ? ഇപ്പോൾ ഉള്ള രേഖ മായിച്ച് മാറ്റി വരക്കാൻ ആവശ്യപെട്ടിരുന്നു ഒരു കൂട്ടർ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:25, 4 ഓഗസ്റ്റ്‌ 2008 (UTC)

നീൽ ആംസ്ട്റോങ്ങ് ഭൂമി തൂങ്ങിക്കിടക്കുന്ന ഒരു ഗോളമാണെന്നു പറഞ്ഞിട്ടുണ്ടോ? (earth is a hanging sphere) - അങ്ങനെ പറഞ്ഞെങ്കിൽ അതിന് ഇതിലുമേറെ മാദ്ധ്യമ ശ്രദ്ധ കിട്ടേണ്ടതല്ലേ?
ഇതും ഒന്ന് നോക്കു. ഉള്ള രേഖ മാറ്റിവരയ്ക്കുന്ന കാര്യം തന്നെ - ഇതേ "ശാസ്ത്രജ്ഞനെ"ക്കുറിച്ചാണ്. simy 11:40, 4 ഓഗസ്റ്റ്‌ 2008 (UTC)

ലേഖനം നന്നാക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ ഇതു പോലുള്ള വിഡ്ഡിത്തരങ്ങൾ‍ തിരുകി കയറ്റി ലേഖനം വീണ്ടും നശിപ്പിക്കരുത്. സാമാന്യ ബുദ്ധി ഉപയോഗിച്ചാൽ (ശാസ്ത്രം പഠിച്ചിട്ടു ആളാണെങ്കിൽ) ഗോളത്തിന്റെ ഉപരിതലത്തിനു മദ്ധ്യം/സെന്റർ ഇല്ല എന്നു അറിയാം. പിന്നെ എന്തിന്റെ സെന്ററിലാണു മക്ക ഉൾലതു. ഇതേ പോലുള്ള വാചകം തിരുകി കയറ്റി മുഹമ്മദ് എന്ന ലേഖനം നശിപ്പിച്ചതു പോലെ ഇതും നശിപ്പിക്കരുത്.‍ --Shiju Alex|ഷിജു അലക്സ് 11:37, 4 ഓഗസ്റ്റ്‌ 2008 (UTC)

ഒരു ശാസ്ത്രജ്ഞൻ മടയത്തരം പറഞ്ഞെന്നു കരുതി അങ്ങനെ പറഞ്ഞു എന്ന കാര്യം ഇല്ലാതാവില്ല. :) സംവാദത്തിനു ഞാനില്ല വോട്ട് ചെയ്ത സ്ഥിതിക്ക് അഭിപ്രായം പറഞ്ഞു അത്ര തന്നെ.-- നീലമാങ്ങ ♥♥✉  11:49, 4 ഓഗസ്റ്റ്‌ 2008 (UTC)

അപ്പോ ആ മടയത്തരം വിക്കിയിൽ തിരുകി കയറ്റാതിരിക്കുക. --Shiju Alex|ഷിജു അലക്സ് 11:51, 4 ഓഗസ്റ്റ്‌ 2008 (UTC)

അപ്പോ ഒരു സംശയം ഭൂമി പരന്നിട്ടാണെന്ന് ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ടായിരിന്നു എന്ന് എഴുതാൻ പറ്റുമോ? -- നീലമാങ്ങ ♥♥✉  12:00, 4 ഓഗസ്റ്റ്‌ 2008 (UTC)


ഉൽക്ക എന്നതു നക്ഷത്രം പെറുക്കി സാത്തനെ എറിയുന്നതാണെന്നു ചില ശാസ്ത്രജ്ഞർ വിശസിച്ചിരുന്നു. എന്നു പറഞ്ഞ് അതു നമുക്കു ഉൽക്ക എന്ന ലേഖനത്തിൽ ചേർക്കാൻ പറ്റുമോ--Shiju Alex|ഷിജു അലക്സ് 12:05, 4 ഓഗസ്റ്റ്‌ 2008 (UTC).

ഈ താളിലെ സ‌ം‌വാദങ്ങൾ ലേഖനം നന്നാവാൻ വേണ്ടിയാവണം. മറ്റുവിഷയങ്ങളെപ്പറ്റി സം‌വദിക്കാനും, പരസ്പരം കടിച്ചു കീറാനും ദയവായി ഈ താൾ ഉപയോഗിക്കരുത് --ടക്സ് എന്ന പെൻ‌ഗ്വിൻ 12:19, 4 ഓഗസ്റ്റ്‌ 2008 (UTC)

പരിപൂർണ്ണതക്കുവേണ്ടി കൊടുക്കാൻ പറ്റുമെന്നാണ് എന്റെ അഭിപ്രായം. വിക്കി നയം അറിയില്ല.-- നീലമാങ്ങ ♥♥✉  12:14, 4 ഓഗസ്റ്റ്‌ 2008 (UTC)


വിക്കിപീഡിയ ഒരു സം‌ഭരണശാല എന്നുള്ള നയം ആദ്യമേ വായിക്കുക. --Shiju Alex|ഷിജു അലക്സ് 12:17, 4 ഓഗസ്റ്റ്‌ 2008 (UTC)

ആദം നബി - ഇന്ത്യ - ശ്രീലങ്ക[തിരുത്തുക]

" അല്ലാഹു ആദാം നബിയോട് മരിക്കുന്നതിനു മുൻപ് ഹജ്ജ് ചെയ്യാൻ നിർദ്ദേശിക്കുകയും അപ്പോൾ ആദം എന്താണ് മരണം എന്ന് ചോദിക്കുകയും തുടർന്ന് ഇന്ത്യയിൽ(ഇന്നത്തെ ശ്രീലങ്കയിൽ) നിന്ന് ആദം ഹജ്ജിന് പുറപ്പെടുകയും ചെയ്തുവെന്നും വിശ്വസിക്കുന്നു. "

ഈ വാചകത്തിന് തെളിവായി നൽകിയിരിക്കുന്ന കുറിപ്പിൽ പ്രസ്തുത അവകാശവാദത്തെ സാധൂകരിക്കുന്നതായി ഒന്നുമില്ല. ഈ വിഷയത്തിൽ അറിവുള്ളവർ ദയവായി ആ കുറിപ്പ് മാറ്റിയെഴുതുക. അതുവരെ മുകളിൽ കാണുന്ന വാചകത്തെ തെളിവില്ലാത്തതായി മാർക്ക് ചെയ്യുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 11:39, 4 ഓഗസ്റ്റ്‌ 2008 (UTC)

ക‌അബ സ്ഥാപനം[തിരുത്തുക]

[ക‌അബ സ്ഥാപിച്ചത് ഇബ്രാഹിം നബിയാണെന്ന് ബി.ബി.സി. പറയുന്നു. http://www.bbc.co.uk/religion/religions/islam/practices/hajj_2.shtml]. ലേഖനത്തിൽ ഇത് ആദം നബി സ്ഥാപിച്ചെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നും - ഇതിൽ ഏതാണ് ശരി?

ക-അബ പണിതത് ആദ്യത്തെയാൾ, രണ്ടാമത് പറഞ്ഞ പുള്ളി അത് പുതുക്കി പണിതു. അതാ കാര്യം --202.83.55.42 12:33, 4 ഓഗസ്റ്റ്‌ 2008 (UTC)

The Prophet Ibrahim was told by Allah to build a shrine dedicated to him. Ibrahim and Is'mail constructed a small stone structure – the Kaaba or Cube - which was to be the gathering place for all who wished to strengthen their faith in Allah. -- from BBC. simy 12:35, 4 ഓഗസ്റ്റ്‌ 2008 (UTC)
ഇതും ഒന്ന് നോക്കു. simy 12:50, 4 ഓഗസ്റ്റ്‌ 2008 (UTC)
ഇത് ആമുഖത്തിൽ മാറ്റി എഴുതിയിട്ടുണ്ട്.

- [ഇതും ഒന്നു നോക്കു. http://pgssajkm.blogspot.com/2008/01/nabi-allah-adam-as.html] (റെഫറൻസബിൾ അല്ല) simy 05:53, 5 ഓഗസ്റ്റ്‌ 2008 (UTC)


Tawaf az-Ziyarah[തിരുത്തുക]

Pilgrims circumambulating the Kaaba during the Hajj

On this or the following day the pilgrims re-visit the Masjid al-Haram in Mecca for a tawaf called the Tawaf az-Ziyarah or Tawaf al-Ifadah which symbolises being in a hurry to respond to God and show love for Him, an obligatory part of the Hajj. The night of the 10th is spent back at Mina.

On the afternoon of the 11th and again the following day the pilgrims must again throw seven pebbles at each of the three jamarat in Mina.

Pilgrims must leave Mina for Mecca before sunset on the 12th. If they are unable to leave Mina before sunset, they must perform the stoning ritual again on the 13th before returning to Mecca.

ഇത് ആരെങ്കിലും മലയാളത്തിലാക്കി ലേഖനത്തിൽ ചേർക്കണം. simy 11:04, 5 ഓഗസ്റ്റ്‌ 2008 (UTC)

checkY ചെയ്തു --ടക്സ് എന്ന പെൻ‌ഗ്വിൻ 11:43, 5 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹജ്ജ്/പഴയത്&oldid=1295625" എന്ന താളിൽനിന്ന് ശേഖരിച്ചത്